ആസ്വദിച്ചു.
എൻ്റെ ജീവിതവും ആയി ആ വരികൾക്ക് സാമ്യമില്ലെ എത്രയോ പേർ പിന്നാലെ നടന്നു ഒരിക്കലും ഒന്നും തോന്നിയില്ല. ഒടുക്കം പ്രേമം തോന്നിയപ്പോ ആ ആൾ അകന്നു പോയി. പിന്നെയും തേടി വന്നു ഒരു കൈത്താങ്ങായി ആളറിയാത്ത പേരറിയാത്ത ഒരു മെസേജു മാത്രമായി അവൾ. അവൾ ആരായിരിക്കും. മനസിൽ വിങ്ങുന്ന വാക്കുകൾ പതിയെ പുറത്തേക്ക് ഒഴുകുമെന്ന് ഞാനും കരുതിയിരുന്നില്ല.
തകർന്നൊരു രാജകൊട്ടാരം ഇന്നെൻ ഹൃദയം
അന്തപ്പുര റാണിയെ തേടി ഞാൻ
മനസിൽ വിരിഞ്ഞൊരു ദേവി സങ്കൽപ്പം
മായയിൽ ലയിച്ചിടവേ..
തേടി വന്നു നിൻ പ്രണയഹംസം എനിക്കായി
ഒരു പ്രണയ ലേഖനവുമായി
ഹൃദയരക്കത്തിൽ ചുവപ്പാൽ നി എഴുതിയ
മുലപ്പാലിൽ മാധുര്യം പോൽ സത്യമാം
പ്രണയ കാവ്യം ഇന്നെൻ മുന്നിൽ
മനസു ശാന്തമായ ഒരു പ്രതീതി. തൻ്റെ മനസിലെ വരികൾ താൻ പോലും അറിയാതെ ഒഴുകി ഇടക്കൊക്കെ ശ്യാമിനെ കളിയാക്കാൻ താനും ചെയ്യാറുള്ളതാണ്. പക്ഷെ ഇത് ഹൃദയത്തിൻ്റെ ഗർത്തങ്ങളിൽ ഉടലെടുത്ത വിങ്ങലിൻ്റെ തേങ്ങലാണ് വാക്കുകൾ ആയി തന്നിലെ വികാരങ്ങൾ ആണ് പുറത്തു വന്നത് . ശ്യാമിൻ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.
ശ്യാം: ആരൊക്കാ കക്ഷികൾ പേര് പറ
ഞാൻ: കക്ഷികളോ എന്താടാ
ശ്യാം : ടാ പൊട്ടൻ കളിക്കണ്ട രണ്ടാളുടെയും പേരു പറ
ഞാൻ: ഏതു രണ്ടാളുടെ
ശ്യാം: ഒന്നു നിനക്ക് പണി തന്നവളുടെ പേര് രണ്ട് ഇപ്പോ നീ പ്രേമിക്കുന്നവളുടെ പേര്
ഞാൻ: ഒന്നു പോയടാ ഞാൻ ആരെയും പ്രേമിക്കുന്നില്ല അത് സത്യം
ശ്യാം: ശരി, ശരി നി സംഭവം പറ
ഞാൻ: എന്ത് പറയാൻ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നി അത് പൊളിഞ്ഞു
ശ്വാം : പേരെന്താ
ഞാൻ: ജിൻഷ
ശ്യാം : അപ്പോ മറ്റേതോ
ഞാൻ: മാളൂട്ടി
ശ്യാം: കണ്ട കണ്ട ഇപ്പോ എങ്ങനെ ആ പേര് പറയുമ്പോ എന്താ ഒരു ഇത്
ഞാൻ: ടാ അത് പ്രേമമൊന്നുമല്ല. അവൾക്ക് എന്തോ പ്രത്യേകത ‘ ഉണ്ട്, ഒരിക്കലെങ്കിലും എനിക്കൊന്ന് കാണണം അവളെ. അതൊരാഗ്രഹം ആണ്.
ശ്യാം: എന്താ മോനെ ഒന്നും അങ്ങോട്ടു ക്ലിയറാവണില്ല
ഞാൻ അവനു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. എല്ലാം കെട്ടു ഒരു മന്ദസ്മിതം അവൻ്റെ അവൻ്റെ മുഖത്തു വിരിഞ്ഞു.
ഗോപികമാരുടെ ഹൃദയം നിനക്കാ കണ്ണാ
നിൻ ഹൃദയമോ രാധയല്ലോ
കാർമുകിൽ വർണ്ണൻ നിൻ ഓടക്കുഴൽ
നാദം കേൾക്കും നിമിഷം
ആനന്ദ നടനം ആടിടും രാധ
വറുതെ വരികൾ എന്തോ മൊഴിഞ്ഞ, അവൻ പിന്നെ എന്നോടായി പറഞ്ഞു.
” കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം നീ കേട്ടിട്ടുണ്ടോ അതാടാ പ്രണയം. ആയിരം ഗോപികമാർ മനസിലേറ്റിയവനെ സ്വന്തം ആക്കിയ സൗഭാഗിനിയാണ് രാധ. ഒരായിരം ഗോവികമാരോടൊത്ത് കളിച്ചും രസിച്ചു നടന്നാലും രാധയ്ക്കു മാത്രമായി ജീവിച്ചവനാണ് കൃഷ്ണൻ ” ‘.