അതൊക്കെ അറിയാ എൻ്റെ കള്ള കണ്ണൻ്റെ കാര്യം ഞാൻ നോക്കൂലെ
എന്താ എന്താ പറഞ്ഞേ
അതു വിട്ട് കാര്യം പറ
അവൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ ആകെ തകർന്നു.
വല്ലാത്ത ഒരു മടുപ്പായിരുന്നു
എനി പ്രേമവൊന്നും വേണ്ടാ എന്നു തീരുമാനിച്ചു
അതെ പക്ഷെ അതെങ്ങനെ നിനക്ക്
പിന്നെ ജിൻഷയെ വെറുത്തില്ലെ
ഇല്ല അവളെ ഞാനെങ്ങനാ
ദേ കള്ളം പറയരുത് സത്യം മാത്രം. അവൾ അഭിനയിക്കാ തന്നെ
ചതിച്ചു എന്നൊക്കെ തോന്നിയില്ല
മാളു സത്യം താനെങ്ങനാടോ എൻ്റെ മനസ് വായിക്കുന്നത്
എന്താ വിളിച്ചെ
മാളു തൻ്റെ പേരതല്ലേ താൻ പറഞ്ഞത്
അയ്യട ഞാൻ മാളൂട്ടി എന്നാ പറഞ്ഞേ ഓരോരുത്തര് സ്നേഹം
മുത്ത് അതു മാളു ആക്കി
ടോ താനൊന്നു മനസിലാക്ക് എനിക്ക് ജിൻഷയെ
പ്രേമിക്കാനെ കഴിയു തന്നെ കഴിയില്ല
എന്നെ പ്രേമിക്കാൻ ഞാൻ പറഞ്ഞോ
പിന്നെ തനിക്കെന്താ വേണ്ടത്
എനിക്ക് ഇയാളോട് ഇങ്ങനെ സംസാരിച്ചാ മതി
തനിക്ക് വട്ടാണോ
ആണെന്നാ തോന്നുന്നെ . അപ്പുവേട്ടനെ എനിക്കിഷ്ടാ പക്ഷെ
ഞാൻ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. എൻ്റെ പ്രണയം
വ്യാപാരമല്ല അത് ഞാൻ കൊടുക്കും പ്രതിഫലം ഞാൻ ആഗ്രഹിക്കുന്നില്ല
അപ്പുവേട്ടാ
എടോ താനെന്താ ഇങ്ങനെ
ഏട്ടൻ ആരെ വേണമെങ്കിലും പ്രേമിച്ചോ കെട്ടിക്കോ പക്ഷെ ദിവസവും
ഈ എനിക്കു വേണ്ടി അപ്പുവേട്ടൻ്റെ മാളുനു വേണ്ടി കുറച്ചു
നിമിഷങ്ങൾ മാറ്റി വെച്ചാ മതി.
അതെ താൻ സങ്കടപ്പെടല്ലേ
സങ്കടോ എനിക്കോ ഒന്നു പോയെ അപ്പുവേട്ടാ ഇപ്പോ ഞാൻ ഹാപ്പിയാ
സത്യം
സത്യം ഞാനൊന്നു ചോദിച്ചോട്ടെ
താൻ ചോദിക്കെടോ
ആ ചേച്ചിനെ ഇപ്പോഴും ഇഷ്ടമല്ലേ ഏട്ടന്
സത്യം പറഞ്ഞാ ആണെടോ
എന്നാ ഒന്നുടി ശ്രമിച്ചുടെ
താൻ എന്താടൊ ഈ പറയുന്നെ
ഞാൻ കാര്യമല്ലേ പറഞ്ഞത്
തനിക്കെങ്ങനെ ഇത് എന്നോടു പറയാൻ പറ്റുന്നേ
അതെന്താ അങ്ങനെ പറഞ്ഞേ എനിക്കു മനസിലായില്ല
താൻ ഇഷ്ടപ്പെടുന്ന ആളോട് വേറെ ആളെ നോക്കാൻ
തനിക്കെങ്ങനെ പറയാൻ പറ്റുന്നെ
അതോ എൻ്റെ ആഗ്രഹം നടക്കില്ല അതെനിക്കറിയാ
അപ്പുവേട്ടൻ്റ ആഗ്രഹം നടക്കണം
അപ്പുവേട്ടൻ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാ മതി എനിക്ക്
അതൊന്നും നടക്കില്ല അവക്കെന്നെ ഇഷ്ടല്ല
ആരു പറഞ്ഞു
അവൾ തന്നെ മുഖത്തു നോക്കി പറഞ്ഞതാ
ഇണക്കുരുവികൾ 6 [വെടി രാജ]
Posted by