സാരമില്ലെടാ….. അവൾ നിന്റെ കുഞ്ഞിപ്പെങ്ങളല്ലേ…. നീ സങ്കടപ്പെടേണ്ടാ… അവൾക്കിപ്പോ സുഖാവും ….
ആന്റിയുടെ വാക്കുകൾ എന്നെ വീണ്ടും സങ്കടപ്പെടുത്തി…. എന്റെ കുഞ്ഞിപ്പെങ്ങൾ…. !!!!!!!!!!!!!!! ഞാൻ വീണ്ടും വിങ്ങിപ്പൊട്ടി…
സാരമില്ല ഉണ്ണീ. അവരെന്നെ പിടിച്ചുയർത്തി… എന്റെ കണ്ണ് തുടച്ചു…. എന്നിട്ടെന്നെ തള്ളി മുറിക്കകത്താക്കി….
കണ്ടില്ലേ.. .അവൾക്കൊരു കുഴപ്പവുമില്ല…ഒന്നുറങ്ങി എണീക്കുമ്പോൾ ശരിയാകും നീ വിഷമിക്കണ്ട….
സാരമില്ല ഉണ്ണീ നീ അറിഞ്ഞുകൊണ്ടല്ലല്ലോ… ? അച്ഛനെന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു…. നീ ഫ്രഷായി താഴേക്ക് വാ…. അവളെ ശല്യപ്പെടുത്തണ്ട… ഉറങ്ങട്ടെ…
അച്ഛനും ആന്റിയും പുറത്തേക്ക് പോയി…. ഞാൻ കസേര വലിച്ചിട്ട് കട്ടിലിന്നരുകിൽ ഇരുന്നു…. അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…. ക്ഷീണത്താൽ വരണ്ടിരിക്കുന്നു…. ചുവന്ന ചെറിയ ചുണ്ടുകളിൽ നേരിയ കറുപ്പ് നിറം പടർന്നിരിക്കുന്നു…. വായുടെ ഒരു വശത്ത് നിന്ന് താഴേക്ക് നുരയും പതയും ഒഴുകിയ പാട്…. ഉണങ്ങി പിടിച്ചിരിക്കുന്നു… ഞാൻ പെട്ടെന്ന് ബാത്ത്റൂമിൽ പോയി ഒരു ടവൽ നനച്ച് അവളുടെ മുഖവും കഴുത്തും തുടച്ച് വൃത്തിയാക്കി…. നേരിയ തണുപ്പടിച്ചപ്പോൾ അവളൊന്ന് അനങ്ങി.. പിന്നെയും ഉറങ്ങി….. പാവം …. നല്ല ക്ഷീണം കാണും…. ശ്രീദിവ്യ….. എന്റെ കുഞ്ഞിപ്പെങ്ങൾ….. എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു…. ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതെ കരഞ്ഞു….. എന്റെ തോളിൽ ഒരു കൈ പതിഞ്ഞു…
ഉണ്ണീ…. ഞാൻ തിരിഞ്ഞു…. സുധ…
സുധേ ഞാനറിയാതെ….
സാരമില്ലെടാ…. അവൾക്കിത് ഇടക്കിടക്ക് വരുന്നതാ…. ഇന്നിപ്പോൾ നീ കാരണമായെന്നേ ഉള്ളൂ….
എന്നാലും….
സാരമില്ലെടാ…. വാ നീ പോയി ഫ്രെഷാവ്….. അവർ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്നു…..
നീ പോയി കഴിച്ചോ…. ഞാൻ ദിവ്യക്കുട്ടി കൂടി എഴുന്നേറ്റിട്ട് കഴിക്കാം…. ഞാനവിടെ ബലം പിടിച്ചിരുന്നു…
അതൊന്നും വേണ്ടെടാ… അവൾ അര മണിക്കൂറിനകം എഴുന്നേൽക്കും…. പിന്നെ ഒരു കുഴപ്പവുമില്ല…. ഇങ്ങിനുണ്ടാവുമ്പോൾ വീഴ്ചയിലുള്ള പരിക്കാണ് പ്രശ്‍നം …. ഇത്തവണ നിന്റെ ദേഹത്തെക്കായതിനാൽ ഒരു കുഴപ്പവുമില്ല…. വാ നീ എഴുന്നേൽക്ക്… അവളെന്നെ ബലമായി വിളിച്ചെഴുന്നേല്പിച്ചു….
ഞാനെഴുന്നേറ്റ് ബാത്ത്റൂമിൽ കയറി ഫ്രഷായി….