ഇണക്കുരുവികൾ 6 [വെടി രാജ]

Posted by

അപ്പുവേട്ടാ നിങ്ങൾ ഇത്ര പാവാ
അതെന്താ മാളു
ഒരു പെണ്ണിനോട് പെട്ടെന്ന് ഇഷ്ടാന്നു പറഞ്ഞാ അവൾ അല്ല എന്ന പറയാ
ഒന്നു പോടി
സത്യം കുടുംബത്തിൽ പിറന്ന നല്ല പെമ്പിള്ളേര് അങ്ങനാ
ആ എനിക്കറിയില്ല
ഏട്ടാ ഒരു പെണ്ണും പെട്ടെന്നു പറയില്ല അവക്കു വിശ്വാസം വരണം
ഇയാള് അവസാനം വരെ കുടെ ഉണ്ടാവും എന്ന് ചതിക്കില്ല എന്ന
ഉറപ്പും അപ്പോ പറയും ഇഷ്ടാന്ന്
ആയിരിക്കും
ദേ മനുഷ്യാ ഒന്നു ഉഷാർ ആയേ അല്ലെ തന്നെ ആ പെണ്ണിനെ
മൂന്നു ദിവസം കണ്ടു അപ്പോഴേക്കും പോയി പറഞ്ഞു
ഐ ലവ് യു . അവക്ക് നിങ്ങളെ കുറിച്ച് എന്തറിയാ അപ്പോ
പേടിച്ചു നോ പറഞ്ഞു
അങ്ങനാവോ
അങ്ങനെ തന്നാ
സത്യം
സത്യം പക്ഷെ എന്നെ മറക്കോ അവൾ റെഡിയായ എനിക്ക് മെസേജ് അയക്കോ
അതെന്താ മാളു നി അങ്ങനെ പറഞ്ഞത്
എൻ്റെ വിധി അങ്ങനാ ആഗ്രഹിച്ച ഒന്നും കിട്ടാറില്ല
മാളു എന്തു വന്നാലും ഞാൻ നിൻ്റെ കൂടെ ഉണ്ടാവും പോരെ
അതു മതി എനിക്കതു മാത്രം മതി
അപ്പോ തന്നെ എന്നാ ഒന്നു കാണാൻ പറ്റാ
അതു വേണ്ട അപ്പേട്ടാ
അതെന്താ
അതങ്ങനാ എന്നെ കാണത്തതാ നല്ലത്
അങ്ങനെ പറഞ്ഞാ എങ്ങനാടോ
ഞാൻ അപ്പുവേട്ടൻ്റെ കാമുകി അല്ലെ സ്വപ്ന കാമുകി
സ്വപ്ന കാമുകിയോ
സ്വപ്നത്തിൻ്റെ തേരിൽ അപ്പുവേട്ടനെ പ്രണയിക്കാൻ വരുന്ന
കാമുകി. അവൾക്ക് ഓരോ രൂപമാണ് ഓരോ ഭാവമാണ്. ഓരോ
ഗന്ധമാണ്. അവളിലെ പ്രണയം അണയില്ല എന്നും ഏട്ടൻ്റെ
താങ്ങും തണലും ആയിരിക്കും . നിഴൽ പോലെ കുടെ ഉണ്ടാവും
അപ്പോ മുഖമറിയാത്തതല്ലേ നല്ലത്
താൻ ഞാൻ പറയുന്നത് കേക്ക്
ഏട്ടാ സമയമായി നാളെ കാണാ
അതും പറഞ്ഞ് അവൾ ഓഫ് ലൈൻ പോയി.
താൻ ഭയന്നതിനും ഒരു പടി മുകളിലാണ് അവൾ. തൻ്റെ മനസിനെ അവൾ കീഴടക്കുകയാണ് തൻ്റെ പ്രതീക്ഷകളെ അവൾ തന്നെ തച്ചുടച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത പ്രണയം സത്യത്തിൽ പവിത്രമായ പ്രണയം അവളുടെ അല്ലെ. താൻ ശരിക്കും പ്രണയിച്ചിരുന്നോ ഇല്ല താൻ സ്വന്തമാക്കാനാണ് കരുതിയെ അവളുടെ പ്രണയം തനിക്കാവണം എന്നാണ് കരുതിയെ ജിൻഷ തൻ്റേതു മാത്രമാവണം അതല്ലെ താൻ ചിന്തിച്ചത് അതിനെ അല്ലെ ഞാൻ പ്രണയമെന്ന് വിളിച്ചത്.

സത്യത്തിൽ പ്രണയമെന്തെന് മാളു എന്നെ പഠിപ്പിച്ചു. പ്രണയം അതൊരു അനുഭൂതിയാണ് അത് സ്വയം നുകർന്ന് ആസ്വദിക്കണം അതല്ലാതെ സ്വന്തമാക്കാൻ ആഗ്രഹിക്കരുത് കളങ്കമില്ലാതെ പ്രണയിക്കണം താൻ പ്രണയിക്കുന്ന വ്യക്തിയുടെ ദുഖത്തിൽ സ്വയം കരയണം ആ വ്യക്തിയുടെ സന്തോഷത്തിൽ സ്വയം അഘോഷിക്കണം സ്വന്തമല്ലെങ്കിൽ പോലും.
പ്രണയമെന്ന വാക്ക് പറയാൻ തന്നെ തനിക്ക് അർഹതയില്ല. മാളു നീ സാധാരണ പെൺക്കുട്ടി അല്ല അതെനിക്ക് ഇന്നു മനസിലായി. ഞാനും ജിൻഷയും തമ്മിലുള്ള ദേഷ്യം കൂട്ടി കൂട്ടി ഇത്തിൾ കണ്ണിയായി എൻ്റെ ജീവിതത്തിൽ കടന്നു കൂടാൻ ശ്രമിക്കുന്ന നീചയായാണ് നിന്നെ ഞാൻ കണ്ടത്
നീ എനിക്ക് മാപ്പു തരില്ലെ എൻ്റെ മാളൂ…..
ഇപ്പോ ഈ നിമിഷം മുതൽ പേരറിയാത്ത മുഖമറിയാത്ത ആ സുന്ദരിയെ ഞാൻ പ്രണയിക്കുന്നു. ഇവളാണെൻ്റെ ഇണക്കുരുവി. അവൾക്കെ അതു കഴിയു.

Leave a Reply

Your email address will not be published. Required fields are marked *