മഞ്ജുസ് അതുകേട്ടു കണ്ണുരുട്ടി പെണ്ണിനെ നോക്കി .
“മ്മക്ക് പിന്നെ പോവാ പൊന്നുസേ ….”
ഞാൻ റോസ് മോളോടായി പറഞ്ഞു പയ്യെ വണ്ടി മുന്നോട്ടു നീക്കി . വണ്ടി നീങ്ങിയതും ആദിയുടെ ചിരി കൂടുതൽ തെളിഞ്ഞു .
“അ..ച്ചാ…”
ആദികുട്ടൻ ടാങ്കിൽ ഇരുകയ്യും കുത്തിപിടിച്ചുകൊണ്ട് ഗമയിൽ പറഞ്ഞു കാഴ്ചകൾ നോക്കി രസിച്ചു . ഗേറ്റും കടന്നു ബൈക്ക് നീങ്ങിയതോടെ ആളും ഉഷാറായി . പിന്നെ ക്ലബിലും കടയിലുമൊക്കെ പോയി കുറച്ചു നേരം ഫ്രെണ്ട്സിനോടൊക്കെ സൊള്ളിയിരുന്നു സ്വല്പം കഴിഞ്ഞാണ് ഞാൻ മടങ്ങി എത്തിയത് . പിള്ളേർക്കുള്ള ചോക്ലേറ്റും വരുന്ന വഴിക്ക് വാങ്ങിച്ചിരുന്നു .
പത്തിരുപത്തഞ്ചു വയസ് ആകുന്നതിനും മുമ്പേ ഒരു വയസ്സിലധികം പ്രായമുള്ള പിള്ളേരുടെ അച്ഛനായ എന്നെ ഒപ്പം നടന്നിരുന്ന കൂട്ടുകാരൊക്കെ ഒരു കൗതുക വസ്തു ആയിട്ടാണ് കാണുന്നത് . റോസ് മോളെയും എടുത്താണ് ഞാൻ വൈകീട്ട് പാടത്തു കളിയ്ക്കാൻ പോകുന്നത് . ആ സമയത്തൊക്കെ അവളെ കൊഞ്ചിക്കുന്നതാണ് എന്റെ ഫ്രെണ്ട്സിനെ മെയിൻ പണി . അവൾക്കാണെൽ ആരെയെങ്കിലും കിട്ടിയാൽ മതി, പെട്ടെന്ന് കമ്പനി ആയിക്കോളും !എല്ലാവരെയും മാമ ..മാ..മ എന്നൊക്കെ വിളിച്ചു പെണ്ണ് അതൊക്കെ എന്ജോയ് ചെയ്യും !
തിരികെയെത്തി ആദിയെയും വണ്ടിയിൽ നിന്നെടുത്തു ഞാൻ ഉമ്മറത്തേക്ക് കയറി . വീട്ടിലുള്ള ജനങ്ങളെല്ലാം അകത്താണെന്നു തോന്നുന്നു ഉമ്മറം വിജനമാണ് ! ഒരു കയ്യിൽ ആദിയെയും മറുകയ്യിൽ കടയിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ കവറുമായി അകത്തേക്ക് കയറി .
അഞ്ജു ഹാളിൽ ഇരുന്നു ആരോടോ കാര്യമായി ചാറ്റിങ്ങിൽ ആണ് . ഞാൻ വന്നത് പോലും അറിഞ്ഞ മട്ടില്ല.
“ഡീ …”
ഞാൻ അവളെ നോക്കി പയ്യെ വിളിച്ചു . അതോടെ ഒന്ന് ഞെട്ടിക്കൊണ്ട് കക്ഷി എന്നെ നോക്കി .
“ഹോ ..പേടിപ്പിച്ചല്ലോ ചങ്ങാതി …ന്താ ?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“കുന്തം..നീ എന്ത് സ്വപ്നം കണ്ടു ഇരിക്ക്യാടി? ആരോടാ ഈ ചത്ത് കിടന്നു ചാറ്റിങ് ?”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .
“ആഹ്…കണ്ണേട്ടൻ ഒരെണ്ണത്തിനെ ഇങ്ങോട്ടു കൊണ്ട് വന്നില്ലേ , അതുപോലെ ഞാൻ വല്ലോരേം കിട്ടുമോന്നു നോക്കട്ടെ”
അഞ്ജു കളിയായി പറഞ്ഞു ഇരിക്കുന്നിടത്തു നിന്ന് എഴുനേറ്റു .
“മ്മ്..ചേച്ചി എവിടെ ?”
ഞാൻ ഒന്നമർത്തി മൂളി അവളോടായി തിരക്കി .
“മോളിൽ പോയി ..”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ആഹ്…നീ ഇവനെ പിടിക്ക് ..ഞാൻ പോയി നോക്കട്ടെ ”
മോനെ അവൾക്കു കൈമാറി ഞാൻ പയ്യെ പറഞ്ഞു . പിന്നെ കയ്യിലിരുന്ന കവർ ഹാളിൽ കിടന്ന ടീപോയ്ക്ക് മീതെ വെച്ചു.
“പിന്നെ ഇതിനൊക്കെ എനിക്ക് പോക്കറ്റ് മണി വേണ്ടി വരും ”
ആദിയുടെ കവിളിൽ പയ്യെ ഉമ്മനൽകികൊണ്ട് അഞ്ജു തിരിഞ്ഞു നടന്ന എന്നോടായി പറഞ്ഞു .