പാടില്ല ഒരിക്കലും താൻ അങ്ങനെ ചിന്തിക്കരുത് തൻ്റെ മനസ് ആദ്യമായും അവസാനമായും ഒരുത്തിക്ക് സമർപ്പിച്ചതാണ്. അവൾ അത് ചവറു പോലെ ചുരുട്ടി കൂട്ടിയെറിഞ്ഞു എന്നാലും അവളോടുള്ള തൻ്റെ പ്രണയത്തിന് അന്ത്യമില്ല അത് അനശ്വരമാണ്. ജിൻഷ അവൾ തൻ്റെ പ്രണയത്തിൻ്റെ ദേവീ ഭാവമാണ് മനസിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞതാണ് . കടലാസിൽ കുത്തിക്കുറിച്ച ബാല്യത്തിലെ ഓർമ്മകളല്ല അവ യവ്വനത്തിൻ്റെ മാറിൽ പ്രണയമാം തൂലികയിൽ സ്വപ്നങ്ങൾ തൽ മഷിയിൽ ചാലിച്ച് സ്വന്തം മനസിൽ പച്ചക്കുത്തിയ ശില്പമാണവൾ അതു മായില്ല.
ടാ കോപ്പേ നീ വല്യ ഷാജഹാനല്ലേ അവക്കായി മനസിൽ താജ്മഹൽ കെട്ടിയതാ നി
ദേ നീ എൻ്റെ അടുത്ത് മിണ്ടാൻ നിക്കണ്ട
ഉളുപ്പ് ഉണ്ടോടാ നിനക്ക് കുറച്ചെങ്കിലും
അതെന്താടാ നീ ഇങ്ങനെ ഒക്കെ പറയുന്നെ
പിന്നെ എങ്ങനെ പറയണം കൊറച്ചു മുന്നെ ആ അനുനെ നോക്കി നി വെള്ളമിറക്കിലേ ബടുവാ
അതു പിന്നെ അങ്ങനെ കണ്ടപ്പോ
അതാ പറഞ്ഞത് നിൻ്റെ ദിവ്യ പ്രേമമൊന്നുമല്ല അതാദ്യം മനസിലാക്കാ
ആയിരിക്കാം പക്ഷെ എനിക്ക്
ഒന്നു നിരത്തെടാ പുല്ലെ ആ കൊച്ചില്ലെ മാളൂട്ടി അവളാടാ പെണ്ണ്
അതെന്താ ജിൻഷ പെണ്ണല്ലേ
ഓ ആ എരണം കെട്ടവളുടെ പേരു പറയല്ലേ
ദേ എനിക്കു ദേഷ്യം വരുന്നുണ്ടേ
ടാ എനിക്കും വരുന്നുണ്ട് ദേഷ്യം. അവളോട് ഇഷ്ടാന്നു നി പറഞ്ഞോ
പറഞ്ഞല്ലോ ഞാൻ
ഒന്നു ചിന്തിച്ചു നോക്കാതെ നിന്നെ തൂക്കി എറിഞ്ഞോ അവൾ
അതു ശരിയാ നി വെറുതെ എന്നെ കരയിക്കല്ലേ
ടാ ഈ മാളൂട്ടിക്ക് നിന്നെ ഇഷ്ടാണോ
ആണെന്നാ അവൾ പറഞ്ഞത്
നിനക്ക് മറ്റവളെ ഇഷ്ടമാണെന്നവക്ക് അറിയാമല്ലോ
അതറിയാം
എന്നിട്ടും അവൾ നിന്നെ സ്നേഹിക്കുന്നുണ്ടോ
ഉണ്ട്
അപ്പോ ആരുടെ പ്രേമമാടാ ദിവ്യ പ്രേമം
അങ്ങനൊക്കെ ചോദിച്ചാ
ടാ നീ പൊട്ടനാ ഞാൻ പറയുന്നത് കേക്ക് അവക്ക് മെസേജ് അയക്ക്
അതു ശരിയാവില്ല
ശരിയാവും ഞാനാ നിൻ്റെ മനസാക്ഷിയാ പറയുന്നത് അതേ ശരിയാവു അണക്കെടാ മെസേജ് അവക്ക് അയക്ക്’.
പെട്ടെന്നുള്ള ആവേശത്തിൽ ഞാൻ അവൾക്ക് ഹായ് മെസേജ് അയച്ചു . നോ റിപ്ലേ അപ്പോയാണ് സ്വബോധം വന്നത് എന്നു പറയാം . തനിക്കെന്താ പറ്റിയത് പ്രണയം വേണ്ട എന്നു മനസിൽ ഉറപ്പിച്ചതാണ്. മാളു അവൾ തൻ്റെ മനസിൻ്റെ അടച്ചിട്ട വാതിലുകൾ തുറക്കാൻ തുനിഞ്ഞിറങ്ങി. താൻ മറക്കാൻ ശ്രമിച്ച ജിൻഷയും ഉയർത്തെഴുന്നേറ്റു. എനി മാളുവിന് കാര്യം എളുപ്പമാണല്ലോ ജിൻഷയുടെ കുറ്റങ്ങൾ പറയും ജിൻഷുമായുള്ള എൻ്റെ ദേഷ്യം അവൾ ആളി കത്തിക്കും എന്നിട്ട് അവൾ എന്നിൽ വിരാചിതയാവാൻ ശ്രമിക്കും. അവളുടെ അടവുകൾ തൻ്റെ അടുത്ത് നടക്കില്ല അവൻ മനസുകൊണ്ട് ഉറപ്പിച്ചു. അപ്പോൾ അവൻ്റെ ഫോൺ ശബ്ദിച്ചു.