ഞാൻ അതു കേട്ട് ചിരിയോടെ മറുപടി കൊടുത്തു
ഞാൻ: അപ്പുറം ഒരു ചാലുണ്ട് അത് ‘ഒഴുകുന്നുണ്ടേ അവിടെ പോവാന്ന് ഇവൾ പറയാ
പറഞ്ഞു തീരും മുന്നെ അവൾ എൻ്റെ വയറിൽ നുള്ളി
ഞാൻ: അമ്മേ
ഞാൻ ഉറക്കെ വിളിച്ചു പോയി ആ വിളിയും കേട്ട് അമ്മ വരുകയും ചെയ്തു
അമ്മ: എന്താ ഇവിടെ
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല’ പക്ഷെ അനു അമ്മയോടു ചോദിച്ചു
അനു : അമ്മേ ഇവിടെ അടുത്തെവിടെയോ ചാലുണ്ടെന്ന് അപ്പുവേട്ടൻ പറഞ്ഞല്ലോ
അമ്മ: ചാലോ ഇവിടെയോ
അപ്പോഴേക്കും നിത്യ കിടന്ന് ചിരിയടാ ചിരി. ഞാൻ അവളെ നോക്കി കണ്ണുരുട്ടിയെങ്കിലും അവളുണ്ടോ അടങ്ങുന്നെ അവൾ ആർത്ത് ചിരിക്കല്ലേ . ഇത് പാരയാവും എന്നു മനസിൽ കരുതി ഒന്നു തിരിഞ്ഞപ്പോഴേക്കും പണി കിട്ടി. കലങ്ങിയ കണ്ണുകൾ ആയി അനു.
അനു : അമ്മെ ഇവർക്കാർക്കും ഞാൻ വന്നത് ഇഷ്ടായിട്ടില്ല .
പിന്നെ കണ്ണുനീർ സാഗരം അലയടിച്ചു അതു കാണേണ്ട താമസം മാതാശ്രീ ഫ്ലാറ്റ് പിന്നെ അവളെ സമാധാനിപ്പിക്കൽ ഞങ്ങളെ വഴക്കു പറയൽ അതും പോരാഞ്ഞിട്ട് അവളെ ഊട്ടി വിടുവല്ലേ.. എല്ലാം കണ്ടും കേട്ടും ഞാനും നിത്യയും . ഞങ്ങൾ രണ്ടാളും ഒരു വിധം കഴിച്ചു എന്നു വരുത്തി. കൈ കഴുകി ഞാൻ ബൈക്ക് എടുത്ത് പുറത്തു പോയി. നിത്യ പാവം പെട്ടു
ഞാൻ നേരെ കായലോരത്തേക്കു വിട്ടു ഇടക്ക് ഞാനും ശ്യാം ഒരുമിച്ച് ഇരിക്കുന്ന സ്ഥലം. കക്ഷി സാഹിത്യ പ്രിയനാണ് എനിക്ക് ഡ്രോയിംഗ് കമ്പവുമുണ്ട് . അതു കൊണ്ട് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പലപ്പോഴും ഇവിടെ ആണ് ഉണ്ടാവാറ്. ഞാൻ വരുമ്പോയേ ശ്യാമിനെ വിളിച്ചിരുന്നു അതു കൊണ്ട് തന്നെ ആളും പെട്ടെന്നു തന്നെ വന്നു.
ശ്യാം: എന്താടാ കാണണമെന്ന് പറഞ്ഞത്
ഞാൻ: പറയാ ആദ്യം നീയൊന്നിരിക്ക്.
അവൻ തനിക്കരികിലിരുന്നു ചെരുപ്പ് തെങ്ങിൻ ചോട്ടിൽ വച്ച് എൻ്റെ ഒപ്പം വെള്ളത്തിൽ കാലിട്ടിരുന്ന നേരം പഴയ കാര്യങ്ങൾ ഒക്കെ ഒരോർമ്മ എന്നോണം മനസിൽ ഓടി വന്നു. എത്ര എത്ര മധുരമുള്ള നിമിഷക്കൾ എത്ര എത്ര സാഹിത്യത്തിൽ കുതിർന്ന സായാഹനം..
ഒഴുകി അകലുന്നു നീ ആ സൂര്യനെ തേടി
നിന്നിലെ പ്രണയത്തെ തേടി
അന്ധമാണ് നിൻ്റെ മിഴികൾ
അകലുന്ന അവനെ സ്വന്തമാക്കാൽ നീ
അലഞ്ഞു തിർക്കുന്നത് നിൻ്റെ യവ്വനം
നി അറിയാതെ പോയ പ്രണയം
നിനക്കു പിന്നിലുണ്ട് നിന്നെയും തേടി
ഒരിക്കും തിരിഞ്ഞു നോക്കാതെ
നീ കളഞ്ഞൊരു ജീവിതമുണ്ട്
നിനക്കു പിന്നിൽ നിനക്കു കൂട്ടായി
ശ്യാം അവൻ്റെ മനസിലെ വരികൾ ചെല്ലുന്നത് പതിവാണ് ഇങ്ങനെ ഇരിക്കുന്ന വേളയിൽ ഇത് കേട്ടു തവമ്പിച്ചതാണെങ്കിലും ഇന്ന് അവൻ ചെല്ലിയ വരികൾ എൻ്റെ ഹൃദയത്തെ സ്പർഷിച്ചു. അവൻ വീണ്ടും മൗനമായി പ്രകൃതി ഭംഗി