“പൊന്നൂസ് വന്നേ ഒരു കാര്യം പറയട്ടെ !
അവൾ എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി എന്റെ മടിയിൽ ഇരുന്ന് കഴുത്തിലൂടെ കയ്യിട്ട് ലോക്കാക്കി.
ഞാനവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊഞ്ചിക്കൊണ്ട് അവളെ കെട്ടിപിടിച്ചു.
“എത്ര പെട്ടന്നാല്ലേ പെണ്ണെ നമ്മടെ കല്യാണം കഴിഞ്ഞേ?
ഞാൻ രാവിലത്തെ സംഭവം ഓർമിച്ചു കൊണ്ട് ചോദിച്ചു.
“അതിന് നമ്മടെ കല്യാണം കഴിഞ്ഞില്ലല്ലോ?
അവൾ യാതൊരു കൂസലും ഇല്ലാതെ പറഞ്ഞു.
“പിന്നെന്ത് തേങ്ങയാടി പെണ്ണെ കുറച്ച് മുന്നേ നടന്നത്? ”
അത് കേട്ടതും അവൾ എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി.
“പറഞ്ഞാ വെഷമം ആവോ?
അവൾ മുഖവുരയോടെ ചോദിച്ചു.
“ഇല്ലാ… ”
അവളെന്താണ് പറയാൻ പോണതെന്നുള്ള ആകാംക്ഷയിൽ ഞാൻ മൂളി.
“എന്റേട്ടാ ഇപ്പൊ കഴിഞ്ഞത് നമ്മടെ കല്യാണം ഒന്നും അല്ല. കണ്ണേട്ടൻ എന്നെയോ ഞാൻ ഏട്ടനെയോ ഒരിക്കലും തനിച്ചാക്കൂല എന്ന് നമ്മള് ഭഗവാന് വാക്ക് കൊടുത്തു അത്രേ ഒള്ളൂ… ”
“അത് തന്നെയല്ലേ പോത്തേ കല്യാണം എന്നുപറയുന്നതും?
സ്വാഭാവികമായ സംശയം എന്നിൽനിന്നുയർന്നു.
“എന്റെ അച്ഛനും അമ്മയും പൊന്നൂസിന്റെ അച്ഛനും അമ്മയും ഒരുമിച്ച് സന്തോഷത്തോടെ നമ്മളെ എന്ന് ഒന്നിപ്പിക്കുന്നോ അന്നേ നമ്മടെ കല്യാണം നടക്കൂ…
അവൾ ഗൗരവത്തോടെ പറഞ്ഞു.
ആ പറഞ്ഞ കാര്യത്തിന് സാധ്യത ഇല്ലാത്തതിനാൽ ആ വാക്കുകൾ എന്നേ അസ്വസ്ഥനാക്കി.
“ഓ ഇപ്പോ അങ്ങനെ ആയോ
ആരെതിർത്താലും ഒരുമിച്ച് ജീവിക്കും എന്ന് വാക്ക് തന്നിട്ട് ഇപ്പൊ എന്താ ഇങ്ങനെ?
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.
അതല്ലെന്നേ. കണ്ണേട്ടനെ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിക്കുന്നതാരാ ?
അതെന്റെ കുഞ്ഞു. !
ഞാൻ ഉടനെ മറുപടി നൽകി.