മരിക്കുന്നത്. പ്രിയ എന്റെ പ്രണയിനി ആയിരുന്നു. എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ സുഗന്ധം പരത്തിയവൾ. അവളുടെ മരണത്തോടെ ഞാൻ മാനസികമായി തകർന്നിരുന്നു. ഞാൻ ചെറിയൊരു സമയത്തേക്ക് ലഹരിക്ക് അടിമപ്പെട്ടു. ഒരിക്കൽ പോലീസ് എന്നെ അറസ്റ്റ് ചെയ്തതോടെ എമിയെ അവർ ഫോസ്റ്റർ കെയർ ലേക്ക് മാറ്റി. അവളെ തിരിച്ചു കിട്ടാൻ ഞാൻ നന്നേ പണി പെട്ടു. ലഹരി മരുന്ന് കേസ് ഇൽ പിടിക്കപ്പെട്ട ഒരാളോടൊപ്പം കുട്ടിയെ പറഞ്ഞ് വിടാൻ അമേരിക്കയിൽ വകുപ്പില്ല. മമ്മി ആണെങ്കിൽ എമിയെ ഇനി വേണ്ട എന്ന് അതിനോടകം തന്നെ അവരെ അറിയിച്ചിരുന്നു.
അപ്പോളാണ് കേസ് നടത്താൻ രാപ്പകൽ ഓടിയ എന്റെ മുന്നിൽ അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മിസ്റ്റർ റിച്ചാർഡ്സൺ. അയാൾ എനിക്ക് നിഷ്പ്രയാസം എമിയെ നേടി തന്നു. അയാൾ എന്നെയും എമിയെയും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്കു ശേഷമാണ് അയാൾ ആരാണെന്നു എനിക്ക് മനസിലായത്. അദ്ദേഹം അമേരിക്കയിലെ വളരെ പ്രധാനപെട്ട സീക്രെട് ഏജൻസിയുടെ തലപ്പത്തു ഉള്ള ഒരു വ്യക്തിയായിരുന്നു. എന്റെ പപ്പാ അദ്ദേഹത്തിന്റെ സുഹൃത്തും അതേ ഏജൻസിയുടെ എൻകൗണ്ടർ സ്പെഷ്യലിസ്റ് ഉം. പപ്പാ? എൻകൗണ്ടർ സ്പെഷ്യലിസ്റ്? എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.
എനിക്കും എമിയ്ക്കും അദ്ദേഹത്തിന്റെ സമ്പാദ്യം ഏൽപ്പിക്കാൻ വരവേ ആണ് റിച്ചാർഡ്സൻ എന്റെ മാനസികാവസ്ഥ മനസിലായത്. അങ്ങനെ ഒരു ദിവസം അദ്ദേഹം എന്നോട് നേരംപോക്കുപോലെ എന്നോട് ഒരു കാര്യം ചോദിച്ചു
“നിനക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ് ആവാൻ താല്പര്യമുണ്ടോ? ”
“എന്ത്? ഞാനോ എൻകൗണ്ടർ സ്പെഷ്യലിസ്റ്റോ? ഹഹഹഹ “എനിക്ക് ചിരിയടക്കാൻ സാധിച്ചിരുന്നില്ല.
“ചിരിക്കാതെ അലക്സ്. ഞാൻ നേരംപോക്ക് പറഞ്ഞതല്ല ”
“നിങ്ങൾ എന്താണ് ഈ പറയുന്നത് മിസ്റ്റർ റിച്ചാർഡ്സൺ. ഞാൻ ഇത് വരെ ഒരു തോക്കുപോലും… അല്ല ഉണ്ട്.. ഒന്നോ രണ്ടോ തവണ എങ്ങാനും തോക്ക് കണ്ടിട്ടുണ്ട്… അതാണോ എന്റെ യോഗ്യത? ”
“നിന്നോട് ആരാണ് പറഞ്ഞത് തോക്ക് ഉപയോഗിക്കാൻ അറിയാവുന്നതാണ് എൻകൗണ്ടർ സ്പെഷ്യലിസ്റ്ന്റെ യോഗ്യത എന്ന്? ”
“പിന്നെ? ”
“വരൂ…. “എന്നെ അദ്ദേഹം അദ്ദേഹത്തിന്റെ അണ്ടർ ഗ്രൗണ്ടിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി…. അവിടെ വച്ച് ഒരുപാട് യുവാക്കളുടെ ചിത്രങ്ങൾ പരിചയപ്പെടുത്തി തന്നു.
“നോക്കു അലക്സ്… ഇവരാരും നീ പറഞ്ഞത് പോലെ തോക്ക് ഉപയോഗിക്കാൻ അറിയാവുന്നവർ ആയിരുന്നില്ല ”
“അപ്പൊ ഇവർ എൻകൗണ്ടർ സ്പെഷ്യലിസ്റ്സ് ആണോ? “