അങ്ങനെ കിടക്കുമ്പോൾ ഞാൻ അച്ഛമ്മയുടെ കാര്യം വെളിപ്പെടുത്തി.അതിന്റെ ഞെട്ടലിൽ നിന്ന് മുക്തയാവാൻ അവൾ കുറച്ച് സമയം എടുത്തു.
“ഇനി ഒരിക്കലും ഏട്ടൻ കുഞ്ഞൂനെ വെഷമിപ്പിക്കൂലാ ട്ടോ
എന്റെ ജീവനാണ്….. “
അവളെ അമർത്തിയണച്ചുകൊണ്ടത് പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു.
അതിന് മറുപടിയായി അവളെന്റെ മുഖത്ത് പലകുറി ഉമ്മവെച്ചു
“നീയെന്നെ മിസ്സ് ചെയ്തില്ലേടി രണ്ടീസം…?
ഇല്ലാ… “
അവളുടെ മറുപടി എന്നെ നിരാശനാക്കി
“പക്ഷെ രണ്ടീസം കൂടെ കണ്ടില്ലെങ്കിൽ വരുത്തിക്കാൻ ഞാനൊരു വഴി കണ്ടിരുന്നു…
.
അവൾ പതിയെ പറഞ്ഞു..
എന്ത് വഴി ?
“അച്ഛന്റെ റൂമില് ഷെൽഫിൽ ള്ള എലിവെഷത്തിന്റെ പേസ്റ്റ് ഞാൻ നോക്കി വെച്ചിരുന്നു….
മറുപടി കേട്ട് ഞെട്ടിത്തരിച്ചെങ്കിലും ഞാനൊരക്ഷരം മിണ്ടിയില്ല. വല്ലതും മിണ്ടിയാൽ അതിന് അടുത്ത വഴക്ക് വേണ്ടി വരും.
“മുടിയൊക്കെ ആകെ ജഡ പിടിച്ചല്ലോ പെണ്ണെ..
അവളുടെ മുടിയിലൂടെ വിരലോടിക്കുന്നത് എന്റെ ഇഷ്ട വിനോദമാണ്..
“കുളിച്ചില്ല…
ആവൾ എന്റെ നെഞ്ചിൽ മുഖമിട്ടുരച്ചു കൊണ്ട് പറഞ്ഞു.
ചോറുണ്ടോ…?
ഇല്ലാ…
ഉച്ചക്കും കഴിച്ചില്ലേ?
“ഇല്ലെന്നേ…
അടി കൊള്ളൂട്ടോ പെണ്ണെ.. വന്നേ
ചോറുണ്ണാം…
“നിക്ക് വേണ്ടാ….
“വന്നേടാ.. എട്ടൻ വാരിത്തരാം..!
ശരിക്കും…?
അവൾ മുഖമുയർത്തി എന്നെ നോക്കി…
“ഏട്ടൻ വാരിത്തരാ ന്റെ കുഞ്ഞാവക്ക്..മടീലിരുത്തീട്ടാണെങ്കിൽ അങ്ങനെ അല്ല ഒക്കത്തിര്ത്തീട്ടാണെങ്കിൽ അങ്ങനെ ….
“അമ്മ കാണും, കളിയാക്കും.. “