അത്രമേൽ ദയനീയമായിരുന്നു എന്റെ സ്വരം.
അമ്മു അതിനൊന്നും മറുപടി പറയാതെ കണ്ണ് നിറച്ചു കൊണ്ട്
തന്നെ നിക്കുവാണ്.ലോകത്തൊരു കാമുകനും ദുസ്വപ്‌നം പോലും കാണാനാഗ്രഹിക്കാത്ത സീനുകളാണ് എന്റെ മുന്നിൽ നടക്കുന്നത്.
“എന്താടി നിന്റെ നാവിറങ്ങി പോയോ..
എന്റെ മോനെ മറക്കാൻ ഉദ്ദേശംമില്ലെങ്കിൽ കൊല്ലാനും മടിക്കില്ല ഞാൻ…. !
അവൾക്ക് നേരെ ചീറിയടുത്ത് ലച്ചു അമ്മുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു. ശക്തമായ പിടിയിൽ ശ്വാസം മുട്ടി അമ്മുവിന്റെ കണ്ണുകൾ മേലോട്ട് മറിയാൻ തുടങ്ങി. അവൾ മരണ വെപ്രാളത്തോടെ എന്നെ കൈ കാട്ടി വിളിക്കാൻ ശ്രമിച്ചു..
ഒരു നിമിഷം ബുദ്ധി മരവിച്ചു പോയ ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്ത് ഒറ്റക്കുതിപ്പിന് അവരുടെ അടുത്തെത്തി ലച്ചുവിന്റെ കൈ ബലമായി പിടിച്ച് മാറ്റി.. ഒരു വല്ലാത്ത ശബ്ദം തൊണ്ടയിൽ നിന്നുയർത്തി കൊണ്ട് അമ്മു നിലത്തേക്കിരുന്നു കൊണ്ട് കഴുത്തിൽ തടവി.
“മാറി നിക്കടാ അങ്ങോട്ട്… ”
ലച്ചുവിന്റെ ശക്തിയായുള്ള തള്ളലിൽ ഞാൻ ദൂരേക്ക് മലർന്നടിച്ചു വീണു…അലമാരയുടെ എഡ്ജിൽ ആണ് തലയിടിച്ചത്. ആകെ ഒരു പെരുപ്പ്..
“കണ്ണേട്ടാ…
കരച്ചിലോടെ എന്റെ നേരെ വന്ന
അമ്മുവിനെ ലച്ചു തടഞ്ഞു.
“ഇങ്ങോട്ട് വാടി ഒരുമ്പെട്ടവളേ…
അമ്മുവിന്റെ മുടിയിൽ കുത്തി പിടിച്ച് കൊണ്ട് അമ്മ അവളെയും കൊണ്ട് മുറിയുടെ പുറത്തേക്ക് പോവുന്നത് ഞാൻ അർദ്ധ ബോധാവസ്ഥയിൽ കണ്ടു. ലച്ചുവിന്റെ പെരുമാറ്റം എന്നെ ആകെ തകർത്തു കളഞ്ഞു. എന്നെ എന്ത് ചെയ്താലും അമ്മുവിനെ തൊടില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. ഇതിപ്പോ…
എന്റെ ലച്ചു തന്നെ ആണോ ഇത്..
“കണ്ണേട്ടാ… ഓടിവാ….
അമ്മുവിന്റെ നിലവിളി കേട്ടതോടെ ഞാൻ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് അടുക്കളയിലേക്ക് കുതിച്ചു. അവിടെ കണ്ട കാഴ്ച എന്റെ സർവ നാഡികളും തളർത്തുന്നതായിരുന്നു..
അമ്മുവിന്റെ തലവഴി മണ്ണെണ്ണ കാൻ കമിഴ്ത്തുകയാണ് ലച്ചു !
മണ്ണെണ്ണയിൽ കുളിച്ച് നിലത്ത് മുട്ട് കുത്തി അപേക്ഷിക്കുന്ന എന്റെ പെണ്ണും..
കാലിയായ മണ്ണെണ്ണ കാൻ വലിച്ചെറിഞ്ഞു കൊണ്ട് ലച്ചു ലൈറ്റർ എടുക്കാനായി തിരിയുന്നത് കണ്ടതും എന്തോ ഒരുൾപ്രേരണയിൽ ഞാൻ മുന്നോട്ട് കുതിച്ചു.
മണ്ണെണ്ണയിൽ കുളിച്ചു നിൽക്കുന്ന അമ്മുവിനെ ഞാൻ പൊതിഞ്ഞു പിടിച്ചു..
“എന്നേം കൂടെ കൊല്ല് തള്ളേ നിങ്ങടെ ഭ്രാന്ത് അങ്ങനേലും തീരട്ടെ.. !
അമ്മയെ നോക്കിയുള്ള എന്റെ രോദനം അത്രമേൽ തീവ്രമായിരുന്നു. കണ്മുന്നിൽ ജീവിതം കൈവിട്ടു പോകുന്ന ദുരവസ്ഥയായിരിക്കാം എന്നെകൊണ്ടത് പറയിച്ചത്.