രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Posted by

ഞാൻ ചിരിയോടെ അവളെ എടുത്തു പിടിച്ചു പറഞ്ഞു .

“ച്ചാ ചാ …മാ മ്മാ ….”
മഞ്ജുസ് കരയിപ്പിച്ചു എന്ന ഭാവത്തിൽ റോസ് മോള് മഞ്ജുവിനെ ചൂണ്ടി എന്നെ നോക്കി .

“ആര് ..ഇവളോ ?”
ഞാൻ മഞ്ജുസിനെ ചുണ്ടി റോസ് മോളെ നോക്കി .അതിനു പെണ്ണ് പയ്യെ തലയാട്ടി .

“ആടാ ഞാൻ തന്നെ ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ഇവള് കരയിച്ചോ എന്റെ പൊന്നൂസിനെ ? മ്മക്ക് അമ്മേനെ അടിക്കാടി..?”
ഞാൻ റോസ് മോളെ നോക്കി ചിണുങ്ങികൊണ്ട് മഞ്ജുസിനെ നോക്കി കണ്ണിറുക്കി .പിന്നെ മഞ്ജുസിനെ പയ്യെ അടിക്കുന്ന പോലെ ഞാൻ കയ്യോങ്ങിയതും റോസ് മോള് കുലുങ്ങി ചിരിച്ചു .

“ഹി ഹി ഹി…”

“അയ്യടാ എന്താ ചിരി…”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് റോസ് മോളുടെ കവിളിൽ പിടിച്ചു വലിച്ചു ചിരിച്ചു . പിന്നെ നേരെ ആദിയുടെ അടുത്തേക്ക് നീങ്ങി . മഞ്ജുസ് വരുന്നത് കണ്ടതും ചെക്കൻ അഞ്ജുവിന്റെ മടിയിലിരുന്ന് തുള്ളാൻ തുടങ്ങി .

“അമ്മേടെ അപ്പൂസ് വന്നേ …”
മഞ്ജുസ് സോഫയിലേക്കിരുന്നു ആദിയുടെ നേരെ കൈനീട്ടി. അതോടെ അഞ്ജുവിനെ വിട്ടു അവൻ മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞു .

“‘അമ്മ ..”
ആദി പയ്യെ വിളിച്ചുകൊണ്ട് മഞ്ജുസിന്റെ ദേഹത്തേക്ക് ചാഞ്ഞു . അവനെ വാരിപിടിച്ചുകൊണ്ട് മഞ്ജുസും ചിണുങ്ങി.റോസിമോളെക്കാൾ വ്യക്തമായി ചില വാക്കുകൾ ആദിമോൻ പറയും !

“അമ്മേനെ കാണാഞ്ഞിട്ട് അപ്പൂസ് കരഞ്ഞോ ഡാ മുത്തേ ?”
മഞ്ജുസ് അവനെ വാത്സല്യത്തോടെ തഴുകികൊണ്ട് തിരക്കി , പിന്നെ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു .

അമ്മയുടെ സ്നേഹം അറിഞ്ഞ നിമിഷത്തിൽ ചെക്കനും പുഞ്ചിരി തൂകി അവളുടെ കവിളിൽ തഴുകി .

“ഉമ്മ താടാ ചക്കരെ …”
മഞ്ജുസ് അവളുടെ ചുണ്ടിൽ തൊട്ടു ആദിയെ നോക്കി ഉമ്മവെക്കുന്ന പോലെ ചുണ്ടുകൾ കൂർപ്പിച്ചു . അതിന്റെ അർഥം മനസ്റിലായ പോലെ അവളുടെ ഇരു കവിളിലും പിടിച്ചുകൊണ്ട് ആദിമോൻ അവളുടെ ചുണ്ടിൽ ഉമ്മവെച്ചു .

അഞ്ജുവും ഞാനും ആ സ്നേഹ പ്രകടനമെല്ലാം നോക്കി ചിരിയോടെ നിന്നു .

അങ്ങനെ അതെല്ലാം നോക്കി കണ്ടു ഞാൻ നേർ ഡൈനിങ് ടേബിളിലേക്കിരുന്നു . റോസ് മോളെ എന്റെ മടിയിലിരുത്തികൊണ്ട് തന്നെ ഞാൻ ഭക്ഷണം കഴിക്കാൻ തയ്യാറായി .

Leave a Reply

Your email address will not be published. Required fields are marked *