ഊർമിള വിജയെ നോക്കി പറഞ്ഞു… അന്നേരം അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു….
“””കുട്ടികളിയൊക്കെ മാറി എന്ന് പറഞ്ഞു കൊടുക്ക് ശ്രീക്കുട്ടി “””
വിജയ് പ്രിയയുടെ പിന്നിലേക്ക് നീങ്ങി അവളുടെ കാതിൽ മെല്ലെ പറഞ്ഞു….
അത് കേട്ട്… അർത്ഥം മനസിലായ പ്രിയ… വിജയെ നോക്കി കണ്ണുരുട്ടി….
പെട്ടന്ന് പ്രിയ ഉർമിളയുടെ അടുത്തേക്ക് ചെന്നു ചോദിച്ചു…
“””അമ്മേ ഇന്ന് അമ്മയുടെ പിറന്നാൾ ആണോ “””
ഊർമിള അത്ഭുതത്തോടെ പ്രിയയെ നോക്കി….
“””മോൾക്ക് എങ്ങനെ…. “”
അവൾ അത് മറച്ചു വെക്കാതെ പ്രിയയോട് ചോദിച്ചു….
പെട്ടന്ന് പ്രിയ വാഴകീറിലെ പ്രസാദം എടുത്തു ഉർമിളയുടെ നെറ്റിയിൽ ചാർത്തി….
“””അമ്മക്ക് സമ്മാനം ആയി തരാൻ എന്റെ കൈയിൽ ഒന്നും ഇല്ല…. “”
അതും പറഞ്ഞു പ്രിയ ഉര്മിളയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു സ്നേഹസമ്മാനം ചാർത്തി….
“””അമ്മക്ക് ഇത് മതി മോളേ……. “”
ഊർമിള പ്രിയയെ നോക്കി പറഞ്ഞു
“”കണ്ടോ… ഇന്ദു ഞാൻ വളർത്തിയ എന്റെ മക്കൾക്ക് അറിയില്ല എന്റെ പിറന്നാൾ പക്ഷെ എന്റെ മോൾക്ക് അറിയാം…. “””
ഊർമിള ഇന്ദുവിനെ നോക്കി പറയുന്നു….
“””ഞാൻ ഉമമ്മയെ വിഷ് ചെയ്യാൻ വന്നതാ… അപ്പോഴേ ഈ സാധനവുമായി തല്ലുപിടിച്ചതു… “””
വർഷ വിജയെ നോക്കി പറയുന്നു….
“””അല്ല മോൾ എങ്ങിനെ അറിഞ്ഞു… ഇന്ന് ഏടത്തിയുടെ പിറന്നാൾ ആണ് എന്ന് “”
ഇന്ദു പ്രിയയോട് ചോദിച്ചു….
“””അത് അച്ചേട്ടന്റെ ഡയറി എടുത്ത് വെറുതെ വായിച്ചപ്പോ എല്ലാവരുടെയും ജനന ദിവസവും നാളും എല്ലാം എഴുതിയത് കണ്ടു… “””
വിജയ് പ്രിയയെ അല്പം ദേഷ്യത്തോടെ നോക്കുന്നു…
“””ഞാൻ പായസം ഉണ്ടാക്കിയിട്ടുണ്ട് ഞാൻ പോയി എടുത്തിട്ടും വരാം “””
ഇന്ദു അതും പറഞ്ഞു അടുക്കളയിലേക്ക് പോകുന്നു അവൾക്ക് പിന്നാലെ ഉർമിളയും വർഷയും ചെല്ലുന്നു….
“””നിന്നോട് ആരാ എന്റെ ഡയറി എടുത്തു നോക്കാൻ പറഞ്ഞത് “””
അവർ പോയി കഴിഞ്ഞു വിജയ് അല്പം ദേഷ്യത്തിൽ പ്രിയയോട് ചോദിക്കുന്നു….
“”””അത്… ഏട്ടാ… ഞാൻ…. വെറുതെ…. നോക്കിയതാ…. “””
അവൾ പേടിയോടെ തപ്പിത്തടഞ്ഞു പറയുന്നു….
“””അമ്മയുടെ പിറന്നാൾ ആണ് ഇന്ന് എന്ന് അറിഞ്ഞിട്ടും എന്നോട് എന്താ പറയാഞ്ഞത് ‘””
“”””ഞാൻ…. അത്…. ഏട്ടന് അറിയാം എന്ന് കരുതി ‘””