ഞാൻ പെണ്ണിനെ നോക്കി കണ്ണുരുട്ടി പയ്യെ പറഞ്ഞു .
പക്ഷ അവൾക്കതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ താല്പര്യമില്ല. ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തതോടെ അവൾക്കും അത് വേണം . ഫോണിൽ ഇടം കൈകൊണ്ട് പിടിച്ചു പെണ്ണതു പിടിച്ചു വലിക്കാൻ തുടങ്ങി . ഞാനും ഒന്ന് ബലം പിടിച്ചപ്പോൾ പെണ്ണ് തനി സ്വരൂപം പുറത്തെടുത്തു .
“ഹീ …ച്ചാ ച്ചാ ..”
പെണ്ണ് ഉറക്കെ അലറിക്കൊണ്ട് മൊബൈൽ പിടിച്ചു വലിച്ചു .
“പോടീ തെണ്ടി …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് മൊബൈൽ പിടിച്ചു മാറ്റി . പിന്നെ അവളുടെ കഴുത്തിൽ എന്റെ കുറ്റിരോമങ്ങൾ ഉരസി .
“ഹി ഹ് ഹി ഹി ഹ് ”
ഇക്കിളി എടുത്തതും പെണ്ണ് എന്റെ കയ്യിൽ കിടന്നു ചിണുങ്ങി ചിരിച്ചു .
“അച്ഛന് ഒരാളെ വിളിക്കാൻ ഉണ്ടെടി പെണ്ണെ …”
ഞാൻ അവളെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ഒരു കൈകൊണ്ട് അവളെ അടക്കിപ്പിടിച്ചു ശ്യാമിന്റെ നമ്പറിൽ വിളിച്ചു നോക്കി .
ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾത്തന്നെ കക്ഷി ഫോൺ എടുത്തു .
“ആഹ്…എന്താ അളിയാ ?”
ശ്യാം മുഖവുര കൂടാതെ തിരക്കി .
“ഒന്നും ഇല്ലെടാ ..അവിടത്തെ കാര്യം ഒക്കെ ഓക്കേ അല്ലെ ? ”
ഞാൻ ഓഫീസിലെ കാര്യം അന്വേഷിച്ചുകൊണ്ട് ചോദിച്ചു .
“എല്ലാം ഓക്കേ ആണെടെയ്. പിന്നെ നിന്റെ റോസ്‌മേരി കുറച്ചു ക്യാഷ് ചോദിച്ചിട്ടുണ്ട് ..”
ശ്യാം എന്നെ ഒന്നാക്കിയ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു .
“അതിനെന്തിനാ മൈരേ നീ ചിരിക്കണേ ? ”
ഞാൻ ശബ്ദം ഒന്ന് താഴ്ത്തി പല്ലിറുമ്മി . കുഞ്ഞു റോസ് അതൊന്നും മനസിലാകാതെ എന്നെ ഉറ്റു നോക്കുന്നുണ്ട് .
“നിന്നെ അല്ലെടി മുത്തുമണിയെ …”
ഞാൻ അവളുടെ നോട്ടം കണ്ടു ചിരിയോടെ ചിണുങ്ങി പെണ്ണിന്റെ കവിളിൽ പയ്യെ നുള്ളി . അതോടെ കക്ഷി ഹാപ്പി ആയി .
“ചി ഹി…എന്താടാ അവിടെ ? കൊച്ചുങ്ങള് കൂടെ ഉണ്ടോ ?”
ശ്യാം ചിരിയോടെ തിരക്കി .
“ആഹ്..പെണ്ണ് ഒപ്പമുണ്ട് ..അതൊക്കെ കള റോസ്‌മേരിയുടെ കാര്യം എന്താ സംഗതി ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ചുമ്മാ …അവൾക്ക് ബിസിനസ്സിന്റെ ആവശ്യത്തിന് കുറച്ചു ക്യാഷ് മറിക്കാൻ ഉണ്ടാകുമോ എന്ന് ചോദിച്ചു ? ഞാൻ എന്താ വേണ്ടേ ?”
ശ്യാം ചോദ്യ ഭാവത്തിൽ തിരക്കി .
“അവൾക്കു ഇനി പുതിയതായിട്ട് എന്ത് ബിസിനെസ്സ് ആണ് ? ഒരെണ്ണം തന്നെ ഞാൻ തലവെച്ചു പോയതാ ”
ഞാൻ ചിരിയോടെ പറഞ്ഞു .