നിത്യ: പൊന്നുമോനെ ഓസ്സിനു കിട്ടണ ഷോ കണ്ടോ അതിന് മോളിൽ പോയ
ഞാൻ: നി ഒന്നു നിർത്തിയേ നിത്യ ‘
നിത്യ: നിൻ്റെ ആലോചനയും ഇരുത്തവും കണ്ടിണ്ട് എന്തികേടുണ്ടല്ലോ
ഞാൻ: എടി എനിക്കൊരു കൂട്ടം പറയാനുണ്ട്
നിത്യ: എന്താടാ
ഞാൻ: എടി ഒരു പെണ്ണ് എന്നെ കേറി പ്രൊപ്പോസ് ചെയ്തെടി
നിത്യ : ഒന്നു പോയേടാ
ഞാൻ: ടി പുല്ലേ സീരിയസ് ആയി പറഞ്ഞു വരുമ്പോ നിൻ്റെ ഈ ഞഞ്ഞാ കുഞ്ഞാ വർത്താനം ഉണ്ടല്ലോ
നിത്യ: ആരാടാ കക്ഷി.
ഞാൻ: നൊ ഐഡിയ
നിത്യ: അതെന്താ മോനെ
ഞാൻ: സത്യാടി വാട്സ് ആപ്പ് വഴിയാ . മാളൂട്ടി അതാ പേരു പറഞ്ഞത് ഒന്നും അറിയില്ല
നിത്യ: നിൻ്റെ ഫോൺ എവിടെ
ഞാൻ: ദാ അവിടെ
അവൾ എൻ്റെ ഫോൺ എടുത്തു വാട്സ് ആപ്പ് തുറന്നു മെസേജ് റീഡ് ചെയ്യാൻ തുടങ്ങി. അപ്പോ ഞാൻ അവളിൽ നിന്ന് ഫോൺ വാങ്ങി ഒരു മെസേജ് മാത്രം ഡിലിറ്റ് ചെയ്തു തിരികെ കൊടുത്തു
നിത്യ: എന്താടാ ഒരു കള്ളത്തരം
ഞാൻ: അതു നിനക്കു വായിക്കുമ്പോ മനസിലാവും
നിത്യ: ഓ ശരി
നിത്യ വായനയിൽ ശ്രദ്ധ ചെലുത്തി. പെട്ടെന്ന് എന്നെ ഒന്നു നോക്കി പിന്നെ ബാക്കി വായിച്ചു ഫോൺ മേശപ്പുറത്ത് വെച്ചു തിരിച്ചു വന്നു.
നിത്യ: എടാ പര നാറി
ഞാൻ: എനി എന്താടി പുല്ലേ നിൻ്റെ പ്രശ്നം
നിത്യ: കണ്ട അവളുമാർക്ക് ഒക്കെ അറിയാ നീ ആദ്യമായി പ്രേമിച്ച കുട്ടിയെ , എനിക്കു മാത്രമറിയില്ല
ഞാൻ : അതാണോ നിത്യ അതു കഴിഞ്ഞ കാര്യം
നിത്യ: ടാ നി അത് ഡിലിറ്റ് ചെയ്തില്ലേരുന്നേ ആ പേരു കാണായിരുന്നു
ഞാൻ: അച്ചോടാ അതങ്ങനെ കാണണ്ട
നിത്യ: അല്ല മോനെ ഇതൊരു നടക്കു പോവൂലാലോ
ഞാൻ: ആര്
നിത്യ: നിൻ്റെ മാളൂട്ടി
ഞാൻ: ദേ നിത്യ എൻ്റെ വായെന്നു നല്ലതു കേക്കുവേ…
നിത്യ : ഓ പിന്നെ, മോനെ ഇതു നിനക്ക് പണിയാവും നോക്കിക്കോ
ഞാൻ: ടി നീ സിരിയസ് ആയിട്ടാണോ പറയുന്നത്
നിത്യ: പിന്നെ അല്ലാതെ
ഞാൻ: എനിക്കു തോന്നുന്നില്ല
നിത്യ: അതിനു നിനക്കു പെമ്പിള്ളേരുടെ സൈക്കോളജി അറിയോ ഇതേ തല്ലുണ്ടാക്കുന്ന പോലെ എളുപ്പല്ല
ഞാൻ: ഓ പിന്നെ
നിത്യ : സത്യാടാ പൊട്ടാ. നിനക്ക് ഗേൾ എന്താന്നു ഞാൻ പറഞ്ഞു തരാ
” നിങ്ങൾ ബോയിസ് ചെസ്സ് ബോർഡ് പോലെയാ അതിലെ ഒരു ബോക്സ് അമ്മ ഒരു ബോക്സ് അച്ഛൻ ഒരു ബോക്സ് സഹോദരി അങ്ങനെ ബോക്സ് ബോക്സ് ആയി അടുക്കും ചിട്ടയോടെയും വെക്കും ഇപ്പോ അമ്മയുടെ സംസാരം വരുമ്പോ അമ്മയുടെ
ഇണക്കുരുവികൾ 6 [വെടി രാജ]
Posted by