“അമ്മേ ഞങ്ങള് ഇറങ്ങാട്ടോ.. “
അമ്മു വിളിച്ച് പറഞ്ഞു..
“ഒന്ന് പോയി തന്നാ മതി..
എന്റെ മോള്..”
അവളുടെ അമ്മ ഉമ്മറത്തേക്ക് വന്ന് ചിരിയോടെ പറഞ്ഞു..
അപ്പോഴേക്കും കറക്കം കഴിഞ്ഞ് അച്ഛനും ഹാജരായി.അമ്മുവിന്റെ പരാക്രമങ്ങൾ പറഞ്ഞ് രണ്ട് പേരും കുറെ ചിരിച്ചു. ലച്ചുവിന്റെ സമ്മതം കിട്ടിയെന്നറിഞ്ഞപ്പോൾ അവർക്ക് ഒരുപാട് ആശ്വാസമായി.
“നല്ലോണം പൊട്ടിച്ചോണ്ടു കണ്ണാ പെണ്ണിന് ഇത്തിരി കൊഞ്ചല് കൂടീട്ട്ണ്ട്….
അച്ഛൻ ചിരിയോടെ പറഞ്ഞു..
“ഓഹ് ഞാനെന്റെ ഏട്ടനോടല്ലേ കൊഞ്ചുന്നെ.. അതിനർക്കാ നഷ്ടം..
.ഇതെന്റെ സ്വത്താണ്… “
അവൾ കുറുമ്പോടെ പറഞ്ഞ് എന്റെ കവിളിൽ ഉമ്മവെച്ചു..
അവളുടെ പരിസരം മറന്നുള്ള സ്നേഹ പ്രകടനത്തിൽ ചമ്മി പോയ.. ഞാൻ ആകെ വല്ലാതായി. അച്ഛന്റേം അമ്മയുടേം അവസ്ഥയും അത് പോലെ തന്നെ ആയിരുന്നു.
“ഇങ്ങ് വന്നേ നീ…..
ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാരേം മാറി മാറി നോക്കി നിൽക്കുന്ന അവളേം വലിച്ചു കൊണ്ട് ഞാൻ ബൈക്കിനടുത്തേക്ക് ഓടി…
തുടരും……
സ്നേഹത്തോടെ കണ്ണൻ😍