എന്തോ നിൻ്റെ വാക്കുകൾ കേൾക്കുമ്പോ ആ ഫോൺ മെസേജ് അയച്ച പെണ്ണ് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഏതൊരു പെണ്ണും അവളുടെ പുരഷൻ്റെ മനസിൽ അവൾക്കു മാത്രം സ്ഥാനം വേണമെന്നേ ആഗ്രഹിക്കു എന്നാൽ ഇവൾ നിൻ്റെ മനസ് വേറൊരാൾ സ്വന്തമാക്കിയതറിയാം എന്നാലും നിന്നെ സ്നേഹിക്കുന്നു കളങ്കമില്ലാതെ. വിട്ടു കളയല്ലെ പൊന്നു മോനെ പിന്നെ ഒരിക്കലും ഇങ്ങനെ ഒന്നിനെ കിട്ടില്ല.
അവൻ്റെ വാക്കുകൾ അപ്പുവിനെ വല്ലാതെ ഒരു തരം അവസ്ഥയിലെത്തിച്ചു. ആ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണമെന്നറിയില്ല.
ഞാൻ: ടാ ഞാൻ പോട്ടെ നേരായി
ശ്യാം: ശരിടാ പിന്നെ ഞാൻ പറഞ്ഞത് ഒന്നാലോചിക്ക്
ഞാൻ: ആടാ
അവനു മറുപടി കൊടുത്തു ഞാൻ ബൈക്ക് എടുത്ത് നേരെ വിട്ടിലേക്കു പിടിച്ചു. ഞാൻ വീട്ടിലെത്തുമ്പോ അനു വിളക്കുമായി കൊലായിലേക്കു വരുന്നു.
ദീപം .,,,,,,,
ദീപം ………..
ദീപം………
ആ ശബ്ദം കേൾക്കുവാൻ തന്നെ നല്ല രസം വിളക്കു വെക്കുന്നത് കാണുക എന്നത് നല്ലൊരു ഫീൽ ആണെന്ന് ഇന്നു ഞാൻ അറിഞ്ഞു. സാധാരണ ഏഴര കഴിയാതെ ഞാൻ വരാറില്ല. ദീപത്തിൻ്റെ വെളിച്ചത്തിൽ അനുവിൻ്റെ മുഖകാന്തി കൂടിയിരുന്നു. അവൾ അവിടിരുന്നു നാമജപം ചെയ്യുന്നു ഇടക്കിടെ തിരി നീട്ടി കൊടുക്കുന്നു വിരൽ തുമ്പിൽ പടർന്ന എണ്ണ അവൾ തൻ്റെ കാർകൂന്തലിൽ തേക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.
എന്തോ ഓർമ്മ വന്ന പോലെ അപ്പു വിളക്കിനെ തൊഴുത് അകത്തേക്ക് പോയി മുറിയിലിരുന്നു. സ്വയം ആശയക്കുഴപ്പത്തിലാണ് താൻ. ആദ്യമായി തോന്നിയ പ്രണയം അവൾ തിരസ്ക്കരിച്ച നിമിഷം മുതലാണ് തൻ്റെ മനസ് ദുർബലമായത് . പ്രണയമെന്ന വികാരത്തെ താൻ വെറുത്തു . ഒരു പെണ്ണും തൻ്റെ കാമുകി ആവില്ലെന്നും ശപദം ചെയ്തു.
പക്ഷെ തനിക്കെന്തു പറ്റി താൻ ഏറെ വെറുക്കുന്ന അനുവിൻ്റെ സൗന്ദര്യം പോലും താൻ ആസ്വദിച്ചില്ലെ. മാളൂട്ടി അവൾ ആരാണ് അവൾ ശരിക്കും തൻ്റെ മനസിനെ സ്വാധീനിക്കുന്നു ‘. തന്നെ അധീനതയിൽ ആക്കാൻ അവൾ ശ്രമിക്കുന്നില്ലെ. എല്ലാവരുടെയും അടുത്ത് ചുടാവുന്ന ഞാൻ എന്ത് കൊണ്ട് അവളുടെ അടുത്ത് ചുടാന്നുന്നില്ല. അവളെ കാണുവാൻ മനസ് വിതുമ്പുന്നത് എന്തു കൊണ്ടാണ് ഇതാണോ പ്രണയം. പ്രണയിക്കാൻ അവളെ കുറിച്ച് തനിക്കെന്തറിയാം ആദ്യം അറിയണം അവളാരെന്ന്
താഴെ ചെന്ന് ഞാൻ ഭക്ഷണം കഴിച്ചു . അനു എന്നെ ചുറ്റി പറ്റി നടക്കുന്നുണ്ടെങ്കിലും പരുന്തിൻ്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒളുപ്പിച്ച തള്ളക്കൊഴി പോലെ നിത്യ എനിക്കരികിൽ പാറി പറന്നു. അനുവിൻ്റെയും എൻ്റെയും ദൃഷ്ടി ഒരിക്കലും ഒന്നു ചേരാതിരിക്കാൻ നിത്യ നടത്തുന്ന പരാക്രമങ്ങൾ എന്നിൽ പുഞ്ചിരി വിടർത്തി. ഇടക്കിടെ അവളെന്നെ കണ്ണുരുട്ടുന്നുണ്ട്.ഞാൻ വേഗം ഭക്ഷണം കഴിച്ച് റൂമിൽ ചെന്ന് വാതിലടച്ചു കട്ടിലിൽ കിടന്നു.
മാളൂട്ടി അവൾ മനസിനെ കീഴ്പ്പെടുത്തുന്നുവോ . അവൾ , എന്തുകൊണ്ടാണ് താൻ അവളെ കുറിച്ച് ചിന്തിക്കുന്നത്. ശ്യാം അവൻ്റെ വാക്കുകൾ അതാണൊ തന്നെ കൂടുതൽ ചഞ്ചലമാക്കിയത്. ഒരു പക്ഷെ തൻ്റെ കുറച്ചു മുന്നത്തെ ദുഃഖങ്ങൾക്ക് അവൾ ഒരു സ്വാന്തനമായി ഭവിച്ചോ. ജിൻഷ തൻ്റെ മനസിലുണ്ടാക്കിയ മുറിവുകളുടെ മരുന്നാണോ ഇവൾ.