അപൂർവ ജാതകം 7 [MR. കിംഗ് ലയർ]

Posted by

അത് പറഞ്ഞു തീർത്തപ്പോഴേക്കും അവൾ വീണ്ടും വിതുമ്പി തുടങ്ങിയിരുന്നു….

“”ദേ ശ്രീക്കുട്ടി… ഇനിയും കരഞ്ഞ നീ എന്റെന്നു വാങ്ങും… എന്റെ പെണ്ണെ നിനക്ക് അങ്ങനെ ഒക്കെ സംസാരിക്കാൻ ഞാൻ മാത്രമല്ലെ ഉള്ളൂ…. “”

അവൻ അവളുടെ കേശഭാരത്തിൽ തലോടികൊണ്ട് പറഞ്ഞു.

“”എന്നാലും ഞാൻ ഇനി അങ്ങനെയൊന്നും പറയൂല…. “”

അവൾ അവന്റെ മാറിൽ തലവെച്ചു കൊണ്ട് പറഞ്ഞു…

“”മതി… മതി… ഇനിയും കിന്നരിച്ചു നിന്നാൽ നടയടക്കും “”

അവൻ തന്റെ മുണ്ടിന്റെ അറ്റം കൊണ്ട് അവളുടെ മുഖം തുടച്ചു… അന്നേരം അവളുടെ ആ കരഞ്ഞു കലങ്ങിയ മിഴികളിൽ ഒരു പുഞ്ചിരി തിളങ്ങി വന്നു…. പെട്ടന്ന് അവൻ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവളുടെ ചുവന്നു തുടുത്ത അധരത്തിൽ ഒന്ന് മുത്തി….

അവന്റെ പ്രതീക്ഷിക്കാതെ ഉള്ള പ്രവർത്തി അവളിൽ തെല്ല് അമ്പരപ്പ് ഉണ്ടാക്കി….
പക്ഷെ അവൾ അവനെ വേഗത്തിൽ തള്ളി മാറ്റി പറഞ്ഞു…

“”അയ്യോ… എവിടെയാ നിൽക്കുന്നത് എന്നൊരു വിചാരവും ഇല്ല “”

അതും പറഞ്ഞു അവൾ അവന്റെ കൈയിൽ ഒന്ന് നുള്ളി….

“”ദേ പെണ്ണെ… എനിക്ക് വേദനിക്കുണ്ട്… നിന്റെ ഈ കടിയും നുള്ളലും…. പ്രാണൻ പോണ വേദനായ “”

അവൾ നുള്ളിയ ഇടം ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞു….

“”ആണോ കണക്കായി പോയി “”

അതും പറഞ്ഞു അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി….

“”ദേ… ശ്രീക്കുട്ടി എന്റെ കണ്ട്രോൾ കളയല്ലട്ടോ… അമ്പലം ആണ് എന്നൊക്കെ ഞാൻ അങ്ങ് മറക്കും “”

അവൻ അവളുടെ അരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു…

“”ഉവ്വ… ഇങ്ങിട് വാ… ഞാൻ ഇനിയും നുള്ളും “”

ഇടതു കൈയിലെ നഖം നീണ്ട് നിൽക്കുന്ന എല്ലാ വിരലുകളും കാട്ടി അവൾ പറഞ്ഞു….

“”ഇത് ഏതോ പൂച്ചയുടെ ജന്മമ….. കടിയും മാന്തും…. ഹോ….. “”

അവൻ അതും പറഞ്ഞു അമ്പലത്തിലേക്ക് നടക്കാൻ ഒരുങ്ങി….

“”പോടാ പട്ടി “”

അവൾ കൊഞ്ഞനം കുത്തികൊണ്ട് അവൻ കേൾക്കാതെ പറഞ്ഞു….

പക്ഷെ അവൾ പറഞ്ഞത് അവൻ കേട്ടിരുന്നു…. പെട്ടന്ന് അവൻ തിരിഞ്ഞു അവളുടെ കാതിൽ പിടിത്തം ഇട്ടു…

“””നീ… എന്താ പറഞ്ഞെ..? “””

അവളുടെ കാതിൽ മുറുക്കി പിടിച്ചു കൊണ്ട് അവൻ ചോദിച്ചു… വേദനയാൽ അവൾ നിന്നു തുള്ളാൻ തുടങ്ങി…

“”ഏട്ടാ വിട്…. നിക്ക് നോവുന്നു…. “”

അവൾ അവനെ ദയനീയമായി നോക്കി പറഞ്ഞു….

“”നീ എന്താ എന്നെ വിളിച്ചേ “”

“”അത്… ഞാൻ ഒന്നും വിളിച്ചില്ലേ “”

അവൾ വേദനയാൽ തുള്ളികൊണ്ട് പറഞ്ഞു…

“”വേണ്ട മോളേ കള്ളം പറയാൻ നിനക്ക് അറിയില്ല വേണ്ട അതിന് നീ ശ്രമിക്കണ്ട…. “”

Leave a Reply

Your email address will not be published. Required fields are marked *