ഇണക്കുരുവികൾ 6 [വെടി രാജ]

Posted by

ഞാൻ: ടീ ആ ബാഗ് താ ഞാൻ പിടിക്കാ
അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി. ആ കണ്ണുകൾ പനിനീർ പൂപ്പോലെ വിടർന്നു. കവിളുകൾക്ക് രക്തവർണ്ണമായി. ഒരുതരം വശ്യമായ ചിരി ആ ചുണ്ടിൽ വിടർന്നു വന്നു.
അനു: അപ്പോ എന്നോട് ഇഷ്ടമൊക്കെ ഉണ്ട്
സഹതാപം തോന്നിയ മനസിൽ അവൾ തന്നെ വിറകു കൂട്ടി കത്തിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ഒന്നാമത് ഒരുത്തി നന്നായി രാഗി മുറിച്ച് വരുവാക്കി.’ പിന്നെ ഇവളെ ആണെ കണ്ണെടുത്താ കണ്ടു കൂടാ. അപ്പോ പിന്നെ അവളുടെ ഒലിപ്പീര് സംസാരം അവനെ എത്രമാത്രം ദേഷ്യം പിടിപ്പിക്കും.
ഞാൻ: നീ തന്നെ ചുമന്നാ മതി.
അതു കേൾക്കേണ്ട താമസം അവളുടെ മുഖം വാടിയ തൊട്ടാവാടി പോലെയായി. ഒരിക്കൽ വിടരാൻ കൊതിച്ച പ്രണയത്തെ അവൾ തന്നെയാണ് തച്ചുടച്ചത്. പക്ഷെ ഒന്നുണ്ട് പെണ്ണ് പഴയതിലും ഒന്നു മിനുങ്ങിയിട്ടുണ്ട്. പിന്നെ അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവ പകർച്ചകൾ ആരെയും ആകർഷിക്കും അവളിലേക്ക് അവളുടെ ആ സുന്ദര മുഖത്തേക്ക്.
അനു: അയ്യോ ഏട്ടാ ഞാൻ തമാശ പറഞ്ഞതാ നല്ല ഭാരമുണ്ട്.
ആ വാക്കുകൾക്ക് ഒന്നും ഞാൻ ചെവി കൊടുത്തില്ല
അനു : അനു പാവല്ലേ ഏട്ടാ
ഞാൻ മുന്നോട്ടു നടന്നു . അതു കണ്ട് അവളും
അനു: ഇതെന്താ കാട്ടു പോത്തോ
അവൾ പറഞ്ഞ രഹസ്യം പരസ്യമായി എന്നത് അവൾക്കു തന്നെ മനസിലായി. ശബ്ദം ചെറുതായി ഒന്നുയർന്നിരുന്നു. ഞാൻ അവളെ ദേഷ്യ ഭാവത്തിൽ നോക്കി. ഉടനെ ബാഗുകൾ നിലത്തിട്ട് ഇരുകൈ കൊണ്ടു തൻ്റെ ചെവികൾ പിടിച്ച് അവൾ ഏത്തമിട്ടു കാണിച്ചു. ഞാൻ ഒന്നും പറയാതെ നടന്നത്തും ബാഗുകൾ എടുത്ത് അവളും പിന്നാലെ വന്നു.
അവളുടെ കുട്ടിക്കളികൾ താൻ ശരിക്കും ആസ്വദിച്ചിരുന്ന അത് അവനിൽ ആശ്ചര്യമാണുണർത്തിയത്. താൻ ഏറെ വെറുക്കുന്ന വ്യക്തിയുടെ ഭാവ വ്യതിയാനങ്ങളിൽ താൻ അലിയുന്നു. അവളുടെ കുട്ടിക്കളികൾ താൻ ആസ്വദിക്കുന്നു. എന്താണിതെല്ലാം ഇതൊരിക്കലും പ്രണയമല്ല അങ്ങനൊരു വികാരം എനി തൻ്റെ ജീവിതത്തിലില്ല. ഏറെ നേരത്തെ ചിന്തകളും , അടിച്ചമർത്തിയ തൻ്റെ വേദനകളെയും സാക്ഷിയായി താൻ എടുത്ത തീരുമാനമാണ് തൻ്റെ ലൈഫിൽ എനി പ്രണയമില്ല. അതവൻ തൻ്റെ മനസിനെ ഒന്നു കൂടി പറഞ്ഞു മനസിലാക്കി.

അവൻ ബൈക്ക് എടുത്തു വന്നു . അവളുടെ ഒരു ബാഗ് അവൻ മുന്നിൽ വെച്ചു. അവൾ പിറകിൽ ഇരുന്നു ഒരു ബാഗ് മടിയിൽ വച്ചു. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തതും അവർ തൻ്റെ വലതു കരം അവൻ്റെ വയറിലൂടെ ചുറ്റി.
ഞാൻ: എടി അനു കൈ എടുത്തേ
അനു: എന്താ ഏട്ടാ ഇത് ഈ ബാഗു പിടിക്കുന്നതോണ്ട് വീഴാതെ നിക്കാനല്ലെ
ഞാൻ: അങ്ങനെ തോന്നുന്നില്ല
അനു : അതെന്താ ഏട്ടാ, ഏട്ടനു വല്ല ബുദ്ധിമുട്ടും ഉണ്ടോ
അവളുടെ അർത്ഥം വെച്ചുള്ള ചോദ്യം എവിടെക്കുള്ള ചവിട്ടു പടിയാണെന്ന് അവനു മനസിലായി . എനി സംസാരിച്ചാൽ തനിക്കു തന്നെ പാരയാകും

Leave a Reply

Your email address will not be published. Required fields are marked *