വരുന്നത് കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവൾ പുറത്തേക്ക് നടന്നു, കാവിലേക്ക് കുറച്ചു നടക്കാൻ ഉണ്ട്. തറവാട്ടിൽ നിന്ന് കൊറേ അങ്ങ് മാറി ആണ് കാവ്. അവിടെ സർപ്പതാന്മാരും നാഗയെക്ഷിയും ഒക്കെ ആണ് പ്രതിഷ്ഠ. ദിവസവും പൂജ ഒന്നുമില്ല, ആണ്ടിൽ ഒരിക്കൽ കളമെഴുത്തും തുള്ളലും ഒക്കെ നടത്തും പിന്നെ ആരേലും വല്ലപ്പോഴും ഇത്പോലെ പോയി വിളക്ക് ഇടും.
കല്യാണപ്പിറ്റേന്ന് [Arrow]
“താര, ഞാൻ അറിഞ്ഞില്ല താൻ ആണ് വിളക് ഇടാൻ വരുന്നത് എന്ന്. അറിഞ്ഞിരുന്നേൽ ഏതേലും പറഞ്ഞു ഒഴിഞ്ഞേനെ സോറി. “
എന്തോ പറയാൻ വന്ന താര അത് കേട്ടപ്പോൾ ഒന്ന് അമർത്തി മൂളി എന്നിട്ട് നടത്തത്തിന്റെ വേഗം കൂട്ടി. പെണ്ണിന്റ മുഖം വീണ്ടും ഒന്നുകൂടി വീർത്തിട്ടുണ്ട്. കാവ് എത്തുന്ന വരെ അവൾ ഒന്നും മിണ്ടിയില്ല. അല്ലേലും കിച്ചനോട് അവൾ ഒന്നും മിണ്ടാറില്ലല്ലോ.
കാവിൽ എത്തി അവിടെ തൂത്തു വെള്ളം തളിച്ചിട്ട് അവൾ വിളക്ക് തെളിയിച്ചു, പിന്നെ നാഗരാജന്റെ മുന്നിൽ കണ്ണ് അടച്ചു നിന്ന് പ്രാർത്ഥിച്ചു. എന്തോ കാര്യമായി പറയുന്നുണ്ട് കണ്ണ് എല്ലാം നിറഞ്ഞൊഴുകുകയാണ്. അത് കണ്ടപ്പോ എന്തോ കിച്ചന്റെ നെഞ്ചിൽ വല്ലാത്ത വിങ്ങൽ. അവൾ കണ്ണ് തുറന്നു, വിളക്കിന്റെ സൈഡിൽ നിന്ന് കരി എടുത്ത് നെറ്റിയിൽ തൊട്ടു പിന്നെ തിരിഞ്ഞു അടുത്ത് നിന്ന കിച്ചന്റെ നെറ്റിയിലും തൊട്ടു. അവരുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കി, കരഞ്ഞു കരിമഷി പടർന്ന ആ കണ്ണുകൾ അവനോട് എന്തോ പറഞ്ഞുവോ. പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ ഞെട്ടി തിരിഞ്ഞു. അടുത്ത നിമിഷം കാലു വഴുതി പിന്നിലേക്ക് വീണു, കിച്ചൻ അവളുടെ അരക്കെട്ടിൽ ചേർത്ത് പിടിച്ചത് കൊണ്ട് അവൾ വീണില്ല. അവൾ അവന്റെ നെഞ്ചിലേക്ക് വീണു. കിച്ചനും താരയും തമ്മിൽ ഒരു വിരലിന്റെ ദൂരം മാത്രം അവളുടെ ശ്വാസത്തിന്റെ താളം പോലും കിച്ചന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. അവളുടെ കരഞ്ഞു കണ്മഷി കലങ്ങിയ കണ്ണുകളിലേക്ക് നോക്കി അങ്ങനെ നിന്നപ്പോ അവളെ ആദ്യം കണ്ട നിമിഷങ്ങൾ ആണ് അവന്റെ മനസ്സിലേക്ക് ഓടി എത്തിയത്. വയലിൽ അവന്റെ നെഞ്ചിൽ ചേർന്ന് അവൾ അങ്ങനെ കിടന്ന നിമിഷങ്ങൾ. അന്ന് അവളുടെ കണ്ണുകളിൽ കണ്ട അതേ കൗതുകം ആണ് ഇപ്പോഴും ആ കണ്ണുകളിൽ. ഒട്ടു നേരത്തേക്ക് താരയോ കിച്ചനോ അനങ്ങിയില്ല അങ്ങനെ തന്നെ നിന്നു. പെട്ടന്ന് എന്തോ ഓർത്ത താര ഞെട്ടി അവനിൽ നിന്ന് പുറകോട്ടു മാറി. ഒരു കരച്ചിലോടെ താര വീണ്ടും അവന്റെ മേത്തു ചാഞ്ഞു.
” എന്താ എന്തു പറ്റി?? “
“കാലുളുക്കി എന്ന തോന്നുന്നേ ” താര വേദനയോടെ ആണ് മറുപടി കൊടുത്തത്.
” നടക്കാൻ പറ്റുമോ എന്ന് നോക്കിക്കേ ” അവളുടെ കയ്യ് എടുത്ത് തോളിൽ ഇട്ടിട്ട് കിച്ചൻ ചോദിച്ചു.
” ഇല്ല, എനിക്ക് വയ്യ ” ഒന്ന് കാലു കുത്തിയിട്ട് അവൾ പറഞ്ഞു.
കിച്ചൻ പിന്ന ഒന്നും നോക്കാതെ രണ്ടു കൈ കൊണ്ടും അവളെ കോരി എടുത്തു.
” വേണ്ട എന്നെ ഇറക്ക് ” താര അവന്റെ കയ്യിൽ കിടന്ന് പിടഞ്ഞു.