ഞാൻ അവളുടെ പിന്നിൽ നിന്ന് മറുപടി നൽകി.
അവൾ ഞെട്ടി തിരിഞ്ഞു കൊണ്ട് എന്നെ നോക്കി. പ്രതീക്ഷിക്കാതെ എന്നെ കണ്ട അമ്പരപ്പ് ആ മുഖത്ത് വന്നെങ്കിലും അവൾ പെട്ടന്ന് മുഖം വെട്ടിച്ചു കളഞ്ഞു.
ഞാൻ വാതിലിന്റെ കൊളുത്തിട്ട് അവളുടെ കാൽചുവട്ടിൽ കട്ടിലിൽ ഇരുന്നു
ഇനി മടിച്ചു നിന്നിട്ട് കാര്യം ഇല്ലാ. ഞാൻ അവളുടെ അടുത്ത് കട്ടിലിൽ പോയി കിടന്നു. അവൾ രൂക്ഷമായി എന്നെ നോക്കിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല.
“സുഖല്ലേ…..
ഞാൻ ചിരിയോടെ ചോദിച്ചു..
“പോടാ പട്ടീ…
പിറുപിറുത്തു കൊണ്ട് അവൾ മുഖം വെട്ടിച്ച് തിരിഞ്ഞു കിടന്നു..
“ഒരബദ്ധം പറ്റിയതാ പെണ്ണെ ഒന്ന് ക്ഷമിക്ക്…… നീ വേണേൽ എന്നെ തല്ലിക്കോ…
അതിനൊന്നും മറുപടി ഉണ്ടായില്ല.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
ഞാൻ നീങ്ങി ചെന്ന് അവളുടെ പിന്കഴുത്തിൽ കീഴ്ത്താടിയുരസി..
“മതിയെടാ നിർത്താം.. എന്നെകൊണ്ട് ഇനി പറ്റൂല..
ഞാൻ വേണേൽ കാല് പിടിക്കാം….. ”
അതോടെ അവൾ തിരിഞ്ഞു കിടന്നു പക്ഷെ എന്നെ നോക്കിയില്ല.കണ്ണീര് പിന്നെ കൂടപ്പിറപ്പാണല്ലോ.അട്ടത്തേക്ക് നോക്കി കിടക്കുകയാണ് പെണ്ണ്..
ഞാൻ പതിയെ അവളുടെ കൈഎടുത്ത് എന്റെ കയ്യിൽ പിടിച്ചു. ഒരു തവണ തട്ടി മാറ്റിയെങ്കിലും രണ്ടാമത് പിടിച്ചെപ്പൊൾ എതിർത്തില്ല.
“ഒരായിരം തവണ ഞാൻ മനസ്സില് മാപ്പ് പറഞ്ഞു കഴിഞ്ഞു.പക്വത ഇല്ലാത്ത ഒരുത്തന്റെ പൊട്ടത്തരം ആണെന്ന് കൂട്ടിയാ മതി. എന്റെ മോളൊന്ന് ക്ഷമിക്കെടാ..
ദേ നിന്നേം കൊണ്ട് ചെല്ലാന ലച്ചു പറഞ്ഞേക്കുന്നെ…….
ഞാൻ പരമാവധി കെഞ്ചി. എന്ത് തേങ്ങയായാലും വേണ്ടില്ല.അവളൊന്ന് മിണ്ടി കണ്ടാൽ മതി.
“ഓഹ് അപ്പൊ അമ്മക്ക് വേണ്ടിയാണ് അല്ലാതെ സ്വന്തം ഇഷ്ടത്തിനല്ലാ..
വല്ലാതെ ചുവന്ന ആ ഉണ്ടക്കണ്ണുകൾ എന്നെ പേടിപ്പിച്ചു……
“എഴുതാപ്പുറം വായിക്കാൻ നിക്കാതെ.. ന്റെ കുട്ടി ഒന്ന് ചിരിച്ചേ.. എന്നിട്ട് ദേ ഒരു പഞ്ചാര ഉമ്മ തന്നെ ഏട്ടന്……
“ശ്രീകുട്ടിയോട് പോയി ചോദിക്ക്
എനിക്ക് സൗകര്യം ഇല്ലാ…. “
ഉടൻ തന്നെ മറുപടിഎത്തി
അത് കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും ഞാൻ പിടിച്ച് നിന്നു.
പിന്നെ ചിരിക്കാൻ ശ്രമിച്ചു.ഇത്രേം നേരമായിട്ടും അവളെന്റെ മുഖത്തേക്കൊന്ന് നോക്കീട്ട് കൂടെ ഇല്ല…
“നീ തരുന്നില്ലേൽ വേണ്ടാ ഞാനെന്തായാലും ഒരുമ്മ തരാൻ പോവാ….
ഞാൻ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു..
“എന്നെ തൊട്ടാൽ തലയടിച്ചു പൊട്ടിക്കും പറഞ്ഞില്ലാന്നു വേണ്ടാ… !
അവൾ മുരണ്ടു…