അല്പസമത്തെ നീണ്ട യാത്രയ്ക്ക് ശേഷം ആ ഓട്ടോ ഒരു പടുകൂറ്റൻ ഷോപ്പിംഗ് മഹലിന്റെ മുൻപിൽ നിന്നു ലച്ചു അത്ഭുതത്തോടെ ആ ബിൽഡിങ് ഒന്ന് നോക്കി ( 2ഏക്കർ വരുന്ന സ്ഥലത്ത് 7 നിലകൾ വരുന്ന ഒരു പടുകൂറ്റൻ ബിൽഡിംഗ് ) ലച്ചു വാ പൊളിച്ചു അൽപ്പസമയം നോക്കി നിന്നു ഈ ഗ്രൂപ്പിനെ കുറിച്ചും ഷോപ്പിംഗ് മഹലിനെക്കുറിച്ചും ചാനലിലും പത്രത്തിലും കൂടിയുള്ള അറിവ് മാത്രമേ ലച്ചുവിന് ഉണ്ടായിരുന്നുള്ളു നേരിൽ കാണുന്നത് ഇത് ആദ്യമായി ആണ് ( ഇന്റർവ്യൂ നടന്നത് മറ്റൊരു ഹോട്ടലിൽ ആയിരുന്നു )എന്നാൽ പലതവണ വന്നതു കാരണം മിനിക്ക് യാതൊരു ഭാവവ്യതിയാസവും ഉണ്ടായിരുന്നില്ല അവൾ ലച്ചുവിനെ നോക്കി ഒരു ചിരിയോടെ അവളുടെ കൈയും പിടിച്ചു അതിന്റെ അകത്തോട്ട് കയറി മിനി അവിടെ നിന്നിരുന്ന സെക്യൂരിറ്റിയോട് തന്റെ സുഹൃത്തിനെ കുറിച്ച് തിരക്കി അയാൾ പറഞ്ഞത് പ്രകാരം അവർ അഞ്ചാമത്തെ നിലയിലേക്ക് പോയി അവിടെ തിരക്കിയപ്പോൾ പ്രധാനപ്പെട്ട സ്റ്റാഫുകൾ എല്ലാം മീറ്റിങ്‌ൽ ആണ് എന്നു അറിഞ്ഞു അവർ തൊട്ട് അടുത്തുള്ള വിസിറ്റിംഗ് റൂമിൽ കയറി കാത്തിരുന്നു അരമണിക്കൂർ ശേഷം കുറച്ച് ആളുകൾ പുറത്തേക്കുവന്നു അതിൽ മിനി കാത്തിരുന്ന അവരുടെ ഫ്രണ്ട് ഉണ്ടായിരുന്നു മിനി ലച്ചുവിനെ അവിടെ ഇരുത്തി ആ പെൺകുട്ടിയുടെ അടുത്ത് പോയി അൽപ്പനേരം സംസാരിച്ചു പിന്നെ ലച്ചുവിനെ അവളെ പരിചയപ്പെടുത്തി
ഇതാണ് എന്റെ ലച്ചു എന്ന ലക്ഷ്മിക്കുട്ടി
ഹും… അവൾ ലച്ചുവിനെ അടിമുടി ഒന്ന് നോക്കി മൂളി
ഞാൻ ഗീതു അവൾ ലച്ചുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈ നീട്ടി
ഹായ് ലച്ചു അവളുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു പുഞ്ചിരിച്ചു
അപ്പോയ്ന്റ്മെന്റ് ലെറ്റർ എവിടെ അവൾ കൈയിൽ ഇരുന്ന ലെറ്റർ ഗീതുവിന് നൽകി അവൾ അത് ഒന്ന് ഓടിച്ച നോക്കി
എടി മിനി എന്നാൽ നീ പൊയ്ക്കോ ലച്ചുവിനെ ഞാൻ നോക്കിക്കൊള്ളാം പോരെ
