” ശെരി ഉപ്പ… ഡി റാംലെ ഉപ്പാക് ചായ വെച്ഛ് കൊടുത്ത “. ഉപ്പ ഉള്ളിലേക് നോക്കി ഉമ്മാനോട് പറഞ്ഞു.
” ഇപ്പ വെക്കാം ഇക്കാ “.
” ഡ പോവാം ” ആഷി ബാഗ് തോളിൽ ഇട്ട് പുറത്തേക് വന്നു.
” ഉപ്പ വലിയുപ്പ ഞങ്ങൾ പോട്ടെ “.
” സൂക്ഷിച്ഛ് പോണം കേട്ടാ “. വലിയുപ്പ
” അഷിയെ അവിടെ നിക്ക് ” ഇറങ്ങാൻ നിന്ന ഞങ്ങളോട് അവിടെ നിക്കാണ് ഉപ്പ പറഞ്ഞു.
” ആദ്യ ദിവസം അല്ലെ ഇന്ന് ഇത് കയ്യിൽ പിടിച്ചോളി. എന്തിനെകിലും ആവശ്യം വരും “. ഉപ്പ പറഞ്ഞ് കൊണ്ട് 200 രൂപ ആഷിന്റെ കയ്യിൽ കൊടുത്തു അത് രണ്ടാൾക്കും കൂടി ഉള്ളതാണ് ഉപ്പ ഞാനുണ്ടാവുമ്പോ രണ്ടാൾക്കും കൂടി ഉള്ളത് ഒരുമിച്ഛ് തരും.
വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള ബസ്റ്റോപ്പിലേക് ഞങ്ങൾ പോയി. അ പിന്നെ ഞങ്ങടെ കയ്യിൽ ബൈക്ക് ഒന്നുമില്ല ആഷിനോട് ഉപ്പ പറഞ്ഞിരിക്കുന്നത് ലൈസൻസ് എടുത്തിട്ട് ബൈക്ക് എടുത്ത് താരമെന്നാണ് ആഷി അത് കേട്ടതോടെ പതിനെട്ട് അവൻ കത്തിരിക്ക ലൈസൻസ് എടുക്കാൻ വേണ്ടി എട്ട് മാസം കൂടി ഉണ്ട് അവൻ പതിനെട്ട് ആവാൻ.
ഇവിടെനിന്ന് പതിനഞ്ച് മിനിറ്റ് കൂടുമ്പോ കോളേജിന്റെ റൂട്ടിലൂടെ ഒരോ ബസ് ഓടുന്നുണ്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പൊത്തിന് ബസ് വന്നു അവിടെന്ന് കോളേജിലെക് ബസ് ഇരുബത് ഇരുമ്പത്തഞ്ജ് മിനിറ്റ് കൊണ്ട് കോളേജിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ എത്തി അവിടെ ഇറങ്ങിയപ്പോ സമയം ഒമ്പതേ അഞ്ചായിരുന്നുള്ളു. ഒരു പത്ത് മിനുട് നടന്നപോത്തിന് കോളേജിന്റെ ഗേറ്റിന്റെ മുമ്ബിൽ എത്തി.
അത്യാവശ്യം വലിയ ഗേറ്റ് തന്നെ ആയിരുന്നു അതിന്റെ മുകളിൽ MHS ഗവണ്മെന്റ് ചെറുശ്ശേരി എന്ന് ഇംഗ്ലീഷിൽ കല്ലിൽനല്ലഭംഗിയായി കൊത്തി വെച്ചിട്ടുണ്ടായിരുന്നു. ഗേറ്റിന്റെ മുമ്ബിൽ നോക്കുമ്പോ തന്നെ നല്ല പ്രൗഢിയോടെ തലയെടുത്ത കോളേജ് നിൽക്കുന്നതായി കണ്ടു. അത് കാണുമ്പോ തന്നെ ഒരു കുളിരും ആവേശവും ഒക്കെ മനസ്സിൽ വരുന്നുണ്ട്.
” പൊളി ല്ലേ “.
” മ്…” ആഷിയും അത് ആസ്വതിച്ഛ് മുമ്പോട്ട് നടക്കാണ്
ഇതിന് മുമ്ബ് അഡ്മിഷൻ കോളേജിൽ കയറുകയും എല്ലാം കണ്ടിട്ടും ഒക്കെ ഉണ്ട് പക്ഷെ ഇപ്പൊ എന്തോ ഒരു മാറ്റം വന്ന പോലെ
ഞങ്ങൾ രണ്ടാളും പുതിയ ഒരു വഴിത്തിരിവിലേക് കോളേജിന്റെ ഗേറ്റും കടന്ന് മുമ്പോട്ട് നടന്നു നീങ്ങി ഒരു പ്രേതെക അനൂഭൂതിയോടെ….
തുടരും…..
~~~~~~~~~~~~~~~~~~~~~~~~~~~~~
ഇത് എന്റെ അത്യത്തെ കഥയാണ്. ഒരു പരീക്ഷണം ജയിക്കുമോന്ന് അറീല. അത് കൊണ്ട് തന്നെയാണ് ഈ കഥ ഞാൻ കുറച്ചു എഴുതി നിർത്തിയത്. ഈ കഥയിൽ തെറ്റുകൾ ധാരാളം ഉണ്ട് എന്ന് കരുതുന്നു. നിങ്ങൾക് ഇഷ്ടപ്പെട്ടു എങ്കിൽ മാത്രം ഇതിന്റെ ബാക്കി ഞാൻ എഴുത്തുകയുള്ളു.
പിന്നെ ഇഷ്ടപ്പെട്ടെങ്കി ഒരു ലൈക് ♥️
അഭ്പ്രായങ്ങൾ ഒന്ന് കമെന്റ് ചെയ്യുക. കാരണം എന്റെ പിഴവുകൾ നിങ്ങൾ ചൂണ്ടി കാട്ടണം എന്നാലേ എനിക് നേരെ അകാൻ കഴിയുകയുള്ളു
സ്നേഹ പൂർവം,
CAPTAIN JACK SPARROW 🏴☠️