രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Posted by

“രാത്രി അല്ലെ ഫ്‌ളൈറ് , അപ്പൊ ഒരുച്ച കഴിഞ്ഞിട്ടൊക്കെ പോയാൽ മതിയല്ലോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഉമ്മറത്തേക്ക് കയറി . പിന്നെ മഞ്ജുസിനു മുൻപിലായി തിണ്ണയിലിരുന്നു റോസ് മോളെ അവളുടെ നേരെ നീട്ടി .പാല് കുടിക്കാൻ പൂതി ആയിട്ടോ എന്തോ ഇത്തവണ പെണ്ണ് അമ്മയെ നോക്കി ചിണുങ്ങി .

“‘അമ്മ ..മാ ”
റോസ് മോള് എന്റെ കയ്യിൽ കിടന്നു കാലിട്ടടിച്ചു അമ്മയോടുള്ള സ്നേഹം അറിയിച്ചു .

“എനിക്കൊന്നും വേണ്ട ..നീ തന്നെ വെച്ചോ..അയ്യടാ അവളുടെ ഒരു ചിണുങ്ങല് ”
മഞ്ജുസ് റോസിമോളെ നോക്കി പുച്ഛമിട്ടു .

“ഡീ ..തമാശ കള മഞ്ജുസേ . നീ ഇതിനെ പിടിച്ചേ ..എന്നിട്ടാ മുതലിനെ ഇങ്ങു താ.”
ഞാൻ റോസിമോളെ അവളുടെ മടിയിലേക്കിരുത്തികൊണ്ട് പറഞ്ഞു . അതോടെ അവളുടെ മടിയിൽ രണ്ടു ട്രോഫിയും അടുത്തടുത്തായി ഇരുന്നു .

മഞ്ജുസ് ഇടം കൈകൊണ്ട് റോസമ്മയെ കൂടി പിടിച്ചു എന്നെ നോക്കി കണ്ണുരുട്ടി .ഞാനതു കാര്യമാക്കാതെ ആദിയെ നോക്കി കൈകൾ നീട്ടി .

“അപ്പൂസ് വാടാ ..അച്ഛനല്ലേ വിളിക്കണേ..”
ഞാൻ ചെറുക്കനെ നോക്കി കൊഞ്ചി . പക്ഷെ എന്നെ മൈൻഡ് ചെയ്യാതെ അവൻ മഞ്ജുസിനെ മുഖം മുകളിലേക്കുയർത്തികൊണ്ട് നോക്കി .

“ചെല്ലെടാ …”
മഞ്ജുസും അവനെ നോക്കി ചിണുങ്ങി . പിന്നെ ഞാൻ ഒന്നും നോക്കിയില്ല അവനെ ബലമായി ഇങ്ങു പിടിച്ചെടുത്തു എന്റെ മടിയിലേക്കിരുത്തി . റോസ് മോള് അതത്ര ഇഷ്ടപെടാത്ത പോലെ എന്നെ നോക്കുന്നുണ്ട് . കുശുമ്പത്തി !

“നീയെന്താടാ മുത്തേ അച്ഛന്റെ അടുത്തേക്ക് വരാത്തെ ? ”
ഞാൻ അവന്റെ തയ്യിൽ വലതു കൈകൊണ്ട് തഴുകി ചിരിയോടെ തിരക്കി . പിന്നെ അവനെ എന്റെ നേരെ പിടിച്ചുയർത്തി കവിളിലൊരുമ്മയും നൽകി .

“എങ്ങനെ വരും ..നീയവനെ കുഞ്ഞിലേ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് അവനു നിന്നെ പേടിയായി കാണും ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“പോടീ..അതൊക്കെ തമാശക്കല്ലേ”
ഞാൻ ആദിയുടെ കവിളിൽ ഒന്നുടെ മുത്തികൊണ്ട് പറഞ്ഞു .

“മ മ്മാ..ചാച്ച ..”
ഞാൻ ആദിയെ ഉമ്മവെക്കുന്നത് കണ്ട റോസ് മോള് മഞ്ജുസിനെ അടിച്ചുകൊണ്ട് എന്റെ നേരെ ചൂണ്ടി .

“ഓഹ്ഹ്..അവളുടെ ഒരു ചാച്ചാ ..ഞാൻ കണ്ടെടി പെണ്ണെ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് പെണ്ണിനെ വാരിപിടിച്ചു .

“അച്ഛനെ നോക്കെടാ മുത്തേ ..”
ഞാൻ അപ്പോഴും ആദിയെ മെരുക്കാനുള്ള അടവുകൾ പയറ്റുകയായിരുന്നു . ഒടുക്കം ചെക്കനെ നോക്കി കുറെ ഗോഷ്ടിയൊക്കെ കാണിച്ചപ്പോൾ ഒന്ന് ചിരിക്കാൻ തുടങ്ങി . ഹോ ആശ്വാസം !

Leave a Reply

Your email address will not be published. Required fields are marked *