ഞാൻ തലകുമ്പിട്ടുകൊണ്ട് പറഞ്ഞു.
“അച്ഛനോട് നീ എന്ത് പറയും
ചെറിയമ്മയെ കല്യാണം കഴിക്കണം ന്നോ..?
വീണ്ടും ലച്ചുവിന്റെ മട്ടുമാറി.
അതിനെനിക്ക് സത്യം പറഞ്ഞാൽ ഉത്തരം ഉണ്ടായിരുന്നില്ല.
“കണ്ണാ നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് ഞങ്ങളെ ധിക്കരിച്ച് ഇവളെ കെട്ടാം. ഇറക്കി വിടുകയൊന്നും ഇല്ലാ നിനക്കീ വീട്ടിൽ തന്നെ കഴിയാം.
പക്ഷെ ലച്ചൂന്ന് ഒരു വാക്ക് നീ ശബ്ദിക്കാൻ പാടില്ലാ.അതോടെ കഴിയും നീയും ഞാനും തമ്മിലുള്ളതെല്ലാം.ഇനി എല്ലാം നിന്റെ ഇഷ്ടം. !
“അങ്ങനെ ആണേൽ എനിക്കെന്നോ ആവായിരുന്നു. എനിക്കെന്റെ ലച്ചു കഴിഞ്ഞിട്ടേ ഒള്ളൂ ആരും. അതമ്മക്ക് അറിയാഞ്ഞിട്ടല്ലല്ലോ….
അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.
“എന്നാ അമ്മേടെ കുഞ്ഞ് ഇതിവിടെ വെച്ച് മറന്നു കള
അമ്മ മോന് നല്ലൊരു പെണ്ണിനെ കണ്ടെത്തി തരാം.. !
ലച്ചു എന്റടുത്തേക്ക് വന്ന് അനുനയിപ്പിക്കാൻ നോക്കി.
“അത് നടക്കില്ലമ്മേ. അമ്മ സമ്മതിക്കാതെ ഞാൻ ഇവളെ കെട്ടൂലാന്നെ ഞാൻ പറഞ്ഞുള്ളൂ.
പക്ഷെ ഇവളെ ആര് എന്ത് പറഞ്ഞാലും ഞാൻ ഉപേക്ഷിക്കില്ല…..
വളരെയധികം മനപ്രയാസത്തോടെയാണ് ഞാനത് പറഞ്ഞത്. തമാശക്ക് വെറുതെ കൊത്തികടിക്കാൻ എന്തെങ്കിലും പറയുമെന്നല്ലാതെ ഇന്നുവരെ ഞാൻ ലച്ചുവിനെ എതിർത്തിട്ടില്ലാ.എന്റെ വാക്കുകൾ കേട്ട് അമ്മ ഒരു നിമിഷം നിശബ്ദയായി തർക്കം ഒരുവിധം അവസാനിച്ചു എന്ന് കരുതുമ്പോഴാണ് അടുത്ത പണി വരുന്നത്..
“ഇങ്ങോട്ട് നീങ്ങി നിക്കെടി…
അമ്മുവിനെതിരെ തിരിഞ്ഞു കൊണ്ട് അമ്മ അലറി..
ചുരിദാറിന്റെ ഷാൾ കയ്യിൽ ചുരുട്ടിപിടിച്ച് തലകുനിച്ചു കൊണ്ട് അമ്മു ലച്ചുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു. പേടിച്ചരണ്ട അവളുടെ ഉണ്ടക്കണ്ണുകൾ ഇടക്കെന്നെയും ഒന്ന് പാളി നോക്കി.
“മര്യാദക്ക് ഇവനെ വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോ..
അതാ നിനക്ക് നല്ലത്… !
എന്നോട് തർക്കിച്ചിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായ ലച്ചു അമ്മുവിനെ ആക്രമിക്കുകയാണ്. ദേഷ്യം കൊണ്ട് ആ കണ്ണുകൾ ചുവന്നിട്ടുണ്ട്..
“എനിക്കതിന് കഴിയില്ല……
അമ്മു വിക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു. പിന്നെ ദയനീയമായി എന്നെ നോക്കി.
അവളെക്കാൾ നിസ്സഹായനായി നിൽക്കുന്ന ഞാൻ എന്ത് ചെയ്യാൻ !
“ഇവൻ മാത്രം ഒന്നും അല്ലല്ലോ നാട്ടില് ആണായിട്ട്.. നീ വിചാരിച്ചാൽ ഇനീം കിട്ടും. അതിനുള്ള മിടുക്ക് നിനക്കുണ്ട്… !
“അമ്മേ….