അതിലും… എത്ര….. എത്ര…….
ഇഷ്ടമാണന്നോ …എനിക്ക് നിന്നെ”””…….!
ആദ്യ പ്രണയത്തിന്റെ വേര് ഹൃദയത്തിലേക്കു ഇറങ്ങുന്ന സുഖം എന്നിൽ വന്നുനിറഞ്ഞു….
നെഞ്ചിനുള്ളിൽ താളമിടിപ്പിനെക്കാളപ്പുറം
ആയിരം സ്വർഗ്ഗങ്ങളൊന്നിച്ച് കണ്ട
അനുഭൂതിയായിരുന്നു……
അപ്പോൾ ആ കണ്ണുകളിൽ നക്ഷത്രങ്ങളുടെ തിളക്കം ഞാൻ കണ്ടു….
കിഴക്കു നിന്ന് മെല്ലെയൊഴുകി
വന്ന കാറ്റിൽ അവളുടെ നീളൻ തലമുടി
മെല്ലെപാറിപ്പറക്കുന്നുണ്ടായിരുന്നു. അതിൽ
കാലങ്ങളോളം ആർക്കോ കാത്തു വച്ച
മുല്ലപ്പൂവിൻറെ ഗന്ധം മെല്ലെ സിരകളിലേക്ക്
കയറിക്കൂടി. ഒന്നും പറയാനാവാതെ ഞാനാ വരാന്തയിൽ നിന്നു….!
അവൾ ചിരിച്ചു… ആ ചിരിയോളം ഭംഗിയുള്ള
ഒന്നും തന്നെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന്
എനിക്ക് തോന്നി…
ഏതോ പടത്തിൽ പണ്ട് ലാലേട്ടൻ പറഞ്ഞപോലെ..
“”ഇന്നലേയും മഴ പെയ്തിരിന്നു….
ഇന്നലേയും ഉദയാസ്തമയങ്ങൾ ഉണ്ടായിരുന്നു…
പക്ഷേ അവയൊന്നും എന്റേതായിരുന്നില്ല…
എനിക്ക് വേണ്ടി ആയിരുന്നില്ല…
കാരണം..ഇന്നലെ ഞാൻ പ്രണയം അറിഞ്ഞിരുന്നില്ല…
ഇന്നെപ്പഴോ എന്നിലുണർന്ന പ്രണയത്തിലൂടെ ഞാനറിയുന്നു…
മഴക്ക് അവളുടെ ഗന്ധമാണ്…
സൂര്യ രശ്മികൾ അവളുടെ സ്പർശനമാണെന്ന്…””
പിന്നീടുള്ള ദിനങ്ങൾ ഞങ്ങളുടേത് മാത്രമായിരുന്നു…
ആഗ്രഹങ്ങളും സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ചു…
ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടുറങ്ങിയ നാളുകൾ…
ഉള്ളിൽ അലയടിച്ചിരുന്ന പ്രണയവർണ്ണങ്ങളിൽ
വർഷങ്ങൾ പെയ്തു തോർന്നതും
ചെമ്പക തൈകൾ സുഗന്ധം
പൊഴിച്ച് ഇതളൂർന്നു വീണതും
ഞാനറിഞ്ഞില്ല.നിലാവ്
വാരിപ്പുണർന്ന പൊയ്കയുടെ
തീരങ്ങളിൽ കിനാവു കൊണ്ട്
മായിക ലോകം മെനഞ്ഞു.
കാലം ഇതളുകളായി പൊഴിഞ്ഞു വീണു.
നാലുവർഷത്തെ ദിവ്യ പ്രണയം…….
കാവിയെ സ്നേഹിച്ചവരുടെ
വീട്ടിലെ ധ്വജമേന്തിയ
പെൺകുട്ടി സ്നേഹിച്ചത്