അവൾ പറയുന്നത് സമ്മതിച്ചു കൊടുക്കാൻ എന്റെ ഈഗോ സമ്മതിച്ചില്ല.
കുറച്ച് നേരം കൂടെ ചിന്നുവിന്റെ മടിയിൽ തലവെച്ചു കിടന്നു. എന്റെ മൂഡ് മാറ്റാൻ അവൾ ഇടയ്ക്കിടെ ഓരോന്ന് പറഞ്ഞ് എന്നെ ചിരിപ്പിച്ചു.മനസ്സിന്റെ ഭാരം താല്ക്കാലികമായി കുറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു.വണ്ടിയിൽ കയറി ഇരുന്നപ്പോഴാണ് അപരിചിതമായ നമ്പറിൽ നിന്ന് ഒരു കാൾ വരുന്നത്.
“ഹലോ…
“ഹലോ കണ്ണാ ഉണ്ണിമാമയാടാ… ”
അത് കേട്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി എന്നത് സത്യമാണ്. അമ്മു എന്തെങ്കിലും പറഞ്ഞോ ആവോ. ആ എന്ത് തേങ്ങയെങ്കിലും ആവട്ടെ.. പെട്ടന്ന് തന്നെ ഞാൻ ധൈര്യം വീണ്ടെടുത്തു.
“ആ എന്താ ഉണ്ണിമാമേ..?
ഞാൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു.
“നീ ഇനി ആ കൂത്തിച്ചിക്ക് കാവല് കിടക്കാൻ നിക്കണ്ട.. അവളെ ഞാൻ ഒഴിവാക്കാൻ പോവാ….
തിളച്ചു കയറിയ രക്തം ഞാൻ കഷ്ടപ്പെട്ട് തണുപ്പിച്ചു. എന്റെ പെണ്ണിനെ കൂത്തിച്ചി എന്ന് വിളിച്ച മൈരനെ കൊല്ലാനുള്ള ദേഷ്യം വന്നു. പക്ഷെ ഞാൻ നിശബ്ദത പാലിച്ചു.
“നീ കേൾക്കുന്നുണ്ടോ പറയുന്നത്.?
ഉണ്ണിമാമയുടെ സ്വരം ഉയർന്നു.
ആ .
ഞാൻ മൂളിയതേ ഒള്ളൂ..
“അവളിനി എന്തെങ്കിലും ആവട്ടെ നമുക്കിനി അതന്വേഷിക്കേണ്ട കാര്യം ഇല്ല. നീ ഇന്ന് മുതൽ വീട്ടിൽ തന്നെ നിന്നോ… “
“ആ ശരി….
ആ സംഭാഷണം തുടരാൻ താല്പര്യം ഇല്ലാതെ ഞാൻ ഫോൺ വെച്ചു.
ഉണ്ണിയോടുള്ള ദേഷ്യം മനസ്സിൽ നുരഞ്ഞു പൊന്തുകയാണ്.അമ്മുവിന്റെ അടുത്തേക്ക് പോണോ അതോ ലച്ചുവിന്റെ അടുത്തേക്കോ?
ലച്ചു മതി.വീട്ടിലേക്ക് തന്നെ വിട്ടു.
ജീവിതത്തിലാദ്യമായി ലച്ചുവിനെ ഫേസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി തുടങ്ങിയിരുന്നു. ഞാൻ ചെല്ലുമ്പോൾ ഉമ്മറത്ത് എന്തോ ആലോചനയിലാണ് അമ്മ.എന്നെ കണ്ടതും ഒന്ന് നോക്കി പിന്നെ വീണ്ടും വിദൂരതയിലേക്ക് നോട്ടം പായിച്ചു.
“ലച്ചൂ….
ഉമ്മറത്തേക്ക് കയറി ഞാൻ പതിയെ വിളിച്ചു..
“പോടാ നാറി പെണ്ണിനെ തല്ലി ആണത്തം കാണിക്കുന്ന നീയൊന്നും എന്നോട് മിണ്ടണ്ട..
ലച്ചു അറപ്പോടെ എന്നെ നോക്കി പറഞ്ഞു