എൻ്റെ മിഴികൾ ജിൻഷയെ തഴുകുന്ന ഓരോ ഞൊടിയും അവളെന്നെ രൂക്ഷമായി നോക്കി. എത്ര തന്നെ പറഞ്ഞാലും എൻ്റെ മിഴികൾ അതൊന്നും ചെവികൊണ്ടില്ല. അത് അവളുടെ മുഖത്ത് നീരസത്തിൻ്റെ മാറ്റൊലിയായി തെളിയുന്നതും ഞാൻ കണ്ടു.
ജിൻഷ: നിത്യ എടി ഈ വഴിയരികിൽ ഒരു പെണ്ണ് വരുമ്പോ ഒരുത്തൻ കാത്തു നിക്കുന്നു. ചോദിച്ചപ്പോ ഫ്രണ്ടിനെ കാത്തു നിക്കാ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി.
ആ വാക്കുകൾ കേട്ട നിമിഷം വായിലേക്കു ചലിച്ച കൈകൾ നിശ്ചലമായി. എൻ്റെ മിഴികൾ അവൾക്കു നേരെ ഉയർന്നു. ഒന്നും പറയല്ലേ എന്നൊരു ദയനീയ ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഈ സമയം നിത്യയും അവളിൽ ശ്രദ്ധ കേന്ദ്രീകരച്ചിരുന്നതിനാൽ എൻ്റെ പരിഭ്രമം അവൾ അറിഞ്ഞില്ല.
ജിൻഷ : എടി അവൻ പറഞ്ഞത് സത്യമായിരിക്കോ
നിത്യ: എവിടെ, നിനക്കെന്താ വട്ടാണോ പെണ്ണെ
ജിൻഷ: സത്യം ആയിക്കുടേടി.
നിത്യ : ഒന്നു പോയേടി എനിക്കുറപ്പാ ആ ചെക്കൻ പെണ്ണിനെ റൂട്ടിടാനാ വന്നേ
ജിൻഷ: ആണോ
അപ്പോ ഞാൻ കയറി പറഞ്ഞു
ഞാൻ.: അവൻ അവൻ്റെ ഫ്രണ്ട്സിനെ വെയ്റ്റ് ചെയ്തതായിക്കൂടെ.
നിത്യ: ഇല്ല ഏട്ടാ അതെനിക്കൊറപ്പാ
ഞാൻ: അതെന്താടി
നിത്യ: എടാ നോക്ക് ആ പെണ്ണിന് ആ ചെക്കനെ മുന്നെ അറിയാ അതോണ്ടാണല്ലോ അവൾ അവനോട് സംസാരിച്ചത് അപ്പോ ഉറപ്പാ അവളെ കാത്തു തന്നെ നിന്നതാ
ഞാൻ: എടി പൊടിക്കാളി ഇന്നലെ നമ്മൾ കെട്ടിപ്പിടിച്ചു നിന്നപ്പോ ഇവൾ വന്നത് അപ്പോ ഇവളെ കാണിക്കാനാ കെട്ടിപ്പിടിച്ചത് എന്നു പറഞ്ഞാ ശരിയാവോ
നിത്യ : അതില്ല പക്ഷെ ഇതുപോലെ ആണോ
ഞാൻ: പിന്നല്ലാതെ അറിയുന്ന ഒരാളെ കണ്ടാ അരായാലും സംസാരിക്കും
ജിൻഷ: പക്ഷെ ആ ആൾ സംസാരിക്കുന്നത് പേടിച്ചു കൊണ്ടാ. കള്ളത്തരം ഇല്ലേ പേടിക്കണ്ട കാര്യം എന്താ
നിത്യ : കണ്ടൊ കണ്ടൊ ഞാൻ പറഞ്ഞതാ ശരി
ഞാൻ: എടി ഇപ്പോ ഞാനാണ് നിന്നതെന്നു കരുതാ
നിത്യ: ഒക്കെ
ഞാൻ: ജിൻഷയാണ് ആ പെണ്ണ്
നിത്യ : ഒക്കെ
ഞാൻ : ഇവളെ കണ്ടാ ഞാൻ പേടിച്ചല്ലെ സംസാരിക്കൂ
നിത്യ: എടാ പൊട്ടാ ഇവളെ കണ്ടാ നീ എന്തിനാടാ പേടിക്കുന്നത്. മാങ്ങാതൊലി
ഞാൻ: എടി മരക്കഴുതെ ഇവളു നിൻ്റെ ഫ്രണ്ട് അല്ലെ അപ്പോ എന്നെ വഴിക്കണ്ടത് നിന്നോട് പറയില്ലെ. നീ പാര വെക്കുമെന്നത് ഉറപ്പാണെ
നിത്യ: അതിലെന്തിത്ര സംശയം
ഞാൻ: അപ്പോ ഇവളെ കണ്ടാ ഞാൻ പേടിക്കില്ലെ
നിത്യ: അതുള്ളതാ
ഞാൻ: അതാ ഞാൻ പറഞ്ഞത്
ജിൻഷ എൻ്റെ മുഖത്തേക്ക് ഒരു വശ്യമായ ചിരി ചിരിച്ചു കൊണ്ട് അടുത്ത പടക്കത്തിനു തിരി കൊളുത്തി.
ഇണക്കുരുവികൾ 4 [വെടി രാജ]
Posted by