ശരിയാടി എന്നാൽ ഞാൻ ഇറങ്ങുവാ കുറച്ച് പർച്ചേസ് ഉണ്ട് ഒകെടാ ശരി മോളെ വൈകിട്ട് വീട്ടിൽ ചെന്നാൽ ഉടനെ എന്നെ വിളികാണണം കേട്ടോ ലച്ചു അതിന് മിനിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി
അങ്ങനെ ലച്ചുവും ഗീതുവും കൂടി ഫ്ലോർ മാനേജരെ പോയി കണ്ടു ഗീതു അദ്ദേഹത്തിനോട് ലച്ചുവിന്റെ വീട്ടിലെ അവസ്ഥ വിവരിച്ചു പിന്നെ ഒന്നും നോക്കാതെ അതിൽ ഒപ്പിട്ട് ലച്ചുവിനെ നോക്കി allthebest. പറഞ്ഞു ഗീതുവും ലച്ചുവും കൂടി താഴത്തെ കൗഡറിൽ പോയി ഗീതു ജോലിയുടെ എല്ലാ കാര്യങ്ങളും അവളോട് വിശദികരിച്ചു കൊടുത്തു
(ഇടക്ക് രണ്ടു കണ്ണുകൾ ലച്ചുവിനെ തന്നെ വാച്ചിംഗ് ചെയ്തുകൊണ്ടിരുന്നു ) വൈകുന്നേരം 3.30 അറുപത്തിന് അടുത്ത് പ്രായം വരുന്ന സ്ത്രീ ഫ്ലോറിൽ കയറി വന്നു ഉച്ചത്തിൽ ചോദിച്ചു ന്യൂ അപ്പോയ്ന്റ്മെന്റ് ലക്ഷ്മി ആരാണ് അവരുടെ മുഖത്തു അൽപ്പം ഗൗരവം ഉണ്ടായിരുന്നു അതിനാൽ തന്നെ ലച്ചു അൽപ്പം ഭയപ്പെട്ടു വരൂ അവർ പറഞ്ഞു ലച്ചു ഒരു പാവയെ പോലെ അവരുടെ പുറകെ പോയി ഒരു വലിയ വാതിലിന്റെ മുന്നിൽ നടത്തം അവസാനിച്ചു എവിടെ നില്ക്കു എന്നു പറഞ്ഞു അവർ ആ വലിയ വാതിൽ തുറന്നു
(എനിക്ക് ഒന്നും കേൾക്കണ്ട എന്നെ ചതിക്കുന്നവരെയും അതിന് കൂട്ട് നിൽക്കുന്നവരെയും എനിക്ക് ആവിശ്യം ഇല്ല നിങ്ങൾക്ക് രണ്ടുപേർക്കും പോകാം പിന്നെ ഗീതു നിന്റെ കൂട്ടുകാരിയുടെ അനുജത്തിയാണ് എന്നാലേ പറഞ്ഞെ അപ്പോൾ അവരോട് പറ രണ്ടുപേർക്കും കൂടി പുതിയ ജോലി കണ്ടു പിടിച്ചു തരാൻ സർ…….. സർ……. സർ…… പ്ലീസ്…. പ്ലീസ്……….. നിങ്ങക്ക് പോകാം ഇത്രയും കേട്ടതും ലച്ചുവിന് തന്റെ ജോലിക്കാര്യത്തിൽ ഒരു തരുമാനമായി അത് മനസിലാക്കിയത് കൊണ്ടാകാം അവൾ അറിയാതെ പൊട്ടി പൊട്ടി കരഞ്ഞുപോയി ലച്ചു തലകുനിച്ചു നിന്ന് കരയുമ്പോൾ ആ വലിയ വാതിൽ അവൾക്ക് മുന്നിൽ തുറന്നു കണ്ണുനീർ തുള്ളികൾ അവളുടെ കണ്ണുകളെ