അപൂർവ ജാതകം 7 [MR. കിംഗ് ലയർ]

Posted by

താൻ അവനെ വിഷമിപ്പിച്ചതും അവൻ പിണങ്ങിയതും പിന്നെ തന്നോട് ദേഷ്യപ്പെട്ടതും എല്ലാം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… പെട്ടന്ന് അവൾ നിന്നു…. ഞൊടിയിടയിൽ തൊട്ട് പിന്നിൽ നിൽക്കുന്ന വിജയെ ഇറുക്കി പുണർന്നു ആ മാറിൽ മുഖം പൂഴ്ത്തി വിതുമ്പി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു…

“”ന്നോട്…. ക്ഷമിക്കണം…. ഞാൻ വിചാരിച്ചില്ല… അച്ചേട്ടന് വിഷമവൊന്നു…. ന്നോട് പിണങ്ങല്ലേ ഏട്ടാ “”

ഏങ്ങലടിച്ചു അവൻ മാറിൽ മുഖം അമർത്തി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു…. പക്ഷെ അവനിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല അവൻ അവളെ മാറിൽ നിന്നും അടർത്തി മാറ്റി… അവളുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു….

അവന്റെ പിന്നാലെ നടക്കുമ്പോഴും അവളുടെ ആ വെള്ളാരം കണ്ണുകളിൽ നിന്നും മഴത്തുള്ളികൾ പോലെ കണ്ണുനീർ ഇറ്റു വീണ്ടുകൊണ്ടിരുന്നു…. മിഴിയിൽ എഴുതിയ കണ്മഷി എല്ലാം ആ കണ്ണുനീരിൽ അലിഞ്ഞു പോയി…. അവളുടെ കവിളിൽ തടങ്ങൾ ചോരപോലെ ചുവന്നു തുടുത്തു…. അവളുടെ വെള്ളാരം കണ്ണുകൾ കലങ്ങി മറിഞ്ഞു…. രക്തവർണമാർന്ന അധരങ്ങൾ കടിച്ചു പിടിച്ചു അവൾ നിശബ്ദയായി കരഞ്ഞു കൊണ്ടിരുന്നു….

അവളുടെ ഏങ്ങലടികൾ ഉച്ചത്തിൽ ആയതോടെ പ്രിയയുടെ കൈയും പിടിച്ചു നടന്നുകൊണ്ടിരുന്ന വിജയ് ഒന്ന് നിന്നു. അന്നേരം അവർ ക്ഷേത്രത്തിനു അടുത്തുള്ള ആൽമരത്തിന്റെ അരികിൽ എത്തി ചേർന്നിരുന്നു. വയലിൽ നിന്നും വീശുന്ന കാറ്റിൽ ആൽമരത്തിന്റെ ഇലകൾ ആടി ഉലയുന്നുണ്ടായിരുന്നു.

വിജയ് അവൾക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു…. താഴേക്ക് നോക്കി നികുന്ന അവളുടെ മുഖം പിടിച്ചുയർത്തി….

“””നീ എന്തിനാ പെണ്ണെ ഈ നിന്നു കരയുന്നെ… അതിന് മാത്രം എന്താ ഇപ്പൊ ഉണ്ടായേ…. “”

അവൻ അവളുടെ നിറഞ്ഞു ഒഴുകുന്ന മിഴികളിൽ നോക്കി ചോദിച്ചു….

“”ന്തിനാ… ന്നോട്…. പിണങ്ങിയെ…. “”

ഏങ്ങലടിച്ചു കരയുന്നതിനടിയിൽ അവൾ പറഞ്ഞു….

“”എന്റെ വാവാച്ചി… എനിക്ക് നിന്നോട് പിണങ്ങികൂടെ….എനിക്ക് ഇങ്ങനെ പിണങ്ങാനും… ദേഷ്യപ്പെടാനും… സ്നേഹിക്കാനും…. പ്രണയിക്കാനും…. കെട്ടിപിടിക്കാനും ഉമ്മ വെക്കാനും എല്ലാം നീ മാത്രം ഉള്ളൂ “””

അവൾ പറയുന്നത് കേട്ടുനിന്നു….

“”ശ്രീക്കുട്ടി നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ വാവച്ചി “”

അവൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…. അവൾ അവനെ തന്നെ നോക്കി നിന്നു…. ഏങ്ങലടിക്ക് ഇച്ചിരി ശമനം വന്നിട്ടുണ്ട്….

“”ആവിശ്യം ഇല്ലാതെ കരഞ്ഞു… ദേ കണ്മഷി ഒക്കെ കളഞ്ഞു… നോക്കിയേ ഇങ്ങോട്ട് വന്നപ്പോ എങ്ങിനെ ഇരുന്ന മുഖം ആണ്… ഇപ്പൊ ചുവന്നു കണ്ണൊക്കെ കലങ്ങി…. ഒറ്റ അടി അങ്ങ് തന്നാൽ ഉണ്ടല്ലോ “””

അവൻ അവളുടെ കവിളിനു നേരെ കൈ ഓങ്ങി കൊണ്ട് പറഞ്ഞു….

അവൾ അടി കിട്ടി എന്നാ പ്രതീക്ഷയിൽ മിഴികൾ ഇറുക്കി അടച്ചു…. അടികൊള്ളാൻ ഒരുങ്ങി നിന്നു…. ഏറെ നേരം ആയിട്ടും അവന്റെ കൈ തന്റെ കവിളിൽ പതിക്കാത്തതു കൊണ്ട് അവൾ മെല്ലെ മിഴികൾ തുറന്നു….

അപ്പോൾ അവളെ നോക്കി ചിരിച്ചു നിൽക്കുന്ന വിജയെ ആണ് കണ്ടത്…. പെട്ടന്ന് അവൾ അവനെ കെട്ടിപിടിച്ചു….

“”സോറി…. ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല…നിക്ക് സഹിക്കില്ല ഏട്ടൻ എന്നോട് പിണങ്ങിയ “”

Leave a Reply

Your email address will not be published. Required fields are marked *