അവൾ നാണത്തോടെ പറഞ്ഞ് എന്റെ കവിളിൽ കവിളുരസി..
അമ്മേ അമ്മൂന്ള്ള ചോറ് വിളമ്പി വെച്ചിട്ട് അവിടെന്ന് മാറി നിക്ക് ട്ടോ ന്റെ കുട്ടിക്ക് നാണാത്രെ…
ഞാൻ കിടന്നു കൊണ്ട് തന്നെ അവളുടെ അമ്മയെ വിളിച്ച് ഉറക്കെ പറഞ്ഞു.
“ഓൾക്ക് ചോറല്ല ചന്തിക്ക് രണ്ടെണ്ണം പൊട്ടിക്കാ വേണ്ടേ..
താളത്തിനൊത്ത് തുള്ളാൻ ഒരുത്തനെ കിട്ട്യേന്റെ അഹങ്കാരാണ് പെണ്ണിന്….”
അമ്മ മുട്ടൻ കലിപ്പിലാണ്. രണ്ട് ദിവസം അവളിവിടെ എന്തൊക്കെ കാട്ടികൂട്ടീന്ന് ആ വാക്കുകളിൽ നിന്നൂഹിക്കാം
അമ്മയുടെ മറുപടി കേട്ടതും പെണ്ണ് കള്ളചിരിയോടെ എന്നെ നോക്കി..
“വന്നോ വെളമ്പി വെച്ചിട്ട്ണ്ട്..
ഞാൻ റൂമിലേക്ക് പൊയ്ക്കോളാം….
രണ്ടും കൂടെ എന്താച്ചാ ചെയ്യ്..
അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് പറഞ്ഞു. തൊട്ടടുത്ത നിമിഷം അവരുടെ റൂമിന്റെ കതകടയുന്ന ശബ്ദവും കേട്ടു..
ഞാൻ അവളെ എണീപ്പിച്ചു കട്ടിലിൽ നിന്നെണീറ്റു.
“അമ്മൂനെ എടുക്ക് കണ്ണേട്ടാ…..
അവൾ കിടക്കയിൽ എണീറ്റ് നിന്ന് കൈ നീട്ടി കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചി..
ഓരോരോ അവസ്ഥകളെ..
പിണക്കം കഴിഞ്ഞാൽ എല്ലാ ആണുങ്ങളുടേം അവസ്ഥ ഇത് തന്നെയാണോ കർത്താവെ..?
അതോ ഇതൊക്കെ എന്റെ ഭ്രാന്തിയുടെ മാത്രം കുറുമ്പാണോ..
ഞാൻ അവളെ ഒക്കത്ത് എടുത്തു. പെണ്ണിന് ഭാരം കുറവായത് കൊണ്ട് കുഴപ്പം ഇല്ലാ.അവളെന്റെ ഇടുപ്പിന് ഇരുവശവും കാലുകളിട്ട് ചുറ്റി എന്നെ കഴുത്തിലൂടെ കയ്യിട്ടാണ് ഇരിക്കുന്നത്. വാതിലും തുറന്ന് ഞങ്ങൾ അടുക്കളയിലേക്ക് പോയി.അവളെ കൈ കഴുകിച്ചു കൊടുത്ത് കഴിക്കാൻ വന്നിരുന്നു.
കഴിക്കാനിരുന്നപ്പോൾ അവൾ മടിയിൽ ഇരുന്നു.
“കണ്ണേട്ടന് വേണ്ടേ..?
അവൾ ഒരു പ്ലേറ്റ് മാത്രം കണ്ട് സംശയത്തോടെ ചോദിച്ചു..
“എനിക്കെന്റെ പതിവ് തന്നാൽ മതി..
ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവൾക്ക് വാരിക്കൊടുക്കാൻ തുടങ്ങി. മകളുടെ വരവ് പ്രമാണിച്ചോ എന്തോ ചിക്കനൊക്കെ വാങ്ങീട്ട്ണ്ട്.നല്ല വിശപ്പുണ്ട് പെണ്ണിന്. ഓരോ ഉരുള കൊടുക്കുമ്പോഴും വിരലടക്കം നക്കി വൃത്തിയാക്കിയേ അവൾ വിടുന്നുള്ളൂ… അതിനിടയിൽ എന്റെ പതിവ് അവൾ ഉരുട്ടി വായിൽ വെച്ചു തന്നിരുന്നു..
“കുംഭ നിറഞ്ഞു…
കുറേ ആയപ്പോൾ അവൾ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു.
അതോടെ കഴിപ്പ് നിർത്തി ഞങ്ങൾ എണീറ്റു കൈ കഴുകി.അവൾ പോവാനായി ഡ്രസ്സ് മാറ്റി ഉമ്മറത്തേക്കെത്തി.