നിത്യ: എടാ ഒരു പ്രണയം മണക്കുന്നില്ലേ ഇവിടെ
അവളുടെ ആ ചോദ്യം എന്നിൽ ഞെട്ടലുളവാക്കിയെങ്കിലും അതു മറച്ചു പിടിക്കാൻ വിഫലമായ ഒരു ശ്രമം ഞാൻ നടത്തി. എന്നാൽ അതവൾക്കു മനസിലായി എന്നത് ഉറപ്പാണ്.
ഞാൻ: നിനക്കു വട്ടായോ ഇന്നെലെ തല്ലു കൊണ്ട് തലേടെ പിരി ലൂസായോ
നിത്യ: അയ്യോ തമാശിക്കല്ലേ ഞാനിപ്പോ ചിരിച്ചു ചാവും ചളിയടിക്കാതെ പോടാ
ഞാൻ: ടീ നിനക്കു കുറച്ചു കൂടുന്നുണ്ട്
നിത്യ : ഓ ആയിക്കോട്ടെ , ഞാൻ കണ്ടു പിടിച്ചോളാ
ഞാൻ: എന്ത്
നിത്യ : അതൊക്കെ ഉണ്ടെടാ ചക്കരെ , ഒന്നോർത്തോ മോനെ ഞാൻ പൊട്ടിയല്ല
അതും പറഞ്ഞ് ആരോടോ ഉള്ള ദേഷ്യം ആ നിലത്ത് ചവിട്ടി മെതിച്ചവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. അവളെ സുക്ഷിക്കണം അവളറിയാതെ ജിൻഷയെ എൻ്റീശ്വരാ ഞാനെന്താ ചെയ്യാ സ്വയം പിറു പിറുത്തു കൊണ്ട് ഞാൻ താഴേക്കിറങ്ങി.
ഞാൻ ചായ കുടിക്കാനായി ഇരുന്നതും എനിക്കരികിലായി അവളും വന്നിരുന്നു . അവളുടെ നോട്ടം എനിക്ക് അസഹനിയമായി തോന്നി ഞാൻ ആഹാരം മതിയാക്കി പെട്ടെന്നു എഴുന്നേറ്റു
ഇതതു തന്നെ പ്രേമം , പ്രേമം തുടങ്ങിയ വിശപ്പൊക്കെ പോകുമെന്നു കേട്ടതു നേരാ ആരോടെന്നില്ലാതെ നിത്യ പറഞ്ഞു. ഞാനതു കേട്ടതായി ഭാവിച്ചില്ല ഇപ്പോ അവൾക്കുള്ള സംശയം മാത്രം അതങ്ങനെ തന്നെ നിക്കട്ടെ ഞാൻ ചൂടായാൽ അതവൾ ഉറപ്പിക്കു അത് വേണ്ട.
ഞാൻ: ടീ നമുക്ക് പോവട്ടെ
നിത്യ: എന്താ മോനെ നേരത്തെ , ഇന്നലെ എന്തെക്കാരുന്നു ബലം പിടുത്തം
ഞാൻ: എ ടി പുല്ലെ, എനിക്ക് ജിഷ്ണുനെ കൂടാൻ പോകണം നിന്നെ കോളേജിൽ ഇറക്കി വിട്ടിട്ടു പോവാന്നു വച്ചു അല്ലേ വേണ്ട മോൾ ബസ്സിൽ പോര്
നിത്യ: ഇമ്മിണി പുളിക്കും മോനെ
ഞാൻ: എന്നാ അതു കാണാലോ
നിത്യ: ടാ ഞാൻ പറഞ്ഞിലാ എന്നു വേണ്ട
ഞാൻ : എന്നാ വാടി വേഗം കഴുതെ
നിത്യ: അങ്ങനെ വഴിക്കു വാടാ മുത്തെ
അവൾ അകത്തു നിന്നും ഷാളും ബാഗുമെടുത്തു വന്നു വണ്ടിയിൽ കയറി. ഞാൻ വേഗം വണ്ടി കോളേജിലേക്ക് വിട്ടു. അവളാണേ എന്നെ ഒട്ടി ചേർന്നിരിക്കുന്നു. കാണുന്നവർക്ക് ഞങ്ങൾ കമിതാക്കളായി. ആയിരം കുടത്തിൻ്റെ വായ് കെട്ടാം നാട്ടുക്കാരുടെ വായ് കെട്ടാനൊക്കില്ലല്ലോ. പെട്ടെന്നു തന്നെ കോളേജിലെത്തി അവളെ അവിടിറക്കി ഞാൻ വണ്ടി വളച്ചു.
നിത്യ: ടാ പന്നി
ഞാൻ: എന്താടി
നിത്യ: എടാ നിൻ്റെ പോക്കിലെന്തോ പന്തികേടില്ലെ
ഞാൻ: നിത്യാ നീ ഒന്നു മിണ്ടാണ്ടെ നിക്കോ
നിത്യ: ശരി ശരി പൊക്കോ
ഞാൻ വണ്ടി നേരെ പായിച്ചു . ഇന്നലെ ജിൻഷയെ കണ്ട ആ വഴിവക്കിൽ നിത്യയെ മാറോടണച്ച ആ വഴിവക്കിൽ ഞാൻ ജിൻഷക്കായി കാത്തിരുന്നു.. സമയം ഒച്ചിനെക്കാൾ പതിയെ ഇഴയുന്ന പോലെ. ഹൃദയത്തിൽ എന്തോ വിങ്ങുന്ന പോലെ. പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ കാലുകൾ തളരുന്നുണ്ട് . നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിച്ചു തുടങ്ങി. ശരീര പേശികൾ വലിഞ്ഞു മുറുകുന്നു ഹൃദയത്താളം താളം തെറ്റി ഒഴുകുന്നു. ഈ വഴിയോരത്ത് കാത്തു നിൽക്കുന്ന ഈ നിമിഷം തന്നിൽ വരുന്ന മാറ്റങ്ങൾ അവൻ സ്വയം വിലയിരുത്തുകയാണ്.