ജിൻഷ: പക്ഷെ ആ ചെറുക്കൻ കാത്തിരുന്ന ആളെ കൂട്ടാതെ കോളേജിലേക്കു വന്നു കയറി എങ്കിലോ
ഇവളെക്കൊണ്ട് ഞാൻ തോറ്റു ഏതു നേരത്താണോ അവിടെ പോയി നിക്കാൻ തോന്നിയത്. അല്ലെ തന്നെ കൂടെ ഉള്ള ഒന്നിൻ്റെ നാവിനു എല്ലില്ല അതു സഹിക്കാൻ തന്നെ ആവുന്നില്ല അപ്പോയാ പുതിയൊന്നും കൂടെ ഇവള് കാണുന്ന പോലെയൊന്നും അല്ല.
നിത്യ : എടാ അവൾ പറഞ്ഞത് കേട്ടില്ലേ
ഞാൻ : കാത്തു നിന്നവൻ പോസ്റ്റ് ആക്കിയതാണെങ്കിൽ മടുക്കുമ്പോ അവൻ തിരിച്ചു വരില്ലെ.
ജിൻഷ: അങ്ങനെ വരുന്നവൻ്റെ മുഖത്ത് സന്തോഷമുണ്ടാവില്ല
പുല്ല് ഇവളു കൊറച്ചു നേരായല്ലോ ഒരു പണി കൊടുക്കണം
ഞാൻ: എടി നിത്യാ അപ്പോ നീ പറഞ്ഞത് ‘ തന്നെ അവൻ ലൈനടിക്കാൻ നിന്നതാ
ജിൽഷയുടെ മുഖത്ത് ചെറിയൊരു മന്ദഹാസം വിരിഞ്ഞോ അതോ ഇല്ലയോ വ്യക്തമായി പിടി തരാത്ത ഒരു സ്വഭാവമാണ് അവളുടേത് എന്നെനിക്കു മനസിലായി
നിത്യ : ഞാൻ അപ്പോയേ പറഞ്ഞില്ലേ മോനെ.
ഞാൻ: പക്ഷെ നിത്യ നിനക്കു തെറ്റി
നിത്യയും ജിനുഷയും ഒരു പോലെ എൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി
ഞാൻ: എടി ഒന്നുറപ്പാ ആ സംസാരിച്ച പെണ്ണിനെ അല്ല വേറെ പെണ്ണിനെ ലൈനടിക്കാനാവും അവൻ നിന്നത്. അതാ അവൾ പോയി കഴിഞ്ഞ് പിന്നിട് അവൻ തിരിച്ചു വന്നപ്പോ സന്തോഷത്തോടെ ഇരുന്നത്.
നിത്യ: അതിനും ചാൻസ് ഉണ്ട്
ജിൻഷയുടെ മുഖത്ത് നിരാശയുടെ കരിനിഴൽ വീണത് ഞങ്ങൾക്കു മുന്നിൽ അനാവൃതമായി. ആ മുഖത്ത് ദേഷ്യമോ സങ്കടമോ പറഞ്ഞറിയിക്കാനാവാത്ത ഭാവ പകർച്ചകൾ മിന്നി മറയുന്നത് ഞങ്ങൾ നോക്കി നിന്നു.
നിത്യ: നിനക്കെന്തു പറ്റിയെടി
ജിൻഷ: ഒന്നുമില്ലെടി എന്നാ ഞാൻ എഴുന്നേക്കട്ടെ
നിത്യ : എടി അതിനു നീ ഒന്നും കഴിച്ചില്ലല്ലോ
ജിൻഷ: എന്തോ വിശപ്പില്ലെടി
നിത്യ: നിനക്കെന്താടി പറ്റിയെ
ജിൻഷ: എടി ഒരു തലവേദന
നിത്യ: എന്തേ ടൈം ആവാറായോ
ജിൻഷ: ടീ
അതും പറഞ്ഞവൾ അവളെ രൂക്ഷമായി നോക്കി.
നിത്യ: ഓ ഇവനല്ലെ . ടീ പാഡ് വേണേ പറ ഇവനെക്കൊണ്ട് വാങ്ങിക്ക
ജിൻഷ: നി ഒന്നു വായ അടക്കോ ഞാൻ പോവാ
അതും പറഞ്ഞവൾ എഴുന്നേറ്റു പോയി
നിത്യ: ഇതതു തന്നെ
ഞാൻ: എന്താടി
നിത്യ: മെൻസസിൻ്റെ തൊടക്കാ . ചിലർക്ക് ആ സമയം ദേഷ്യം കൂടും കണ്ടില്ലെ എന്നോടു ചുടായി പോയത്
ഇണക്കുരുവികൾ 4 [വെടി രാജ]
Posted by