വാസുദേവാത്മജ
പുലർ കാലേ പാടി കുഴലൂതി…”
“അജൂ എഴുന്നേറ്റെ മതി ഉറങ്ങിയത്”
അടുക്കളയിൽ നിന്ന് അകത്തേക്ക് വന്ന് പാട്ടിന്റെ സൗണ്ട് കുറച്ച് സുജ വിളിച്ചു.
“ദേ ചെക്കാ സമയം ആട്ട ഈ പോകുന്നെ ഒന്ന് എഴുന്നേറ്റു വാടാ”
കട്ടിലിൽ കിടന്ന് മൊബൈലിൽ സമയം നോക്കി അജു എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
സുജ കുളി കഴിഞ്ഞ് തലമുടി തോർത്ത് കൊണ്ട് കെട്ടിവെച്ച് സെറ്റ് സാരി ഉടുത്ത് കാപ്പി ചൂട് ആറ്റുകയായിരുന്നു.
അജു പല്ല് തേപ്പ് കഴിഞ്ഞ് അകത്ത് കസേരയിൽ വന്നിരുന്നപ്പോൾ കാപ്പിയുമായി സുജ അവൻ കാൽ നീട്ടി വെച്ചിരുന്ന ബെഞ്ചിൽ കൊണ്ട് വെച്ചു.
“ടാ ആ കാപ്പി കുടിച്ച് പോയി കുളിക്കാൻ നോക്ക്.”
അതും പറഞ്ഞ് അവന്റെ റൂമിൽ നിന്ന് തോർത്ത് എടുത്ത് അവന്റെ ഷോൾഡറിൽ ഇട്ട് അവൾ കെട്ടിവെച്ച മുടി അഴിച് തോർത്തുവാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞ് കുളി കഴിഞ്ഞ് റൂമിലേക്ക് വന്ന് ഡ്രസ്സ് മാറി അകത്തേക്ക് വന്നു അജു.
സുജ സെറ്റ് സാരി ഉടുത്ത് അകത്തേക്ക് വന്നു.
“”ഇത് എന്താ അമ്മ കാട്ടിവെച്ചേക്കുന്നേ ഒന്ന് മര്യാദക്ക് ഉടുത്തുടെ സാരി “”
“ഇതിലും മര്യാദക്ക് ഇനി എങ്ങനെയാ ഉടുക്ക എന്റെ അജു.”
“”നോക്ക്യേ ആ വയറ് കാണണ നോക്ക്യേ.””
“ഓ എന്റെ മോനെ ഇതിലും ഭേദം നിന്റെ അച്ഛൻ ആർന്നു.”
“”എന്ന പോയി അച്ഛനെ വിളിച്ചിട്ട് വാ””
“മരിച്ച ആളെ ഞാൻ.നീ വന്നേ വാ ഇറങ്ങാം.”
അതും പറഞ്ഞ് സുജയും അജുവും ബസ് സ്റ്റോപ്പിലേക്ക് നടന്നു.
ആദ്യം വന്ന ബസിൽ തന്നെ രണ്ടു പേരും കയറി.നല്ല തിരക്ക് ആയിരുന്നു ബസിൽ കൂടുതലും സ്കൂൾ കുട്ടികൾ ആയിരുന്നു.
“വാലിട്ടെഴുതിയ നീലകടകണ്ണിൽ
മീനോ….. ഇളം മാനോ…. ”
പാട്ടുകൾ ഓരോന്നും കഴിഞ്ഞ് സ്കൂൾ സ്റ്റോപ്പ് എത്തിയത് പെട്ടന്ന് ആയിരുന്നു.
സ്റ്റോപ്പിൽ ഇറങ്ങി അജുവും സുജയും സ്കൂളിലേക്ക് നടന്നു.
“എടാ സെർട്ടിഫികറ്റ് എല്ലാം എടുത്തു വെച്ചിട്ടില്ലേ.”
“അതൊക്കെ വെച്ചിട്ടുണ്ട് അമ്മ”
“”””സുജ “”””
വിളിക്കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
“”സുജ അല്ലെ””
അവൾ അജുവിന്റെ മുഖത്തു നോക്കി അതെ എന്ന് പറഞ്ഞു.
“”സുജ ഓർമ്മ ഉണ്ടോ എന്നെ.””