രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Posted by

ശ്യാം എനിക്കിട്ടു താങ്ങി .

“അയ്യടാ..നീയും ആ സുഖത്തിന്റെ ഭാഗം തന്നെ അല്ലെ..അപ്പൊ കൂടുതൽ ഉണ്ടാക്കേണ്ട ”
ഞാനും കട്ടായം പറഞ്ഞു തോളിലിരിക്കുന്ന റോസ് മോളുടെ കവിളിൽ താടിയുരുമ്മി .

ഇക്കിളി എടുത്തതും പെണ്ണ് വീണ്ടും കുലുങ്ങി ചിരിച്ചു .

“ചാ ചാ ..ഹി ഹി ഹി ..”

“ഡേയ് ഡേയ് മതി..മതി നിർത്തു നിർത്തു ”
ശ്യാം ആ സംസാരം തുടരാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

“മ്മ് ..ശരി ..പിന്നെ വേറെന്തൊക്കെ ഉണ്ട് ?
റോസിമോളെ വിട്ടു ഞാൻ വീണ്ടും ഗൗരവത്തിൽ ചോദിച്ചു .

“വേറെയിപ്പോ എന്താ , അഹ്…പിന്നെ വിവേകളിയൻ വിളിച്ചിരുന്നു . നീ മായേച്ചിയെ എന്നാണ് വീട്ടിലോട്ടു കൂട്ടിക്കൊണ്ടുപോകാൻ ചെല്ലുന്നത് എന്ന് ചോദിക്കാൻപറഞ്ഞു ”
ശ്യാം എന്തോ ഓർത്തിട്ടെന്ന പോലെ തിരക്കി .

“ആഹ്..അത് ഞാൻ രണ്ടു ദിവസത്തിനകം സെറ്റാക്കാം എന്ന് പറഞ്ഞേക്ക് . നാളെ എന്റെ ഡാഡി ലാൻഡ് ചെയ്യുവാണ്. അങ്ങേരെ എടുക്കാൻ പോണം . അതൊന്നു കഴിയട്ടെ ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഓഹ്..അങ്ങേരു വരുന്നുണ്ടല്ലേ !”
ശ്യാം ചെറിയൊരു ഞെട്ടലോടെ പറഞ്ഞു .

“ആഹ്….ഇനി പോണ്ടെന്നൊക്കെ പറയണം എന്നുണ്ട് , പക്ഷെ അങ്ങേരു സമ്മതിക്കുമോ എന്തോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“മ്മ്…എനിക്ക് അങ്ങേരെ കാണുന്നതേ പേടിയാ ”
ശ്യാം ഫോണിൽ കൂടെ ആയിട്ടുകൂടി ഒന്ന് പരുങ്ങി . കാരണം എന്റെ ഡാഡി കാഴ്ചക്ക് കുറച്ചു പരുക്കൻ ആണ്.

“പോടെ ..അങ്ങേരു പാവം ആണ് . ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . എന്നെ ഒന്ന് പൊട്ടിച്ചെങ്കിൽ കൂടി പിന്നീട് ഒരു മുടക്കും പറയാതെ ഞങ്ങളുടെ കല്യാണം നടത്തി തന്ന മുതൽ ആണ് . എന്റെ കൈ മുറിച്ച ഇൻസിഡന്റ് അതിനൊരു റീസൺ ആയെങ്കിലും അച്ഛൻ പിന്നീട് മറുത്തൊന്നും പറഞ്ഞിട്ടില്ല. പിള്ളേര് ഉണ്ടായ സമയത്തു അച്ഛന് നാട്ടിലേക്ക് വരാനൊന്നും കഴിഞ്ഞില്ല. പിന്നെ കുട്ടികളുടെ ചോറൂണിന്റെ സമയത്താണ് അച്ഛൻ പത്തു ദിവസത്തെ മെഡിക്കൽ ലീവ് എന്തോ എടുത്തിട്ട് നാട്ടിലേക്ക് വന്നു പേരകുട്ടികളെ ഒകെ നേരിട്ട് കാണുന്നത് .

അച്ഛനെ ഇനി തിരിച്ചു വിടേണ്ട എന്നാണ് മഞ്ജുസും പറയുന്നത് . രണ്ടു പിള്ളേരുള്ളതുകൊണ്ട് മഞ്ജു കോളേജിൽ പോയാൽ എന്റെ അമ്മച്ചിക്ക് പിടിപ്പതു പണിയാണ് . അച്ഛൻ കൂടി വീട്ടിൽ ഉണ്ടേൽ പിള്ളേരെ നോക്കാനും ഒരാളായി ! മാത്രമല്ല ആവശ്യത്തിൽ കൂടുതലൊക്കെ ഞാനും ഉണ്ടാക്കുന്നുണ്ട് . ശ്യാം കമ്പനിയിൽ വന്നേൽ പിന്നെ ബിസിനെസ്സ് ഒകെ ഒറ്റയടിക്ക് കൂടിയിട്ടുമുണ്ട് . അവന്റെ വാക് സാമർഥ്യം കാരണം കുറെ ഓർഡറുകളൊക്കെ കിട്ടി

Leave a Reply

Your email address will not be published. Required fields are marked *