ലച്ചു എന്റെ നേരെ ചാടി..
തമാശയല്ല.. എനിക്ക് അമ്മുവിനെ ഇഷ്ടാണ്.. !
ഇത്തവണ ഇത്തിരി കൂടി ധൈര്യം സംഭരിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്..
“കണ്ണാ…..
ആ വിളിയിൽ വീടാകെ ഞെട്ടിത്തരിച്ചത് പോലെ തോന്നി എനിക്ക്. കലങ്ങിയ കണ്ണുകളോടെ ലച്ചു എന്നെ നോക്കി ദഹിപ്പിച്ചു.പിന്നെ എന്റെ മുഖം കൈകൊണ്ട് പിടിച്ചുയർത്തി വല്ലാത്തൊരു നോട്ടം നോക്കി..
“സത്യാണ്…ലച്ചൂ എനിക്കൊത്തിരി ഇഷ്ടാണ്.. ഇത് പറയാനാ ഞാൻ നേരത്തെ മടീല് കെടന്നേ.. ”
അടുത്ത നിമിഷം ലച്ചുവിന്റെ കൈ എന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു.ഞാൻ ബെഡിലേക്ക് മലർന്നുപോയി.ഓർമ വെച്ചിട്ട് ഇങ്ങനൊരു സംഭവം ആദ്യമായിട്ടാണ്. വല്ലാത്തൊരു അറപ്പോടെ ലച്ചു എന്നെ നോക്കി.
എന്റെ വായിൽ നിന്ന് വീണ വാക്കുകൾ ഉൾക്കൊള്ളാൻ ആ മനസ്സിന് ഇനിയും കഴിഞ്ഞിട്ടിട്ടില്ല…
“നിന്റെ ചെറിയമ്മയാട നായെ ഇത് !
അമ്മുവിനെ ചൂണ്ടികാട്ടി ലച്ചു അലറി..
“അതാദ്യം മറന്നത് ഞാനാ ഏട്ടത്തീ.. !
അമ്മുവിന്റെ ഇടറിയ ശബ്ദം !
“ഒത്തിരി സ്നേഹിച്ചു പോയി !
എനിക്കവനെ തന്നൂടെ…
കേട്ടത് വിശ്വസിക്കാനാവാതെ മരവിച്ചിരിക്കുന്ന ലച്ചുവിന്റെ കാലിലേക്ക് വീണ് അവൾ പൊട്ടിക്കരയാൻ തുടങ്ങി.
സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തത് കേട്ടതിന്റെ ആഘാതത്തിൽ ലച്ചു രണ്ട് പേരെയും മാറി മാറി നോക്കി.പിന്നെ മരവിച്ച മുഖത്തോടെ കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്ന് മുഖം പൊത്തി.
“ലച്ചൂ…
ഞാൻ പതിയെ വിളിച്ചു. സത്യം പറഞ്ഞാൽ ആ മട്ടും ഭാവവും കണ്ടിട്ട് എനിക്ക് പേടിയാവാൻ തുടങ്ങിയിരുന്നു.
“നീ മിണ്ടിപ്പോവരുത്…ഇത്രേം കാലം തന്ന സ്നേഹത്തിനൊക്കെ നീ തിരിച്ചു തന്നല്ലോ.. സന്തോഷായി… !
അപ്പോഴേക്കും ആ മുഖത്തെ ദേഷ്യം ദൈന്യതയിലേക്ക് വഴിമാറിയിരുന്നു.
“ഇഷ്ടപ്പെട്ടു പോയി അമ്മേ.. ”
ഞാൻ ദയനീയമായി പറഞ്ഞു
“അതിന് നിനക്ക് സ്വന്തം ചെറിയമ്മയെ കിട്ടിയുള്ളൂ.. ലെ
നീ ഏതെങ്കിലും പെണ്ണിനെ പീഡിപ്പിച്ചിട്ടു വന്നിരുന്നെങ്കിൽ എനിക്കിത്രേം സങ്കടം ഇല്ലായിരുന്നു..