ഞാനറിയാതെ കാലുകൾ ചലിച്ചു തുടങ്ങി.എന്റെ കണ്ണ് നിറഞ്ഞിരുന്നു.
“എന്നെ വീണ്ടും പൊട്ടനാക്കിയപ്പോ തള്ളക്കും മോൾക്കും സമാധാനം ആയല്ലോ !
ഞാൻ ആരെയും നോക്കാതെ അരിശത്തോടെ പറഞ്ഞു.
“കളയെടാ കുഞ്ഞേ ഞങ്ങള് തമാശക്ക് കാണിച്ചതല്ലേ…?
ലച്ചു എന്റെ കയ്യിൽ പിടിച്ച് കൊണ്ട് സമാധാനിപ്പിച്ചു.
“സാരമില്ലമ്മേ.. അമ്മ കാണിച്ചതിൽ ഒരു തെറ്റും ഇല്ല..
ഞാൻ അമ്മയെ നോക്കി പറഞ്ഞു.
“കണ്ണേട്ടാ… ഞാൻ.. അമ്മ പറഞ്ഞപ്പോ….
അമ്മുവിന്റെ ശബ്ദം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
എന്റെ മനസ്സിലെ ദേഷ്യം മുഴുവൻ കൈയ്യിലേക്ക് ഒഴുകിയെത്തിയതും എന്റെ വലത്തേ കൈ അവളുടെ കവിളിനു നേരെ ഉയർന്നു.കൈവീശിയുള്ള അടി കിട്ടിയതും അവൾ മുഖം പൊത്തി കൊണ്ട് നിലത്തു വീണു.
“നീയെന്താടാ കാണിച്ചേ…
തമാശക്കാണെന്ന് പറഞ്ഞതല്ലേ…
അവളെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ലച്ചു എന്റെ നേരെ ചീറി.അമ്മു ഒന്നും മിണ്ടാതെ വീണ്ടും എന്റെ കൈ പിടിക്കാൻ നോക്കി..
“മാറി നിക്കെടി.. ചൂലേ..
എന്നെ തൊട്ടു പോവരുത്.
എനിക്ക് നിന്നെ കാണേം വേണ്ടാ…..
എല്ലാ നിയന്ത്രണവും വിട്ട ഞാൻ
അലറി..
“ഞാൻ പറഞ്ഞിട്ട അവള്. നീയെന്നെയാ തല്ലണ്ടെ.. ഇവളെയല്ല ….
അവളെ തല്ലിയത് ലച്ചുവിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല…
“കണ്ണേട്ടാ സോറി…..
“മിണ്ടണ്ട നീയെന്നോട്..നിനക്ക് വട്ട് കളിപ്പിക്കാനുള്ള കോമാളി അല്ല ഞാൻ. എന്നാലും നീയെന്നോടിത് ചെയ്തല്ലോടി….”
സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു..
“ഞാൻ നിർബന്ധിച്ചോണ്ടാടാ ഈ പാവം…
ലച്ചു ആദ്യമായി എന്റെയടുത്ത് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.
“എനിക്കിത് തന്നെ വേണം. ആ നരകത്തിൽ നിന്ന് ചേർത്ത് പിടിച്ചതിന് എനിക്ക് വയറു നിറച്ചു കിട്ടി…. മതിയായി എല്ലാം.. “
ദേഷ്യം കൊണ്ട് എന്റെ വായിൽ നിന്ന് എന്തൊക്കെയാണ് വരുന്നതെന്ന് എനിക്ക് തന്നെ നിശ്ചയമില്ലായിരുന്നു.
“കണ്ണാ മതി.. !
പറഞ്ഞ് പറഞ്ഞ് ഏറണ്ട പോടാ അപ്പുറത്ത്.. !