” ഇപ്പതും കൂടി ഞാൻ ക്ഷേമിച്ചിരിക്കുന്നു ”
” ഡി ഇന്ന ചോറ്റും പത്രം മറക്കണ്ട… അഭിമോനോ എപ്പഴാ വന്നേ “. പാത്തുന് ഉച്ചക്ക് ഉള്ള ചോറേറ്റ് ഉമ്മ ഡൈനിങ് ഹാളിലേക്കു വന്നതായിരുന്നു അപ്പോളാണ് എന്നെ കണ്ടത്.
” ഇപ്പൊ വന്നുള്ളു ഉമ്മ.. ഉമ്മ ഇന്ന് എന്താ രാവിലെ കഴിക്കാൻ ”
” പുട്ടും കടലയുമാട,,, “.
” ഇന്ന ഉമ്മ ഒരു പ്ലേറ്റ് യെടുത്തണി എനിക് നല്ല വിശപ്പുണ്ട് “. അതും പറഞ്ഞ് കൊണ്ട് ഉമ്മാന്റെ ഒപ്പം ഞാനും അടുക്കളയിലേക് കയറിച്ചെന്ന് ഒരു പ്ലേറ്റിൽ പുട്ടും കടല കറിയും ഒഴിച്ഛ് അവിടെ ഉണ്ടായിരുന്ന തിണ്ടിൽ കയറി കഴിക്കാൻ തുടങ്ങി. ഇതൊന്നും നിങ്ങൾ നോക്കണ്ട ഇത് എന്റെ സ്വന്തം വീട് പോലെ ആണ് ഇവിടെ എനിക് യല്ല സ്വതന്ദ്ര്യവും ഉണ്ട് ഒരു മകനെ പോലെ.
” ഉമ്മ ചായേം കടിം എവിടെ “. ആഷി നീരാട്ട് ഒക്കെ കഴിഞ്ഞുള്ള വരവാണ്. ഞാൻ പുട്ടും കടലയും കഴിക്കുന്ന സമയത്താണ് വരവ്.
” ആ തെണ്ടി അഭി വരുമ്പോത്തിന് എടുത്ത് വെക്കി… അല്ലെങ്കി നേരം വഴുക്കി എന്നും പറഞ്ഞ് എന്നെ അവൻ പഞ്ഞി കിടും “.
എന്നെ കണ്ടിട്ട് തന്നെയാണ് അവൻ അങ്ങനെ പറഞ്ഞത്. എന്നെ പിരി കേറ്റാൻ അല്ലാതെ വേറെ എന്തിന്.
” മ്… ആ തെണ്ടി നേരത്തെ ഇവിടെ എത്തിയിട്ടുണ്ട് “.
” നീ ഇവിടെ ഉണ്ടായിരുന്നോ,,, ഞാൻ ശ്രേധിച്ചില്ല “.
ഞാൻ ഫുഡ് ഒക്കെ കഴിച്ഛ് പത്രം വെയ്‌സിൽ വെച്ഛ് അവന്റെ അടുത്തേക്ക് ചെന്ന് നാടും പുറം നോക്കി രണ്ടണ്ണം പൊട്ടിച്ചു. ചെണ്ട കോട്ടന് പോലെ ടപ്പേ ടപ്പേ ന്ന് അവന്റെ പുറത്ത്നിന്നും കേട്ടു. അധോടൊപ്പം ഉമ്മാന്ന് ഉള്ള അവന്റെ വിളിയും.
” എന്താ അവിടെ… “. ഉമ്മ ബാക്കിലേക് തിരിഞ്ഞ് ചോദിച്ചു.
” ഹേയ് ഒന്നൂല്യ വെറുതെ നങ്ങൾ “.
എന്ന് ഞാൻ പറഞ്ഞപ്പോ ഉമ്മ ഞങ്ങളെ ഒന്ന് ഇരുത്തി മൂളി തന്നു.
” ഡ ന്ന നീ കായിക ഞാൻ ഫ്രണ്ടിൽ ഉണ്ടാവും “.
” ഇപ്പൊ ഇജ് എസ്‌കേപ്പ് ആയിക്കോ നിന്നെ ഞാൻ എടുത്തോളാം “. ഒരു താകീത് പോലെ അവൻ എന്നോട് പറഞ്ഞു.
അഅവന് ഒന്ന് പല്ലിളിച്ചു കാണിച്ചിട്ട് പൂമുഖത്തേക് പോയി
” ഉപ്പ ഇന്ന് ഷോപ്പിൽ പോണില്ലേ “.
” പോവുന്നുണ്ട് ,,, ഒരു പത്ത് മണി ആവുമ്പോയേക്കും എത്തിയാ മതി നേരത്തെ തന്നെ അവിടെ ചെന്നിരുന്നിട്ട് കാര്യമൊന്നുമില്ല. പിന്നെ നമ്മടെ സ്റ്റാഫ് ഉണ്ടല്ലോ “.
അത്യാവശ്യം കച്ചവടം ഒക്കെ ഉള്ള സൂപ്പർ മാർക്കറ്റുണ്ട് ഉപ്പാക്. ഉപ്പ അത് നോക്കി നടത്തലാണ് ഉപ്പാന്റെ ഷോപ്പ് വല്യ കടയാണ് നല്ലതിരക് ഒക്കെ ഉണ്ടാവാലുണ്ട്.
ഉപ്പാനോട് സംസരിച്ഛ് കൊണ്ടിരിക്കുമ്പോളാണ് വലിയുപ്പ പാടത്ത് നിന്നും വരുന്നത് കണ്ടത് ഒരു കള്ളി തുണിയും ബനിയനുമാണ് വേഷം വലിയുപ്പാക്ക് അത്യാവശ്യം പറമ്പുണ്ട് അവിടെ ഒക്കെ പലതരം കൃഷി വലിയുപ്പ ചെയ്യുന്നുണ്ട് ഒറ്റക്കല്ല രണ്ട് മൂന്ന് പണിക്കരും ഒപ്പം ഉണ്ടാവും കൃഷി എന്ന് പറഞ്ഞാൽ പച്ചക്കറിയും കിഴങ്ങും ചീരയും അങ്ങനെ പോണു. കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ വലിയുപ്പ ഇപ്പോളും നല്ല സ്ട്രോങ്ങാണ്.
” അഭി മോനെ… നീ എപ്പോ വന്നു “.
” കുറേച്ചേരായി വലിയുപ്പ “.
” ചായ വല്ലോം കുടിച്ചോ ഇജ് “.
” ആ കുടിച്ചു വലിയുപ്പ ”
” റഹ്മാനെ ഇജ് കടെക് പോകുമ്പോ പറയണം എനിക്കും അങ്ങാടിക്ക് പോകേണ്ട ആവശ്യണ്ട് മനസിലായില്ലേ.. ഇനി പോകുമ്പോ മറക്കണ്ട ”
ഉപ്പാനോടാണ് വലിയപ്പ പറഞ്ഞത്