ഞാൻ അവളെ നോക്കി ചിരിച്ചു അവൾ എന്നെയും. പിന്നെ ഫുഡ് കഴിക്കൽ തുടങ്ങിയെങ്കിലും എൻ്റെ കണ്ണുകൾ അവളെ തേടി അലഞ്ഞു. നല്ല ഭംഗിയുള്ള മുഖം ആവിശ്യത്തിനു തടിയുണ്ട് ചെറിയ പേടമാൻ മിഴികൾ അതിൽ എപ്പോഴും തളം കെട്ടുന്ന പേടി, തത്തമ്മ ചുണ്ടു പോലുള്ള മുക്ക് അതിൽ ചെറിയൊരു മുക്കുത്തി. അതിൻ്റെ ശോഭ ഒന്നു വേറെ തന്നെ . ഈർപ്പം നിറഞ്ഞ റോസാദളം പോലുള്ള ചുണ്ടുകൾ അവ സദാ വിറകൊണ്ടു നിൽക്കുന്നു. പുറത്തേക്ക് ഉന്തിയ മാറിടം അഴകാർന്ന ഉടുപ്പഴക് കൃത്യമായ ഷേപ്പിംഗ്, വിരിഞ്ഞ നിതംബങ്ങൾ .എൻ്റെ അമ്മോ ഇതാണ് പെണ്ണ്. ആദ്യമായി എൻ്റെ മനസിൻ്റെ കടിഞ്ഞാൺ കൈവിട്ടു പോയി. ഒരു നാടൻ പെൺകൊടി എൻ്റെ മനസിൽ ഞാൻ താലോലിച്ച സ്ത്രീ സൗന്ദര്യം. എൻ്റെ മിഴികൾ അവളെ തഴുകി അകലുന്നത് കണ്ടിട്ടോ എന്തോ അവളുടെ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ആയിരം ദീപങ്ങൾ ഒന്നിച്ചു തെളിഞ്ഞ പ്രതീതി എന്നിൽ ഇതുവരെ ഞാൻ അനുഭവിക്കാത്ത പുതിയൊരു അനുഭൂതി എന്നെ തേടിയെത്തി.
നിത്യ : എന്താടാ പന്നി നീ തിന്നാതെ ഇരിക്കുന്നെ ?
ആ ചോദ്യം എന്നെ തിരികെ ഭൂമിയിലെത്തിച്ചു. അപ്രതീക്ഷിത ലാൻഡിംഗ് എൻ്റെ കോൺഫിഡൻസ് തകർത്തു. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പരുങ്ങി
നിത്യ: എന്തു തന്നെ വന്നാലും ഫുഡ് വേഗം കഴിക്കുന്ന നിനെക്കെന്നാ പറ്റിയെടാ
ഞാൻ.: വിശക്കുന്നില്ല ഞാൻ പോട്ടെ
നിത്യ : എന്തെ വയ്യേ
ഞാൻ: എന്താ സ്നേഹം അഭിനയം പൊളിച്ചു
നിത്യ: എടാ പന്നി എന്നെക്കൊണ്ട് വായെലുള്ളതൊക്കെ പറയിപ്പിക്കണ്ട
ഞാൻ: ഓ ശരി പനിക്കുന്ന പോലുണ്ടെടി
അവൾ എഴുന്നേറ്റു വന്ന് എൻ്റെ നെറ്റിയിലും കഴുത്തിലും ഇടതു കൈ വച്ചു നോക്കി.
നിത്യ : ചുടൊന്നും ഇല്ലാലോ
ഞാൻ: അറിയില്ല പനിക്കണ പോലുണ്ട്.
നിത്യ: എന്നാ ഒരു പാരസെറ്റാമാൾ വാങ്ങി കുടിക്ക് ,എന്നിട്ട് ക്ലാസിൽ പോയി കിടക്ക്
ശരിയെന്ന് തലയാട്ടി ഞാൻ ക്ലാസിലേക്ക് പോയി, ഈ ചൂടിൻ്റെ മരുന്ന് ഒരു മെഡിക്കൽ ഷോപ്പിലും കിട്ടില്ല അതിനുള്ള മരുന്നു നിൻ്റെ കുടെ അല്ലെ മോളെ. ഞാൻ ക്ലാസിലെത്തി പയ്യെ ബഞ്ചിൽ കിടന്നു
ജിഷ്ണു: എന്താ അളിയ
ഞാൻ : ഒരു തലവേദന
ജിഷ്ണു .: എന്നാ കിടന്നോ മുത്തേ
ഞാൻ ഒരു ചിരി ചിരിച്ചു പിന്നെ ബെഞ്ചിൽ തലവെച്ചു കിടന്നു. ചുറ്റിലും കലപില ശബ്ദമാണ് ഉച്ചക്കത്തെ ഇടവേള അത് വേറെ ലെവൽ ആണ്. എന്നാൽ എന്നെ വിസ്മയിച്ചത് അതൊന്നും അല്ല
ഈ ബഹളം ഒന്നും ഞാൻ അറിയുന്നില്ല ഞാൻ ഈ ക്ലാസിൽ ഉണ്ടെങ്കിലും ഞാൻ ഇവിടെ അല്ലാത്ത ഒരു പ്രതീതി. എനിക്കും വ്യകതമായി ഒന്നും മനസിലാവുന്നില്ല . മായാലോകം, സ്വപ്നലോകം
ഇതൊക്കെ ഉണ്ടോ ദിവാസ്വപ്നം ആണോ ഞാൻ കാണുന്നത്. മിഴികൾ അടക്കാതെ സ്വബോധത്തോടെ ഞാൻ ഉണർന്നിരിക്കെ ഞാൻ ചലിക്കാതെ തന്നെ മറ്റൊരിടത്തെത്തി.