ഇണക്കുരുവികൾ 6 [വെടി രാജ]

Posted by

ഞാൻ: നിത്യാ നി ഇന്നു മുതൽ എൻ്റെ മുറിയിൽ കിടന്നോ ഞാൻ താഴെ കിടന്നോളാം
നിത്യയുടെ മുഖത്ത് ഒരു വിജയിയുടെ ആഹ്ലാദം ഉയർന്നു വന്നപ്പോ തൻ്റെ കണക്കു കൂട്ടലുകൾ തെറ്റി തരിപ്പണമാകുന്നതിൽ അനു രോഷാകുലയാണ്:
അനു: ആരും എനിക്കു വേണ്ടി കഷ്ടപ്പെടണ്ട ഞാൻ താഴെ കിടന്നോളാ
അതും പറഞ്ഞ് അവൾ റൂമിൽ കയറി വാതിലടച്ചു ഞാനും നിത്യയും പരസ്പരം ഡാൻസ് കളിച്ച് ആഘോഷിച്ചു അമ്മ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.

അനു ഫ്രഷ് ആയി നൈറ്റ് ഡ്രസ്സ് പോലെ തോന്നുന്ന ഒരു ഡ്രസ്സ് ഉടുത്തു വന്നു. ഒരുതരം ബനിയനും പാൻ്റും ദേഹത്തോട് ഒട്ടി നിൽക്കുന്ന പോലെ. അവളുടെ ആകാര വടിവുകൾ എല്ലാം എടുത്തു കാട്ടുന്നുണ്ട്. എത്ര തന്നെ ദേഷ്യം ഉണ്ടെന്നു പറഞ്ഞാലും പെണ്ണൊരുത്തി ഇതുപോലെ എല്ലാം കാണിച്ചു ഇന്നാ കണ്ടോ കണ്ടോ എന്നു പറഞ്ഞു നിന്നാ ആണായി പിറന്നവൻ നോക്കും അതേ തനിക്കും സംഭവിച്ചൊള്ളു
നിത്യ: വായ അടക്കെടാ നാറി
ആ വാക്കുകൾ ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് , നിത്യയുടെ മുഖം ദേഷ്യത്താൽ ചുവന്നു . അവളുടെ കണ്ണുകൾ എന്നെ ദഹിപ്പിക്കാൻ വേണ്ടി തീക്ഷണമായി എരിയുന്നുണ്ടായിരുന്നു.
നിത്യ: ഇങ്ങനെ ഉള്ള ഡ്രസ്സ് ഇടാൻ പറ്റില്ല . ഇതൊക്കെ ആരേലും കണ്ടാ അയ്യേ
അനു: നിത്യ മോളേ അതിനിപ്പോ നമ്മളല്ലേ ഉള്ളു പിന്നെ എന്താ
അമ്മ: വീട്ടിൽ എന്തു വേണേലും ഇടാലോ മോളേ
അതും പറഞ്ഞ് ‘അമ്മ കേറി വന്നു. നിത്യയുടെ ദേഷ്യം അടങ്ങിയിട്ടില്ല എൻ്റെ അടുത്തു വന്നു ചെവിയിൽ പറഞ്ഞു
നിത്യ: കേറി പോടാ വായിനോക്കി
മറുത്തൊന്നു പറയാതെ ഞാൻ അവളെ നോക്കി ചിരിച്ചു കാരണം എനിക്കും തെറ്റുപറ്റിയല്ലോ പറഞ്ഞിട്ടു കാര്യം ഇല്ല ഞാൻ വേഗം മുകളിലേക്ക് പോയി . അവർ മൂവർ സംഘം താഴെ ഒത്തുകൂടി.
മുറിയിലെത്തി കിടന്നു .അനു അവളുടെ ശരീരവടിവുകൾ ഓർമ്മയിൽ വന്നു. അവളെ സൂക്ഷിക്കണം ഒരമ്പെട്ടിറങ്ങിയതാ. മഹാദേവാ കാത്തോളണേ അവളുടെ കെണിയിൽ ഞാൻ വിഴരുതെ. അവളിൽ നിന്നും ചിന്ത തിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ എനിക്കു ഓർമ്മ വന്നത് ആ മെസേജ്.

ആകെ നെർവ്വസ് ആണ് ഞാൻ, ആരാണവൾ അവക്കെങനെ എൻ്റെ നമ്പർ കിട്ടി, എൻ്റെ വീട്ടിൽ വിളിക്കുന്ന പേരെങ്ങനെ അവൾക്കറിയം. ഇത്ര ധൈര്യത്തോടെ അവൾക്ക് എങ്ങനെ എന്നോടു സംസാരിക്കാൻ കഴിയുന്നു . അവൾക്ക് എന്നെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞതോ. എന്തും വരട്ടെ എന്നു കരുതി ഞാൻ ഫോൺ എടുത്തു നോക്കി.

ഹലോ
സമയം കുറെ ആയി
ഇപ്പോ വരാമെന്നു പറഞ്ഞു പോയതാ
വന്നാ മെസേജ് അയക്ക് ഞാൻ കാത്തിരിക്കും
ഇതെല്ലാം അവൾ അയച്ച മെസേജ് ആണ്. എന്നിൽ ആകാംക്ഷയുടെ വിത്തുകൾ അവൾ വിതറി കഴിഞ്ഞു. അവൾ ആരെന്നറിയാൻ ഒരു ത്വര മനസിൽ ഉടലെടുത്തു. പ്രണയമല്ല മറ്റൊരു വികാരവുമില്ല പക്ഷെ അവൾ ആരെന്നറിയണം മനസിൽ നിന്നാരോ പറയുന്ന പോലെ. കുറച്ചു നേരം അലോചിച്ച ശേഷം ഞാൻ അവൾക്കു മറുപടി കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *