ഈശ്വരാ നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും.. !
ലച്ചു നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..
“ ഒന്ന് സമ്മതിക്കമ്മേ, എന്റെ സന്തോഷല്ലേ അമ്മക്ക് വലുത്..?
ഞാൻ കെഞ്ചുന്ന മട്ടിൽ പറഞ്ഞു.ഇതെല്ലാം കണ്ടും കേട്ടും നിർവികാരതയോടെ അമ്മു എന്നെ നോക്കി നിൽക്കുന്നുണ്ട്.
“എന്റെ സമ്മതത്തോടെ ഇത് നടക്കും എന്ന് നീ വ്യാമോഹിക്കണ്ട. നീ എന്താന്ന് വെച്ചാൽ ചെയ്തോ.. ഉളുപ്പില്ലാത്തവൻ… !
ലച്ചു അറപ്പോടെ എന്നെ നോക്കി.
“അമ്മേ കണ്ണനെ പറയണ്ട
ഞാൻ ആണ് തെറ്റുകാരി….
അമ്മു പതിഞ്ഞ സ്വരത്തിൽ തലകുനിച്ചു കൊണ്ട് പറഞ്ഞു.
“അതെനിക്കറിയാടി എന്റെ ചെക്കനെ കണ്ണും കയ്യും കാട്ടി..
വശീകരിച്ചിട്ട്……….
നീ ഇത്തരക്കാരിയാണെന്ന് ഞാൻ കരുതീല..”
“ലച്ചൂ എന്നെ വേണേൽ എന്തും പറഞ്ഞോ. അവളെ ഒന്നും പറയാൻ നിക്കണ്ട.. !
ലച്ചു അമ്മുവിനെതിരെ തിരിഞ്ഞത് കണ്ട് എന്റെ ശബ്ദം അറിയാതെ ഉയർന്നു.
“പറഞ്ഞാൽ നീ എന്നെ തല്ലുവോ?
എന്നാ തല്ലെടാ.. !
“എടീ നിന്നെക്കാൾ അന്തസ്സ് രാത്രി റോഡ് സൈഡിൽ ആളെ പിടിക്കാൻ നടക്കുന്ന പെണ്ണുങ്ങൾക്ക്ണ്ടാവും.. !
ലച്ചു അമ്മുവിനെ നോക്കി അലറിയതും അവൾ മുഖം പൊത്തി കരയാൻ തുടങ്ങി..
എന്റെ തല പൊട്ടി തെറിക്കുന്നത്പോലെ തോന്നി എനിക്ക്.കോപം കൊണ്ട് ശരീരം വിറക്കാൻ തുടങ്ങി.കയ്യിലുണ്ടായിരുന്ന തലയിണ നിലത്തേക്ക് ശക്തിയായി എറിഞ്ഞു ദേഷ്യം തീർത്തു.അതല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എന്റെ കൈ ലച്ചുവിന് നേരെ ഉയർന്നേനെ. അത്രയും പിടിവിട്ട അവസ്ഥയിൽ ആയിരുന്നു ഞാൻ…
അത് കണ്ടപ്പോൾ പേടികൊണ്ടല്ലെങ്കിലും ലച്ചു ഒന്നടങ്ങി.പിന്നെ കട്ടിലിൽ ഇരുന്നു.
“അമ്മേടെ കുട്ടിക്ക് എന്താ ചെയ്യണേന്ന് വല്ല വിചാരോം ണ്ടോ..? ഉണ്ണിമാമയുടെ മുഖത്ത് നീയെങ്ങനെ നോക്കും.?
ഇത്തവണ ആ ശബ്ദം ഇത്തിരി മയപ്പെട്ടിരുന്നു.
“പറ്റിപ്പോയി അമ്മേ. പിന്നെ ഉണ്ണിമാമേടെ കാര്യം എന്നെക്കൊണ്ട് പറയിക്കണ്ട.
അമ്മ വിചാരിക്കുന്ന പോലെ ഇവളെന്നെ വശീകരിച്ചതൊന്നും അല്ല. ഞാനാണ് പുറകെ നടന്നത്”