“”അയ്യോ…. എന്തിനാ എന്റെ വാവാച്ചി കരയുന്നെ…. എന്റെ പൊന്നു കരയല്ലേ…. ഏട്ടന് സഹിക്കില്ല അത് “”
അവൻ അവളുടെ നിറഞ്ഞൊഴുകുന്ന വെള്ളാരം കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…..
അവൻ പിന്നെ ഒന്നും പറയാതെ…. അവളയെയും ചേർത്ത് പിടിച്ചു അലമാരയുടെ അരികിൽ ചെന്നു നിന്നു ശേഷം അലമാര തുറന്നു…. ആ കാഴ്ച അവളെ അത്ഭുതപ്പെടുത്തി…. അതിനുള്ളിൽ വിജയ് അവൾക്കായി വാങ്ങി കൂട്ടിയ വസ്ത്രങ്ങൾ ആയിരുന്നു…..
ആ കാഴ്ച കണ്ട് അവൾ അവനെ ഇറുക്കി പുണർന്നു…. ഓരോ പ്രവർത്തിയിൽ നിന്നും അവൾ മനസിലാക്കുകയാണ് അവന് തന്റെ പ്രാണന് തന്നോടുള്ള സ്നേഹം….
അവൻ അവളെയും ചേർത്ത് പിടിച്ചു കൊണ്ട് അതിൽ അടക്കി വെച്ചിട്ടുള്ള ഒരുപാട് സാരിയിൽ നിന്നും വെള്ളയിൽ കറുത്ത കരയുള്ള സാരി എടുത്തു അവളുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു…
“”വേഗം ഒരുങ്ങി വാ എന്റെ പെണ്ണെ ഇല്ലേൽ നടയടക്കും ഇപ്പോൾ തന്നെ ആറര… കഴിഞ്ഞു “”
നിറഞ്ഞ അവളുടെ മിഴികളിൽ മെല്ലെ ചിരിയുടെ ദീപം തെളിഞ്ഞു….. ഞൊടിയിടയിൽ അവൾ തന്റെ ചുവന്നു രക്തവർണമാർന്ന അധരങ്ങൾ അവന്റെ അധരങ്ങളിൽ അമർത്തി അവനെ ഇറുക്കി പുണർന്നു ചുംബിച്ചു…. പരസ്പരം അവർ അധരങ്ങൾ വിഴുങ്ങി മത്സരിച്ചു ചുണ്ടുകൾ ചപ്പി വലിച്ചു…. ഏറെ നേരം ആ അധരപാനം തുടർന്നു….
ഒടുവിൽ അധരപാനം അവസാനിപ്പിച്ചു അവർ അടർന്നു മാറി…. അന്നേരം ഇരുവരുടെയും ചുണ്ടിൽ ഒരു നനത്ത പുഞ്ചിരി ഉണ്ടായിരുന്നു….
രക്തവർണമാർന്ന പ്രിയയുടെ അധരങ്ങൾ ആ ചുംബനത്തിന് ശേഷം വീണ്ടും അതിന് ചുവപ്പ് കൂടി….
വിജയ് വേഗം ഒരു കറുത്ത കര വെള്ളമുണ്ടും കറുത്ത ഫുൾ സ്ലീവ് ഷർട്ടും അണിഞ്ഞു മുടി ചീകി ഒതുക്കി… കൊണ്ട് അവളോട് പറഞ്ഞു…
“”വാവാച്ചി…. വേഗം ഒരുങ്ങി താഴേക്ക് വാ ഞാൻ അവിടെ ഉണ്ടാവും “”
അവൻ അതും പറഞ്ഞു മറുപടിക്ക് കാത്ത് നിൽക്കാതെ മുറിവിട്ട് താഴേക്ക് ഇറങ്ങി….
പ്രിയ വേഗത്തിൽ തന്നെ അവൻ നൽകിയ കറുത്ത കരയുള്ള സാരി ഉടുത്തു ശേഷം…. കണ്ണിൽ കണ്മഷി എഴുതി…. ഊരി വെച്ച വളകളിൽ നിന്നും രണ്ട് വള ഇടതു കൈയിൽ അണിഞ്ഞു…. വലതു കൈയിൽ കൂട്ടത്തിൽ ഏറ്റവും വീതിയുള്ള വളയും…. കഴുത്തിൽ വിജയ് കെട്ടിയ ആ താലിമാല മാത്രം…. കണ്ണാടിയിൽ നോക്കി മുടി ചീകി വിടർത്തി ഇട്ടുകൊണ്ട് കഴുത്തിന്റെ ഭാഗത്തു ഒരു ക്ലിപ്പും ഇട്ടു….ഒരിക്കൽ കൂടി കണ്ണാടിയുടെ മുന്നിൽ നിന്നു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കി കുഴപ്പമില്ല എന്ന് ഉറപ്പ് വരുത്തി…. ശേഷം അവൾ ഡോറിനടുത്തേക്ക് നടക്കാൻ ഒരുങ്ങി…. പെട്ടന്ന് എന്തോ ഓർത്തയെന്നോണം കാലു പൊക്കി കട്ടിലിൽ വെച്ചു കാലിൽ കിടക്കുന്ന സ്വർണ കൊലുസിന്റെ കൊളുത്തു മുറുകി കിടക്കുകയാണ് എന്ന് ഉറപ്പ് വരുത്തി താഴേക്ക് ഇറങ്ങി….
സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വരുന്ന പ്രിയയെ കണ്ട് വിജയ് അത്ഭുതത്തോടെ നോക്കി നിന്നു… അവളുടെ സൗദര്യത്തിൽ വിജയ് അറിയാതെ ലയിച്ചു പോയി… ചുറ്റും ഉള്ളതിനെ എല്ലാം അവൻ മറന്ന് പോയി….
അവളെ പകച്ചു നോക്കി നിൽക്കുന്ന വിജയുടെ അടുത്തേക്ക് നടന്നു കൊണ്ട് അവൾ അവന്…. ഹൃദയം കോരിത്തരിക്കുന്ന തരത്തിൽ ഉള്ള ഒരു നറുപുഞ്ചിരി സമ്മാനിച്ചു…. അവന്റെ അരികിൽ എത്തിയ പ്രിയ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന വിജയുടെ ഇടുപ്പിൽ ഒന്ന് കുത്തി….