നിനക്കിവിടെ ഏറ്റവും ഇഷ്ടമാരെയാ…. നീ വരുമ്പോൾ ആരൊക്കെ ഇവിടെ വരാറുണ്ട്…. എന്നോടും ദിവ്യയോടും നിന്റെ പെരുമാറ്റം എങ്ങിനെ….. ഫോണിലെങ്ങാനും അവളുടെ കാര്യം പറയാറുണ്ടോ…. അങ്ങിനെ പലതും…. നിന്നെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണിലെ തിളക്കം കണ്ടാൽ അറിയാം…. നമുക്കെല്ലാം ഒരു പ്രായമല്ലേ…
എന്നിട്ട് നീയ് അവളോട് എന്ത് പറഞ്ഞു….
ഞാനെന്ത് പറയാൻ…. നീയിവിടെ വന്നാൽ ഈ മുറിയിൽ തപസ്സിരിക്കുവാണെന്ന് ഞങ്ങൾക്കല്ലേ അറിയൂ….
എന്നാലും…. നിനക്കെങ്ങനെ മനസ്സിലായെടീ… ഇനി നീയും വല്ലതും ഒപ്പിച്ചോ…? ഉള്ളിൽ ചിരിച്ച് കൊണ്ട് ഞാൻ തിരക്കി…..
ഒന്ന് പോടാ….. എനിക്കങ്ങിനെയൊന്നുമില്ല…. അവൾ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു….
മുഖത്ത് നോക്കി പറയടീ ….
അവൾ മെല്ലെ മുഖം തിരിച്ച് എന്നെ നോക്കി ….. പിന്നെ ഒരു വികൃതമായ ചിരി ചിരിച്ചു….
ഇനി പറ…. നിന്റെ മനസ്സിലെന്തോ ഉണ്ട്…. അതെന്താണെന്ന് പറ….
അവൾ എന്നെ തുറിച്ച് നോക്കി….. പിന്നെ അവളുടെ മുഖത്ത് ഒരു ചിരി പടർന്നു….. ഒരു പരിഹാസത്തിന്റെ നിറമായിരുന്നു ആ ചിരിക്ക്….. പിന്നെ മെല്ലെ ചോദിച്ചു…
പറയട്ടെ…..
നീ പറയടീ …..
നിന്റെ രഹസ്യം ഞാൻ കണ്ട് പിടിച്ചതിന്റെ ജാള്യം മറക്കാനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് എനിക്കറിയാം….. എന്നാലും ഈ ജീവിതത്തിൽ ഒരിക്കൽ ഈ ചോദ്യത്തിന് ഞാൻ ഉത്തരം പറയേണ്ടി വരുമെന്ന് എനിക്കറിയാം…. അവൾ ഒന്ന് നിർത്തി….. നീ ചോദിച്ച പോലെ ഒരു കുസൃതി എനിക്കെപ്പോഴോ തോന്നിയിട്ടുണ്ട്…. ഒരു ഒൻപത് പത്ത് ക്ലാസ്സിൽ പഠിക്കുമ്പോൾ….. കുറച്ച് കൂടി മുതിർന്നപ്പോൾ ആ കുസൃതിയുടെ പരിഹാസ്യത ഞാൻ തിരിച്ചറിഞ്ഞു…. ഉണ്ണീ എനിക്ക് നിന്റെത്രയും പരന്ന അറിവൊന്നുമില്ല എങ്കിലും പറയട്ടെ…. നീ ചോദിച്ച പോലെ എന്റെ മനസ്സിൽ തോന്നിയ കുസൃതിക്ക് ഒരു ശുഭാന്ത്യം ഈ ജീവിതത്തിൽ ഉണ്ടാകില്ല…. അതിനെ ഒരിക്കലും തകർക്കാൻ പറ്റാത്ത ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് പോയിരിക്കുകയാണ്….. അതിനെ തകർക്കാൻ എനിക്കോ …. മറ്റാർക്കെങ്കിലുമോ കഴിയില്ല…. സഹായിക്കാൻ …. കൂടെ നിൽക്കാൻ ആർക്കും മനസ്സ് വരില്ല…. അപ്പോൾ ആ കുസൃതിയെ ഞാൻ വലിച്ചെറിഞ്ഞ് കളഞ്ഞു…. ഇപ്പോൾ മനസ്സ് സ്വസ്ഥമായിരിക്കുന്നു…. ഒരു കുസൃതിയുമില്ല….
അവൾ പറഞ്ഞ് നിർത്തി എന്റെ കയ്യിൽ അമർത്തി ഒരു പിച്ചലും സമ്മാനിച്ച് പുറത്തേക്ക് പോയി….. അവളുടെ വാക്കുകളും പിച്ചലും എന്നെ ചിന്തയിലാഴ്‌ത്തി ….. അതിന്റെ അർത്ഥം വലുതാണെന്ന് എനിക്ക് മനസ്സിലായി…..