പെൺപുലികൾ 5 [Jon snow]

Posted by

ശേഷി ഇല്ലാതെ ആകും. അപ്പോൾ പിന്നെ ചേച്ചിക് പെട്ടന്ന് തന്നെ എന്നെ വീണ്ടും തോല്പിക്കാൻ സാധിക്കും. അങ്ങനെ കാര്യങ്ങൾ ഒക്കെ ഞാൻ മനസ്സിൽ കണക്കു കൂട്ടി.

ചേച്ചി അപ്പോളേക്കും ഗുസ്തിക്ക് തയ്യാർ ആയിരുന്നു. ഞാനും ധൈര്യം ഒക്കെ സംഭരിച്ചു. ഞാനും ചേച്ചിയും പരസ്പരം തോളുകളിൽ കൈ വച്ചു തള്ളാൻ തുടങ്ങി. ഇന്നലത്തെ പോലെ അധികം പിൻവാങ്ങാനോ അധികമായി തള്ളി ചേച്ചിക്ക് ഒരു ലീവെറേജ് കൊടുക്കാനോ സാധിച്ചില്ല. ചേച്ചി ഇടയിൽ ശക്തമായി തള്ളി എന്നെ പുറകോട്ട് കൊണ്ടുപോകാൻ നോക്കുന്നുണ്ട്. ഞാൻ പെട്ടെന്ന് പിടി വിടീച്ചു ഒരു സൈഡിലേക്ക് ഒഴിഞ്ഞു മാറി. ചേച്ചി ആ സമയം തന്നെ ആഞ്ഞു തള്ളിയ ആയതിൽ മുന്നോട്ട് വേച്ചു പോയി കമഴ്ന്നു വീണു. ആ നിമിഷം ചേച്ചിയുടെ മുതുകത്തേക് ചാടി പുറകിൽ നിന്ന് ചേച്ചിയുടെ കഴുത്തിൽ പിടി മുറുക്കേണ്ടതായിരുന്നു എന്നാൽ എന്റെ പരിചയക്കുറവും ഭീതിയും കാരണം ഞാൻ ചേച്ചിക്ക് എഴുന്നെല്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്. എന്നെ പോലെ ഒരുത്തന്റെ കൂടെ ഗുസ്തിപിടിച്ചു മുന്നോട്ട് വീണു പോയതിന്റെ എല്ലാ അമർഷവും ചേച്ചിയുടെ മുഖത്ത് ഞാൻ കണ്ടു. ചേച്ചി എന്നെ ക്രൂരമായി നോക്കി എന്നിട്ട് എന്റെ നേരെ പാഞ്ഞു വന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് തോന്നുന്നതിന് മുന്നേ ചേച്ചി എന്നെ തള്ളി താഴെ ഇട്ടു. എനിക്ക് മനസിലായി ചേച്ചി എന്റെ മെത്തേക്ക് ചാടിക്കേറി എന്ന്. ചേച്ചി ഇന്നലത്തെ പോലെ കാലുകൾ കൊണ്ട് എന്റെ കാലുകൾ വലിച്ചകത്തി എന്നെ വേദനിപ്പിക്കാനുള്ള പുറപ്പാട് ആണ്. ഞാൻ എന്റെ കാലുകൾ പിടി കൊടുക്കാതെ ഇട്ട് വെട്ടിച്ചുകൊണ്ടിരുന്നു. ചേച്ചി എന്റെ കാലുകൾ കോർക്കാൻ നന്നേ ശ്രമിക്കുന്നുണ്ട് എന്നാൽ ഞാൻ അത് സമ്മതിക്കുന്നില്ല.

അത് നടപ്പോവില്ല എന്നു കണ്ട ചേച്ചി ഉടനെ എന്നെയും കൊണ്ട് മറിഞ്ഞു. ചേച്ചി അടിയിലും ആയി ഞാൻ മോളിലും ആയി. ചേച്ചി ചേച്ചിയുടെ കാലുകൾ എന്റെ അരയിൽ ചുറ്റി വരിഞ്ഞു. അത് ഞാൻ പ്രതീക്ഷിച്ചില്ല. ” ആാാാ ” വേദന കൊണ്ട് ഞാൻ അലറി പക്ഷെ അടുത്ത നിമിഷം തന്നെ ഞാൻ തോൽവി സമ്മതിച്ചു. അതോടെ ചേച്ചി എന്നെ വിട്ടു.

മീനു : ” എന്തൊക്കെയോ ബുദ്ധി ഉണ്ടാക്കിയല്ലേ. സാരമില്ല എല്ലാം ഞാൻ പൊളിച്ചു കയ്യിൽ തരം”

ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അങ്ങനെ ഒരു മാസ്സ് ഡയലോഗ് അടിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ. ഗുസ്‌തി വീണ്ടും തുടങ്ങി. ചേച്ചിയുടെ കാലുകൾക്ക് ഇടയിലോ കയ്യുകൾക്ക് ഇടയിലോ കുടുങ്ങാൻ പാടില്ല എന്ന പുതിയൊരു കാര്യം കൂടി പഠിച്ചു. ഇനി അതുകൂടി ശ്രദ്ധിക്കണം. ചേച്ചിയും ഞാനും കൂടി കുത്തിമറിയാൻ തുടങ്ങി. ഞാൻ ഒരു തരത്തിലും പിടി കൊടുക്കാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഒന്നു രണ്ടു തവണ ചേച്ചി എന്നെ മറിച്ചു താഴെ ഇട്ടെങ്കിലും ഒരു പൂട്ട് വീഴുന്നതിന് മുൻപ് ഞാൻ ഉരുണ്ടോ ഇഴഞ്ഞോ രക്ഷപ്പെടും. ചേച്ചിയെ കൊണ്ട് പിടി മുറുക്കാൻ കഴിയുന്നില്ല അതിന്റെ പരിഭ്രാന്തിയിൽ ചേച്ചി കൂടുതൽ അക്രമാസക്ത ആവുന്നുണ്ട്. ചേച്ചിയുടെ ചലനങ്ങൾ വേഗം കൂടി വരുന്നതായി തോന്നി. എന്നെ തള്ളി തറയിൽ വീഴ്ത്താൻ പറ്റുന്നില്ല എന്നു മനസിലാക്കിയ ചേച്ചി ഒടുക്കം എന്നെ പൊക്കിയെടുത്തു തറയിൽ അടിച്ചു. അത് ഞാൻ പ്രതീക്ഷിച്ചില്ല. ഒരു നിമിഷത്തേക്ക് എന്റെ മനസാന്നിധ്യം പോയി. ചേച്ചി എന്നെ armbaril കുടുക്കി. ആ നിമിഷം തന്നെ ഞാൻ തോൽവി സമ്മതിച്ചു. അതാണ് ബുദ്ധി ഇല്ലെങ്കിൽ കൂടുതൽ വേദന വരും കയ്യ് അനക്കാൻ പറ്റാതെ ആകും.

Leave a Reply

Your email address will not be published. Required fields are marked *