ചെങ്കൊടിയെ പ്രണയിച്ചവനെ……
രാഷ്ട്രീയം കുടുംബത്തേക്കാൾ പ്രാധാന്യമുള്ള ആ നാട്ടിൽ ഞങ്ങളുടെ പ്രണയം വലിയ കോളിളക്കം തന്നെ ഉണ്ടാക്കി…
ജന്മം നൽകിയവർക്കു മുന്നിൽ അവൾ എന്റെ സ്നേഹം വേണ്ടെന്നു വെച്ചപ്പോൾ മരണത്തോട് പോലും അകാതമായ പ്രണയം തോന്നി…
എന്തും ഏതും നമുക്ക് വിലപ്പെട്ടതായി
തോന്നുക രണ്ട് ഘട്ടങ്ങളിലാണ്…
ഒന്നുകിൽ …
അത് ലഭിക്കുന്നതിന് മുമ്പ്,
അല്ലെങ്കിൽ …
അത് നഷ്ടമാകുമ്പോൾ…….!
അന്നൊരു വെള്ളിയാഴ്‌ച്ചയായിരുന്നു…
ഞാൻ അവസാനമായി അവളെ കണ്ട ദിവസം…
സൂര്യൻ മാത്രം അന്നും പതിവിലും വേഗത്തിൽ ഉദിച്ചെന്തിനോ സാക്ഷ്യം വഹിക്കാൻ വെമ്പി നിൽക്കുന്നത് കണ്ടു…
ഞങ്ങൾ എന്നും കണ്ടു മുട്ടാറുള്ള
വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിൽ
അവളെന്നെയും കാത്ത്,
കലങ്ങിയ കണ്ണുമായി നിൽക്കുന്നുണ്ട്…
എന്നെ കണ്ടതും മുഖത്തൊരു ചെറു പുഞ്ചിരിയും
വിരിയിച്ച് അടുത്തേക്ക് വന്നു…..
കുറച്ച് മാറി ഞങ്ങൾ ആ ഇലഞ്ഞിമരചോട്ടിൽ ഇരുന്നു…..
പിന്നെ വെറും മൗനം മാത്രമായിരുന്നു…
അവസാനം ഞാൻ തന്നെ ആ മൗനത്ത
ഇല്ലാതാക്കി, ചങ്ക് പിടയുന്ന വേദനയിലും സങ്കടം കടിച്ചമർത്തി അവളെ എന്നോട് ചേർത്ത് നിർത്തി.
എന്റെ മാറിൽ തല ചേർത്ത് അവൾ കരയാൻ
തുടങ്ങിയതും അവളെ ഒന്ന് കൂടെ ഇറുകെ
പുണർന്ന് അവളുടെ നെറുകയിൽ ഒരു മുത്തം
നൽകി…
വാക്കുകൾ പോലും വിതുമ്പുന്ന ചില സന്ദർഭങ്ങളുണ്ട് ജീവിതത്തിൽ, അതെപ്പോഴും നമ്മുടെ പ്രിയപ്പെട്ടവർക്ക് മുന്നിലായിരിക്കും…
“ഒരായിരം വർഷം നെഞ്ചോട് ചേർത്ത്
സ്നേഹിക്കൻ എനിയ്ക്ക് നിന്നെ വേണം
നിന്നെ മാത്രം”…
ഞാൻ വിളിച്ചാൽ എന്റെ കൂടെ ഇറങ്ങി വരുവോ നീ……..
അവരെ എതിർത്ത് ഞാൻ നിന്റെ കൂടെ വരില്ല, ശ്രീ,……….. “പക്ഷെ ഈ ജന്മം മറ്റൊരാൾ എന്റെ കഴുത്തിൽ താലി ചാർത്തില്ല… ഈ ജീവൻ നിലക്കും വരെ എന്റെ ശരീരത്തിലോ മനസ്സിലോ മറ്റൊരാൾ തൊടില്ല”….!
നീ എപ്പോഴും പറയാറില്ലേ, പിരിഞ്ഞിരിക്കുമ്പോഴാണ് സ്നേഹത്തിന്റെ ആഴം കാണാൻ കഴിയൂ എന്ന്…ഇതും അതുപോലെ കരുതിയാൽ മതി…
“കുറച്ച് കാലം കഴിഞ്ഞായാലും അവര് സമ്മതിക്കും. എന്റെ അച്ഛനും അമ്മയും അല്ലേ…. അവർക്ക് കഴിയോ എന്നെ വേദനിപ്പിക്കാൻ.”
ചെറുപ്പം മുതൽ ആരാധിക്കുന്ന എന്റെ ‘കൈലാസനാഥൻ’ ഒരിക്കലും എന്നെ കൈ വെടിയില്ലെന്നുള്ളത് ഉറപ്പാണ്…..
ഈ മൗനത്തിനൊടുവിൽ…നമ്മൾ വീണ്ടും
പ്രണയിക്കും. നമുക്ക് ഇടയിലെ അകലങ്ങളെ