മുറിയിൽ ഫാൻ കറങ്ങുന്നുണ്ട് നല്ല സ്പീഡിൽ തന്നെ എന്നാൽ കാറ്റിൻ്റെ ഒരു കണിക പോലും എന്നെ തേടിയെത്തിയില്ല. ശരീര താപനില ഉയരുന്നു വിയർപ്പു കണങ്ങൾ ഒഴുകി അകലുന്നു. ശരീരമാസകലം വിങ്ങുന്നപ്പോലെ എന്തിനോ വേണ്ടി . ഇതെല്ലാം തനിക്ക് പുതിയ അനുഭൂതികളാണെന്ന് അവൻ തിരിച്ചറിഞ്ഞു. ആദ്യമായി അവളെ കണ്ട അന്ന് താൻ അവളെ നോക്കിയിരുന്നില്ല. രണ്ടാമത് ആ വഴിയോരത്ത് കണ്ടപ്പോഴും താൻ അവളെ നോക്കിയില്ല ആ സമയമത്രയും സഹോദരസ്നേഹത്തിൻ്റെ വിങ്ങലായിരുന്നു രക്തബന്ധത്തിൻ്റെ ബന്ധനത്തിൻ്റെ മുറിപ്പാടുകൾ ഉണക്കുകയായിരുന്നു.
എന്നാൽ മുന്നാം വട്ടം ഒരു നോക്കു കണ്ടതും അടിയറവു പറഞ്ഞിരിക്കുന്നു ഞാൻ. എത്രയോ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് അടുത്തിടപഴകിയിട്ടുണ്ട് . അവരിലാരിലും കാണാത്ത ഒരു വശ്യത ഒരു കാന്തിക മണ്ഡലത്തിൽ പെട്ട പോലെ താൻ അവളിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്ന പോലെ. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ പോലെ താനും തൻ്റെ ചിന്തകളും അവളെ ചുറ്റി പറ്റിയാണ് എന്ന യാഥാർത്യം താൻ മനസിലാക്കുന്നുണ്ട്
ഒന്നുറപ്പാണ് താൻ അവളെയാണ് നോക്കുന്നത് എന്നവളിൽ സംശയം ജനിച്ചിരിക്കുന്നു. തന്നോട് അവർക്ക് താൽപര്യം ഉണ്ടെന്ന സംശയം തനിക്കും ഇതൊരു വല്ലാത്ത ഫീലാണ് .
നിത്യ: ടാ പെട്ടാ പോയി മേൽ കഴുകി വാടാ കഴുതെ ചായ കുടിക്കാ
അവളുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി. ഞാൻ മേൽ കഴുകാനായി തോർത്തും എടുത്ത് ബാത്ത് റൂമിലേക്ക് കയറുമ്പോ നിത്യ എൻ്റെ കിടക്കയിൽ ‘വന്നു കിടന്നു. ഞാൻ കുളിക്കാൻ തുടങ്ങുമ്പോ കേട്ടു അവളുടെ ശബ്ദം
നിത്യ: ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ഞാൻ : ഉം പറ
നിത്യ: ടാ നീ ആരെയാടാ നോക്കുന്നെ
ഞാൻ: അറിഞ്ഞിട്ട് എന്നാത്തിനാ
നിത്യ: ഒന്നും ഇല്ലെടാ എൻ്റെ ലൈഫിലെ വില്ലത്തി ആരാന്നറിയണ്ടെ
ഞാൻ.: അച്ചൊടാ പാവം
നിത്യ: എടാ എന്നാലും നീ എന്നെ തേച്ചില്ലെടാ . എനി ബീച്ച് പാർക്ക് ഞാൻ എങ്ങനെ ചുറ്റും നിനക്കെനി ടൈം ഉണ്ടാവില്ലല്ലോ
ഞാൻ: അതു ശരിയാ
നിത്യ : പോടാ പട്ടി.
കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൗനം വിരുന്നു വന്നു
നിത്യ: ടാ
ഞാൻ : എന്താ
നിത്യ: നീ എനിക്കൊരു വാക്കു തരോ
ഞാൻ: എന്ത് വാക്ക്
നിത്യ: ആദ്യം വാക്ക് താ
ഞാൻ: നീ കിന്നരിക്കാതെ കാര്യം പറ
നിത്യ: വാക്ക് താടാ
അവൾ കിടന്നു ചിണുങ്ങി
ഞാൻ: നിന്നെ ഒക്കെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാനാവില്ല . ആദ്യം കാര്യം പറ പിന്നെ വാക്കു തരാം അല്ലേ മുട്ടൻ പണി കിട്ടും
നിത്യ: അപ്പോ നിനക്കെന്നെ വിശ്വാസമില്ല
ഞാൻ.: ഇല്ല
നിത്യ: എന്നാ നീ അറിയണ്ട ഞാൻ പോവാ
ഞാൻ : ഓ ആയിക്കോട്ടെ ഒരു ശല്യം കഴിഞ്ഞു.