അവൾ ചിരിച്ചു കൊണ്ട് അലക്കൽ നിർത്തി കൈ കഴുകി അവന്റെ അടുത്തേക്ക് ചെന്ന് നിന്നു.
“പറ എന്താ പറയാൻ വന്നേ നീ.”
“”അമ്മ അതെ സീറ്റ് കിട്ടി.””
“ആഹാ.. ഏത് സ്കൂളിൽ ഏത് സബ്ജെക്ടാ..”
“”സ്കൂൾ.. സ്കൂൾ അമ്മക്ക് അറിയാം. അമ്മ ടീച്ചർ ആയി ജോലിക്ക് നിന്നിരുന്ന സ്കൂൾ ആണ്”
“ഏത് സെന്റ് സെബാസ്റ്റ്യൻ സ്കൂള്ളോ..”
“”ആഹ് അവിടെ അല്ലാതെ പിന്നെ അമ്മ എവിടെയാ നിന്നിട്ടുളേ””
“ഹ്മ്മ്.. ഏതാ സബ്ജെക്ട്.”
“”കോമേഴ്‌സ് ആണ് അമ്മ””
“കൊമേച് ആണ് കുമ്മ ഏത് എടുത്താലും അമ്മേടെ മോൻ പഠിച്ച മതി.”
“”ആ അത്രെ ഉള്ളോ അത് പഠിക്കും””
“ഹ്മ്മ് ശെരി. അതെ നീ ആ കോഴികളെ ഒന്ന് കൂട്ടിലേക്ക് ആക്ക്യേ..”
“”എനിക്ക് വയ്യ എനിക്ക് വെശക്ക്ണ്ട് അമ്മ. “”
“ആന്ന് ദേ ആ കോഴികളെ ഒന്ന് കൂട്ടിലേക്ക് ആക്ക് അപ്പോഴേക്കും അമ്മ കാപ്പി വെക്കാം.”
“എന്നാ ചേരെണ്ടത്.”
അകത്ത് കസേരയിൽ ഇരുന്നിരുന്ന അജുവിന്റെ അടുത്തേക്ക് സ്റ്റീൽ പാത്രത്തിൽ കാപ്പിയുമായി ബെഞ്ചിൽ വെച്ച് സുജ ചോദിച്ചു.
“”നാളെ തന്നെ നാളെ തന്നെ ചേരണം””
അന്ന് നേരത്തെ തന്നെ ഭക്ഷണം കഴിച്ച് കിടന്ന് സുജക്ക് പെട്ടന്ന് ഒന്നും ഉറക്കം വന്നില്ല.
“ഇന്ന് എന്താണ് സുജി മോൾ നല്ല സന്തോഷത്തിൽ ആണലോ.
“അത് ചേട്ടാ ടീച്ചർ ആയി ജോലി കിട്ടിയിട്ടുണ്ട്.”
“ഏത് സ്കൂളിൽ.”
“സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ നാളെ തന്നെ ജോയിൻ ചെയ്യണം എന്നാ പറഞ്ഞിരിക്കുന്നെ.”
“നിന്നോട് ഞാൻ ഇതിനെ പറ്റി പറഞ്ഞിട്ടുള്ളതല്ലേ സുജി.ഹ്മ്മ് ഇനി ഞാൻ ആയിട്ട് നിന്റെ ജോലിക്ക് തടസ്സം പറയുന്നില്ല.പോയി ജോയിൻ ചെയ്.”
അവൾ ഓരോന്ന് ആലോചിച്ചു കിടന്നു.
മോനെ അറിയിക്കണോ. വേണ്ട അന്ന് അത് നടന്നപ്പോൾ അതറിഞ്ഞിരുന്ന ടീച്ചർ ഇന്ന് ആ സ്കൂളിൽ ഇല്ല.
തിരിഞ്ഞും മറിഞ്ഞും ഓരോന്ന് ആലോചിച്ചും അവൾ ഒരു വിധത്തിൽ നേരം വെളുപ്പിച്ചു.
“മലർ മാതൻ കാതൻ