അപർണ I P S Part 2 [AparnA]

Posted by

അപർണക്ക് അപ്പോളും പൊതുവാളാണ് തന്നെ സജസ്റ്റ് ചെയ്തത് എന്ന വാക്കുകൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല

ഓക്കെ യു കാൻ ലീവ് നൗ താങ്ക്യൂ

അപർണ നേരെ പുറത്തേക്കിറങ്ങി അൻവറിനെ അവിടെയൊന്നും കണ്ടില്ല. അപർണ വന്ന് കാറിനടുത്ത് നിന്നത് തൊട്ടടുത്ത  പെട്ടികടയിൽ നിന്ന്  അൻവർ കണ്ടു. കൈയ്യിലെ പാതിയെരിഞ്ഞ സിഗരറ്റ് നിലത്തിട്ട് ചവിട്ടി  ചായയുടെ പൈസയും കൊടുത്ത് അവൻ കാറിനടുത്തേക്ക് നടന്നു ..

താനെവിടെ പോയി കിടക്കുവായിരുന്നെടോ

ഞാൻ ഒരു ചായ കുടിക്കാൻ മുഖം തുടച്ചുകൊണ്ട് അൻവർ പറഞ്ഞു ..

ആ ഓകെ താൻ വണ്ടിയെടുക്ക്

അവർ രണ്ട് പേരും ഡോർ തുറന്ന് വണ്ടികകത്ത് കയറി

എങ്ങോട്ടേക്കാണ് മാം ..

നോർത്ത് സ്റ്റേഷൻ അല്ലെങ്കിൽ വേണ്ട താൻ ലക്ഷോർ ഹോസ്പിറ്റലിലേക്ക് വിട്

ഓക്കെ മാം

അപർണ തന്റെ ഫോണെടുത്ത് പ്രതാപന്റെ നമ്പർ ഡയൽ ചെയ്തു.

ഹലോ ക്രൈം ബ്രാഞ്ചിൽ നിന്നും അപർണയാണ് സംസാരിക്കുന്നത്

യെസ്  പറയു

ആ എബി വധക്കേസ് അന്വേഷിച്ചത് നിങ്ങളല്ലെ

അതേ

ഓക്കെ എനിക്ക് ആ കേസിന്റെ ഫയൽ ഒന്നു വേണമായിരുന്നു

ഓഹ്  വിശ്വനാഥൻ സാർ  എന്നെ വിളിച്ചിരുന്നു ഇനി നീയാണ്ള ആ കേസ് അന്വഷിക്കുന്നത് എന്നും പറഞ്ഞിരുന്നു ഫയൽ ഇവിടെ ഓഫീസിൽ തന്നെയുണ്ട്

ശരി താങ്കൾ ആ ഫയലുമായി ലക്ഷോർ ഹോസ്പിറ്റിലേക്ക് വാ ഞാൻ അവിടെ ഉണ്ടാകും

ഓകെ

ഓകെ സീ യു ദെർ  എന്നും പറഞ്ഞ് അപർണ ഫോൺ കട്ട് ചെയ്തു

മാം എബി മർഡർക്കേസ് മാം ആണോ അന്വേഷിക്കുന്നത്

യെസ് അൻവർ

അത് പൊതുവാൾ സാറിനെ എല്പിച്ചതായിരുന്നല്ലോ

അതെ പക്ഷേ അദ്ദേഹത്തിന് റെസ്റ്റ് ആവശ്യമായതുകൊണ്ട് എന്നോട് ഏറ്റെടുക്കാൻ വേണ്ടി പറഞ്ഞു

എന്നെ എങ്ങനെയെങ്കിലും ദ്രോഹിക്കണമെന്ന് വിചാരിച്ച് നടക്കുന്ന പൊതുവാൾ ഇത്രയും സുപ്രധാനമായ കേസിൽ തന്റെ പേര് സജസ്റ്റ് ചെയ്തത് എന്തിനായിരിക്കും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ  അപർണയുടെ ചിന്തകൾ കാട് കയറി

Leave a Reply

Your email address will not be published. Required fields are marked *