ഈശ്വരാ കണ്ടതൊക്കെ സ്വപ്നം ആവണേ അതിന്റെ ബാക്കി കൂടെ എനിക്ക് ഈ ഉറക്കത്തിൽ കാണാൻ പറ്റണെ…
എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വീണു. ഏകദേശം ഒന്നര മണിക്കൂറോളം ഉറങ്ങിപ്പോയി. കണ്ണ് തുറന്ന് നോക്കുമ്പോഴും ചിന്നുവിന്റെ മടിയിൽ തന്നെ ആണ് എന്റെ തല.അവൾ അപ്പോഴും അവളുടെ ജോലി നിർത്തീട്ടില്ല. ഉറക്കമുണർന്ന എന്നെ അവൾ പുഞ്ചിരിയോടെ നോക്കുന്നുണ്ട്.
“എടി പെണ്ണെ നിന്റെ കാല് വേദനയെടുത്തില്ലേ..?
ഞാൻ ക്ഷമപണത്തോടെ ചോദിച്ചു.
“ഓ പിന്നെ..ഇതൊക്കെ ഞാൻ ഒത്തിരി ആഗ്രഹിച്ചതാ..
സന്തോഷേ ഒള്ളൂ.. “
അവൾ എന്നെ നോക്കി മധുരമായി ചിരിച്ചു.
എനിക്ക് പിന്നെ ഒന്നും പറയാൻ തോന്നീല.
“ആ ഉറക്കം കഴിഞ്ഞല്ലോ ഇനി സംഭവിച്ചതെന്താണെന്ന് പറഞ്ഞെ വേഗം.”.
അവൾ അധികാര സ്വരത്തിൽ പറഞ്ഞു. ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യം ആയത് കൊണ്ട് തന്നെ ഞാൻ നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
“അയ്യേ ഇതിനാണോ മുഖം വീർപ്പിച്ചു കിടന്നേ.. മോശം മോശം.. “
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.പക്ഷെ പെട്ടന്ന് ഗൗരവം വീണ്ടെടുത്ത് എന്നെ നോക്കി.
“എന്നാലും തല്ലിയത് ശരിയായില്ല ഏട്ടാ….അതൊരു പാവല്ലേ..?
അവൾ വ്യസനത്തോടെ എന്നെ നോക്കി.
“അല്ലങ്കിലും നീ അവൾടെ സൈഡല്ലേ പറയൂ.. “
അതിഷ്ടമാവാത്ത മട്ടിൽ ഞാൻ തിരിച്ചടിച്ചു.
“ഞാൻ ആരുടേം സൈഡ് അല്ല
പക്ഷെ അമ്മയെ അറിയിച്ചത് അമ്മു ചേച്ചി തന്നെ ആണെന്ന് എന്താ ഇത്ര ഉറപ്പ്.?
“പിന്നെ നീയാണോ..?
ഞാൻ ചോദിക്കണമെന്നാഗ്രഹിച്ച ചോദ്യമായിരുന്നു അത്
“ഞാനല്ല, പക്ഷെ അമ്മുച്ചേച്ചി അങ്ങനെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല…”
അവൾ വളരെയധികം ആത്മവിശ്വാസത്തിലാണ് അത് പറഞ്ഞത്..
“നിങ്ങളിൽ രണ്ടിലൊരാള് പറയാതെ എന്തായാലും അമ്മ അറിയൂല ഷുവറാ..”.
എനിക്കത് അത്രയും ഉറപ്പായിരുന്നു. അമ്മു തന്നെ അല്ലാതാര്?
“അത് എന്തെങ്കിലും ആവട്ടെ എനിക്കൊന്നേ പറയാനുള്ളൂ വേഗം ചെന്ന് ചേച്ചിയോടുള്ള പിണക്കം മാറ്റണം. നൂറ് ജന്മം തപസ്സു ചെയ്താലും അത് പോലൊന്നിനെ ഏട്ടന് കിട്ടൂല..”
അവൾ ഒരൽപ്പം ദേഷ്യത്തോടെയാണത് പറഞ്ഞത്.
“ഓഹ് പിന്നെ.. “