“എന്നാലും വേണ്ടില്ല.. ഒരുമ്മ കിട്ടീട്ട് മരിക്കാലോ…
“ഹൗ…
ചിരിയോടെ മുഖം അടുപ്പിച്ചതും കരണത്ത് തന്നെ കിട്ടി ഒരെണ്ണം.
ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു വീണ്ടും എന്റെ ഉദ്യമം തുടർന്നു.അപ്പോഴെക്കെ പുറത്ത് കനത്തിൽ അടി വീണു കൊണ്ടിരുന്നു.തൊട്ടടുത്ത നിമിഷം എന്നെ തള്ളി മറിച്ചിട്ടു കൊണ്ട് അവൾ എന്റെ മോളിൽ കിടന്നു..
കവിളിൽ അമർത്തിയുള്ള ഒരു കടി ആയിരുന്നു പിന്നീട്…
“ഞാൻ നിന്നെ ചതിച്ചു അല്ലേടാ നാറി…?
മുഖമുയർത്തി കൊണ്ട് അവൾ ചോദിച്ചു..
“സോറി പെണ്ണെ ഞാൻ അറിയാതെ പറഞ്ഞതാ..”
ഞാൻ അവളെ സാന്ത്വനിപ്പിക്കാൻ നോക്കി
“പിന്നെന്താ പറഞ്ഞെ.. എന്നെ നരകത്തീന്ന് ചേർത്ത് പിടിച്ചൂന്ന് ലെ.. ഇഷ്ടല്ലെങ്കിൽ ഇട്ടിട്ട് പൊയ്ക്കോ ആരുടേം സഹതാപം ഒന്നും എനിക്ക് വേണ്ടാ.. “
ശബ്ദമിടറിക്കൊണ്ട് പറഞ്ഞതും അവൾ കിടക്കയിലേക്ക് മറിഞ്ഞു പൊട്ടിക്കരയാൻ തുടങ്ങി ..
അത് പറഞ്ഞു പോയതിന് ഞാൻ എത്ര വേദനിച്ചൂന്ന് ഇവൾക്കറിയില്ലലോ..
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയതും എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൾ തിരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ആ പുറം തലോടിക്കൊണ്ട് കിടന്നു.
“തന്നേ….
കരച്ചില് കഴിഞ്ഞപ്പോൾ അവൾ മുഖമുയർത്തി കവിളിൽ തൊട്ട് കാണിച്ചു..
കേൾക്കേണ്ട താമസം ഞാൻ അവിടെ ചുണ്ടമർത്തി അവളെ ചുറ്റി വരിഞ്ഞു..
ഇവിടേം…
അവൾ നെറ്റിയിൽ വിരല് കുത്തി
ചിണുങ്ങി…
അങ്ങനെ മുഖം മുഴുവൻ അവളെന്നെ കൊണ്ട് ഉമ്മ വെപ്പിച്ചു.പിന്നെ വീണ്ടും കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“പിണക്കം മാറിയോ കുഞ്ഞൂന്റെ.?
അതിന് പിണങ്ങാൻ പറ്റീട്ട് വേണ്ടേ…?
ഷിർട്ടിനുള്ളിലൂടെ കൈ കടത്തി എന്റെ നെഞ്ചിലെ രോമങ്ങൾ വലിച്ച് വിട്ട് കൊണ്ട് അവൾ മറുപടി നൽകി..
വേദനിച്ചോ?
തല്ലിയ കവിളിൽ തലോടിക്കൊണ്ട് അവൾ ഉമ്മ വെച്ചു.
“സാരല്ല ഇതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചതാ..
ഞാൻ ചിരിയോടെ മറുപടി നൽകി.