ബോർഡിങ് സ്കൂളിൽ നിർത്തിയ ശേഷം പരിശീലനത്തിനായി എന്നെ പല രാജ്യങ്ങളിലേക്ക് പല വ്യക്തികളുടെ അടുത്തേക്ക് മിസ്റ്റർ റിച്ചാർഡ്സൺ അയച്ചിരുന്നു. ഏകദേശം രണ്ടര വർഷത്തെ കഠിന പരിശീലനത്തിനൊടുവിൽ എനിക്ക് എന്റെ ആദ്യ മിഷൻ മിസ്റ്റർ റിച്ചാർഡ്സൺ തന്നു. അത് എന്റെ പപ്പയുടെ ഘാധകനായിരുന്നു.
ഈജിപ്തിലായിരുന്നു അയാളുടെ വിഹാരം. ഞാൻ ഇന്നുമോർക്കുന്നു, അയാളെ വെടി വയ്ക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു. പക്ഷെ അന്ന് മുതൽ ഞാൻ എന്റെ ഈ ജോലിയോട് വളരെയധികം അലിഞ്ഞു ചേർന്നിരുന്നു. ഒരെ സമയം സ്വന്തം ജീവൻ വച്ചുള്ള ഒരു പന്തയമായി എനിക്ക് ഓരോ മിഷനും അനുഭവപെട്ടു. അത് എന്നിൽ കൂടുതൽ ആവേശമുണ്ടാക്കുകയാണ് ചെയ്തത്. കാരണം ഞാൻ എന്റെ മരണത്തെ ഒട്ടും ഭയപ്പെട്ടിരുന്നില്ല.
അതികം വൈകാതെ തന്നെ ഞാൻ ഞങ്ങളുടെ സീക്രെട് ഏജൻസിയിലെ എണ്ണംപറഞ്ഞ എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളിൽ ഒരാളായി മാറി. മിസ്റ്റർ റിച്ചാർഡ്സൺ എന്റെ വളർച്ചയിൽ അഭിമാനിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം എന്നെ മകനെ പോലെ സ്നേഹിച്ചിരുന്നു. ഞാൻ അഫ്ഘാനിസ്ഥാനിലും, ഈജിപ്തിലും, നെതെര്ലാന്ഡ്സിളുമെല്ലാമുള്ള ഞങ്ങളുടെ ഏജൻസിയിൽ ജോലി ചെയ്തു. സ്വയരക്ഷക്കായി ഒരു സ്ഥലത്തും കൂടുതൽ നാളത്തേക്ക് നിൽക്കാൻ ഏജൻസി സമ്മതിച്ചിരുന്നില്ല.
എമി ഇതൊന്നുമറിയാതെ വളർന്നു… അവളുടെ എല്ലാം വെക്കേഷനും ഞാൻ അവളോടൊപ്പം സമയം ചെലവഴിച്ചിരുന്നു. അവളെ സംബന്ധിച്ചിടത്തോളം ലോകം ചുറ്റി ബിസിനസ് ചെയ്യുന്ന ഒത്തിരി തിരക്കുള്ള പണക്കാരനായിരുന്നു അവളുടെ ഇച്ചായൻ. വെക്കേഷനു ചെല്ലുമ്പോൾ അവളുടെ നീണ്ട പരാതിപെട്ടി എന്റെ മുന്നിൽ അവൾ നിരത്തും. ഓരോ വെക്കേഷൻ കഴിഞ്ഞ് തിരിക്കുമ്പോളും അടുത്ത തവണ മുതൽ അവളെയും എന്നോടൊപ്പം കൂട്ടാം എന്ന് ഞാൻ അവൾക്കു പൊയ് വാക്ക് കൊടുത്തിരുന്നു. പാവം എന്റെ വാക്ക് വിശ്വസിച്ചു അടുത്ത അവധിക്കാലം വരെ അവൾ കാത്തിരിക്കും.
ഗ്രാജുയേഷനു ശേഷം എമിയെ ഞാൻ വിയന്നയിലെ യൂണിവേഴ്സിറ്റിയിൽ ലിറ്ററേചറിനായി ചേർത്തു. രണ്ടര വർഷം മുന്നേ തന്നെ ഞാൻ ഞങ്ങളുടെ ഏജൻസിയുടെ റഷ്യൻ താവളത്തിലേക്ക് മാറിയിരുന്നു. റഷ്യയിൽ ഞങ്ങളുടെ ഏജൻസിയുടെ മേധാവികൾ ഭാര്യ ഭർത്താക്കന്മാരായാ സൂസനും സിറിലുമായിരുന്നു. സൂസൻ മലയാളിയും സിറിൽ അമേരിക്കക്കാരനുമായിരുന്നു. മലയാളിയായതുകൊണ്ട് തന്നെ സൂസനുമായി ബോസ്സ് എന്നതിലുപരി അടുപ്പം എനിക്കുണ്ടായിരുന്നു.
ജോലിയിലെ എന്റെ ആത്മാർത്ഥത എനിക്ക് കൂടുതൽ കൂടുതൽ വെല്ലുവിളികളുള്ള മിഷനുകൾ സമ്മാനിച്ചു. ഓരോ മിഷനുകളും ഞാൻ നിഷ്പ്രയാസം തീർത്തിരുന്നു. മാസംതോറും ബാങ്ക് അക്കൗണ്ട് ബാലൻസ് കുന്നുകണക്കിനെ കുമിഞ്ഞു കൂടി. എത്രയൊക്കെ പണം ബാങ്കിൽ കുമിഞ്ഞു കൂടിയാലും ഓരോ മിഷന് പോവുമ്പോളും മരണം എന്റെ പുറകിലുണ്ടെന്ന ചിന്ത എന്റെ ബോധത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മിഷൻ ഇല്ലാത്ത ഓരോ നിമിഷവും ഞാൻ ജീവിതം ആഘോഷിച്ചു നടന്നിരുന്നു.എന്റെ സഹപ്രവർത്തകരും അങ്ങനെ തന്നെയാണ്. നാളെ എന്നൊരു ദിനം ഞങ്ങൾക്കുണ്ടോ എന്ന് സംശയമായിരുന്നു. അതുകൊണ്ട് എല്ലാ സുഖ